India News

രാഷ്ട്രപതി ബില്ലുകളിൽ മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കണം: സുപ്രീംകോടതി

ന്യൂഡൽഹി: നിയമസഭകള്‍ പാസാക്കുന്ന ബില്ലുകള്‍ ഗവര്‍ണര്‍മാര്‍ അയച്ചാല്‍ രാഷ്ട്രപതി മൂന്ന് മാസത്തിനുള്ളില്‍ അതില്‍ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി. തീരുമാനം വൈകിയാല്‍ അതിനുള്ള കാരണം സംസ്ഥാന സര്‍ക്കാരിനെ രേഖാമൂലം അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു. തീരുമാനം വൈകിയാൽ അത് കോടതിയിൽ ചോദ്യം ചെയ്യാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് ഉണ്ടെന്നും ജസ്റ്റിസുമാരായ ജെ.ബി. പർദിവാലയും ആർ. മഹാദേവനും ചേർന്ന ബെഞ്ച് വ്യക്തമാക്കി. ഇതാദ്യമായാണ് സുപ്രീംകോടതി രാഷ്ട്രപതിക്ക് സമയം നിശ്ചയിക്കുന്നത്. ഭരണഘടനയുടെ 201ാം അനുച്ഛേദം പ്രകാരം ഗവർണർമാർ രാഷ്ട്രപതിക്ക് അയക്കുന്ന ബില്ലുകൾ സംബന്ധിച്ച നടപടികൾ Read More…

India News

ബില്ലുകള്‍ അനന്തമായി തടഞ്ഞുവെയ്ക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് അധികാരമില്ല; മൂന്നു മാസത്തിനകം തീരുമാനമെടുക്കണം: സുപ്രീംകോടതി

ന്യൂഡല്‍ഹി: സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകള്‍ അനന്തമായി പിടിച്ചുവെക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി. ബില്ലുകളുടെ കാര്യത്തില്‍ പരമാവധി മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം എന്നും, അത് സ്വീകരിക്കുകയോ രാഷ്ട്രപതിക്ക് അയക്കുകയോ തിരിച്ചയക്കുകയോ ചെയ്യണമെന്ന് കോടതി വ്യക്തമാക്കി. തമിഴ്‌നാട് സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ആണ് സുപ്രീംകോടതിയുടെ നിര്‍ണായക വിധി. ഗവര്‍ണര്‍ നിയമസഭ പാസാക്കിയ ബില്ലുകള്‍ തടഞ്ഞുവെച്ചത് ഭരണഘടനാ വിരുദ്ധമാണെന്നും, ഗവര്‍ണര്‍ സര്‍ക്കാരിന്റെ ഉപദേശത്തിന് കീഴിലാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇന്ത്യന്‍ ഭരണഘടന ഗവര്‍ണര്‍മാര്‍ക്ക് ഈ വിഷയത്തില്‍ വീറ്റോ അധികാരം നല്‍കിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി. Read More…

India News

വഖഫ് ഭേദഗതി ബില്‍ രാജ്യസഭയും പാസാക്കി; പ്രതിപക്ഷ ഭേദഗതികള്‍ തള്ളി

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ രാജ്യസഭയും അംഗീകരിച്ചു. 12 മണിക്കൂറിലേറെ നീണ്ട ചര്‍ച്ചയ്ക്ക് ശേഷം ഇന്ന് പുലര്‍ച്ചെ 1.10-ഓടെ നടന്ന വോട്ടെടുപ്പില്‍ 128 എംപിമാര്‍ ബില്ലിനെ അനുകൂലിച്ച് വോട്ടുചെയ്തു. 95 പേര്‍ എതിര്‍ത്തു. ഇന്നലെ രാവിലെ ബില്ലിനെ എതിര്‍ക്കുമെന്ന് പ്രഖ്യാപിച്ച ബിജെഡി, വൈകിട്ട് മനസ്സാക്ഷി വോട്ടിന് അംഗങ്ങളോട് നിര്‍ദേശിക്കുകയായിരുന്നു. ബില്‍ കഴിഞ്ഞ ദിവസം ലോക്‌സഭയും പാസാക്കിയിരുന്നു. ഇരു സഭകളിലൂടെയും പാസായതോടെ രാഷ്ട്രപതി ഒപ്പുവെച്ചാല്‍ നിയമമാകും. ബില്ലിലെ വിവിധ വ്യവസ്ഥകളെ എതിര്‍ത്തുകൊണ്ട് കേരള എംപിമാരായ ജോൺ ബ്രിട്ടാസ്, എ Read More…

International News

സന്തുഷ്ട രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 118ാം സ്ഥാനത്ത്; ഫിന്‍ലാന്‍ഡ് ഒന്നാമത്

വാഷിങ്ടണ്‍: ഐക്യരാഷ്ട്ര സഭയുടെ വേള്‍ഡ് ഹാപ്പിനെസ് റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ സന്തുഷ്ട രാജ്യങ്ങളില്‍ ഇന്ത്യ 118ാം സ്ഥാനത്ത്. ഫിന്‍ലാന്‍ഡ് ആണ് ഒന്നാമത്, കൂടാതെ ഡെന്‍മാര്‍ക് രണ്ടാമതും ഐസ്‌ലാന്‍ഡ് മൂന്നാമതുമാണ്. റാങ്കിങില്‍ അഫ്ഗാന്‍ അവസാന സ്ഥാനത്ത്. അതിന് മുന്നിലുളളത് സിയറ ലിയോണും ലബനനും ആണ്. അതേസമയം, നേപ്പാള്‍ (92ാം സ്ഥാനം), പാകിസ്ഥാന്‍ (109ാം സ്ഥാനം), ചൈന (68ാം സ്ഥാനം) എന്നിങ്ങനെയാണ് അയല്‍ രാജ്യങ്ങളുടെ സ്ഥാനം. ഇന്ത്യ എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 118ാം സ്ഥാനത്ത് എത്തിയതാണെന്നതും ശ്രദ്ധേയമാണ്. 2023, 2024 Read More…

India News

മഹാ കുംഭമേള ദണ്ഡിയാത്ര പോലെ ചരിത്രത്തിലെ നാഴികക്കല്ല്: പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: മഹാ കുംഭമേളയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭയില്‍ നടത്തിയ പ്രസ്താവനയില്‍ ഇന്ത്യയുടെ ഐക്യവും ശക്തിയും ലോകം കണ്ടു നിന്നു എന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജിയുടെ ദണ്ഡിയാത്ര പോലെ ചരിത്രത്തിലെ നാഴികക്കല്ലായി കുംഭമേള മാറിയതായി മോദി വിലയിരുത്തി. മേള പുതിയ നേട്ടങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതും ദേശീയ ഉണര്‍വിന്റെ പ്രതീകവും ആണെന്നും പ്രധാനമന്ത്രി പറഞ്ഞു. മഹാ കുംഭമേളയുടെ വിജയകരമായ സംഘാടനത്തിന് അദ്ദേഹം ഉത്തര്‍പ്രദേശ് ജനങ്ങള്‍ക്കും പ്രയാഗ്രാജ് പ്രദേശവാസികള്‍ക്കും പ്രത്യേക നന്ദി അറിയിച്ചു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് Read More…

India News

രാജ്യത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ്; വരും ദിവസങ്ങളില്‍ ചൂട് കൂടുമെന്ന് പ്രവചനം

രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും സാധാരണത്തില്‍ കൂടുതലായ ഉഷ്ണതരംഗ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. 1901 ന് ശേഷം ഏറ്റവും ചൂടേറിയ ഫെബ്രുവരി 2025 ആയിരുന്നു, ഇതിന്റെ ശരാശരി താപനില 22.04 ഡിഗ്രി സെല്‍ഷ്യസ് ആയി രേഖപ്പെടുത്തി. ജനുവരി മുതല്‍ ഫെബ്രുവരി വരെ രാജ്യത്ത് 59 ശതമാനം മഴക്കുറവാണ് ഉണ്ടായത്, മധ്യ ഇന്ത്യയില്‍ 89 ശതമാനവും വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ 64 ശതമാനവും മഴ കുറവാണ്. ഉഷ്ണതരംഗ സാധ്യത രാജ്യത്തിന്റെ മധ്യ, വടക്ക്, തെക്ക്, തെക്കുപടിഞ്ഞാറന്‍ മേഖലകളില്‍ ബാധിച്ചേക്കും. Read More…

India News

പുതുക്കിയ വഖഫ് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡൽഹി: സംയുക്ത പാർലമെന്ററി സമിതി (ജെപിസി) നിർദേശിച്ച ഭേദഗതികൾ ഉൾപ്പെടുത്തി പുതുക്കിയ വഖഫ് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ബിൽ മാർച്ച് 10 ന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിൽ പാർലമെന്റിൽ അവതരിപ്പിക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ കാര്യക്ഷമമാക്കാൻ ലക്ഷ്യമിടുന്ന ബില്ലിൽ ജെപിസിക്ക് മുന്നിൽ 44 നിർദേശങ്ങളാണ് ഉയർന്നു വന്നത്. ഇതിൽ 14 എണ്ണമാണ് ജെപിസി വോട്ടിനിട്ട് അം​ഗീകരിച്ചത്. എൻഡിഎ അം​ഗങ്ങൾ നിർദേശിച്ച മാറ്റങ്ങളാണ് അം​ഗീകരിക്കപ്പെട്ടത്. പ്രതിപക്ഷ അംഗങ്ങളുടെ കടുത്ത എതിര്‍പ്പ് Read More…

India News

അമേരിക്കയില്‍ നിന്ന് കൂടുതല്‍ എണ്ണ; ഭാവിയില്‍ ഇന്ധനവില കുറയാന്‍ സാധ്യത: കേന്ദ്രമന്ത്രി

വിജയവാട: അമേരിക്കയില്‍ നിന്ന് ഉള്‍പ്പെടെ ആഗോള വിപണിയിലേക്ക് കൂടുതല്‍ എണ്ണ എത്തുന്നതോടെ ഭാവിയില്‍ ഇന്ധനവില കുറയാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് എസ് പുരി. എണ്ണവില കുറയുന്നത് വിലക്കയറ്റം നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. അമേരിക്കയിലെ പുതിയ ഭരണകൂടം കൂടുതല്‍ എണ്ണ ഉല്‍പ്പാദനം ലക്ഷ്യമിടുന്നതായും ഇത് ആഗോള തലത്തില്‍ ഊര്‍ജ്ജ സ്ഥിതി മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ബ്രസീല്‍, ഗയാന, കാനഡ പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള എണ്ണവരവും കൂടിയതോടെ വിപണിയിലെ എണ്ണ ലഭ്യത വര്‍ധിച്ചിരിക്കുകയാണ്. 2022 Read More…

India News

സോണിയ ഗാന്ധി ആശുപത്രിയില്‍ പ്രവേശിച്ചു; ആരോഗ്യനില തൃപ്തികരം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ സോണിയാ ഗാന്ധിയെ ഡല്‍ഹിയിലെ ഗംഗ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെയാണ് സോണിയയെ ആശുപത്രിയിൽ പ്രവേശിച്ചത്. ഉദരസംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിലായത് എന്നാണ് വിവരം. സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ഇന്ന് ആശുപത്രി വിട്ടേക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

India News

ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രി രേഖ ഗുപ്ത; പര്‍വേശ് സിങ് വര്‍മ ഉപമുഖ്യമന്ത്രി

ന്യൂഡല്‍ഹി: ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. എംഎല്‍എമാരുടെ യോഗത്തിലാണ് ഈ ചരിത്രപരമായ തീരുമാനം കൈക്കൊണ്ടത്. സുഷമ സ്വരാജ്, ഷീല ദീക്ഷിത്, അതിഷി എന്നിവരുടെ പിന്നാലെ ഡല്‍ഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയായി രേഖ ഗുപ്ത അധികാരമേല്‍ക്കും. സത്യപ്രതിജ്ഞ ചടങ്ങ് റാംലീലാ മൈതാനത്ത് നടക്കും. ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗവും മഹിളാ മോര്‍ച്ചയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രേഖ ഗുപ്ത, ഷാലിമാര്‍ ബാഗ് മണ്ഡലത്തില്‍ നിന്ന് ആം ആദ്മി പാര്‍ട്ടിയുടെ ബന്ദന കുമാരിയെ 29,000 Read More…