വാഷിങ്ടൺ: യുഎസ് വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാനുള്ള ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. ഇതിനെതിരെ അമേരിക്കയിൽ വ്യാപക പ്രതിഷേധം ഉയരുന്നു. അമേരിക്കയിലെ വിദ്യാഭ്യാസ നിലവാരത്തിലെ തകർച്ചയ്ക്കു വകുപ്പ് കാരണമാണെന്നു ട്രംപ് ആരോപിച്ചു. വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാൻ കോൺഗ്രസിന്റെ അംഗീകാരം ആവശ്യമാണ്. വിഷയത്തെ കുറിച്ച് ബിൽ ഉടൻ അവതരിപ്പിക്കുമെന്നു റിപ്പബ്ലിക്കൻ പാർട്ടി വൃത്തങ്ങൾ അറിയിച്ചു. വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരെ ഒരുപോലെ ബാധിക്കുന്ന ഈ നീക്കം ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് തടസമാകുമെന്നാണ് വിമർശനം. മാർച്ച് 21 അമേരിക്കയിലെ വിദ്യാർഥികളെ സംബന്ധിച്ചു Read More…
International
സന്തുഷ്ട രാജ്യങ്ങളുടെ പട്ടികയില് ഇന്ത്യ 118ാം സ്ഥാനത്ത്; ഫിന്ലാന്ഡ് ഒന്നാമത്
വാഷിങ്ടണ്: ഐക്യരാഷ്ട്ര സഭയുടെ വേള്ഡ് ഹാപ്പിനെസ് റിപ്പോര്ട്ട് പ്രകാരം ലോകത്തിലെ സന്തുഷ്ട രാജ്യങ്ങളില് ഇന്ത്യ 118ാം സ്ഥാനത്ത്. ഫിന്ലാന്ഡ് ആണ് ഒന്നാമത്, കൂടാതെ ഡെന്മാര്ക് രണ്ടാമതും ഐസ്ലാന്ഡ് മൂന്നാമതുമാണ്. റാങ്കിങില് അഫ്ഗാന് അവസാന സ്ഥാനത്ത്. അതിന് മുന്നിലുളളത് സിയറ ലിയോണും ലബനനും ആണ്. അതേസമയം, നേപ്പാള് (92ാം സ്ഥാനം), പാകിസ്ഥാന് (109ാം സ്ഥാനം), ചൈന (68ാം സ്ഥാനം) എന്നിങ്ങനെയാണ് അയല് രാജ്യങ്ങളുടെ സ്ഥാനം. ഇന്ത്യ എട്ട് സ്ഥാനങ്ങള് മെച്ചപ്പെടുത്തി 118ാം സ്ഥാനത്ത് എത്തിയതാണെന്നതും ശ്രദ്ധേയമാണ്. 2023, 2024 Read More…
ഓക്സിജന് മാസ്കില്ലാതെ ശ്വസിച്ച് മാര്പാപ്പ; ആരോഗ്യനിലയില് പുരോഗതി
വത്തിക്കാന്: ഫ്രാന്സിസ് മാര്പാപ്പയുടെ ആരോഗ്യനിലയില് പുരോഗതിയുണ്ടെന്ന് വത്തിക്കാന് അറിയിച്ചു. ഓക്സിജന് മാസ്ക് ഉപയോഗിക്കാതെ ശ്വസിക്കാന് തുടങ്ങിയതായും, രാത്രിയില് അതിന്റെ ആവശ്യമില്ലായ്മയെന്നും അധികൃതർ അറിയിച്ചു. വെന്റിലേഷന് താല്ക്കാലികമായി നിര്ത്തിയെങ്കിലും ചെറിയ പ്ലാസ്റ്റിക് ട്യൂബിലൂടെ ഓക്സിജന് നല്കുന്നുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി നിയന്ത്രണാധീനത്തിലായെന്നും, പനിയില്ലെന്നും, രക്തപരിശോധനാ ഫലങ്ങൾ സാധാരണ നിലയിലാണെന്നും വത്തിക്കാന് അറിയിച്ചു. ഫ്രാന്സിസ് മാര്പാപ്പ ക്രൂശിത രൂപത്തിനു മുന്നില് പ്രാര്ത്ഥന നടത്തുന്ന ചിത്രം വത്തിക്കാന് പുറത്ത് വിട്ടു. ഫെബ്രുവരി 14-ന് ന്യൂമോണിയ ബാധയെ തുടര്ന്ന് റോമിലെ ജെമെല്ലി ആശുപത്രിയില് അദ്ദേഹത്തെ Read More…
സുനിത വില്യംസും സംഘം ഭൂമിയില് തിരിച്ചെത്തി; പേടകത്തെ വരവേറ്റത് ഡോള്ഫിന് കൂട്ടം
ഫ്ലോറിഡ: ഒന്പതു മാസത്തിലേറെ നീണ്ട ബഹിരാകാശ ദൗത്യത്തിനൊടുവില് സുനിത വില്യംസും ബുച്ച് വില്മോറും സുരക്ഷിതമായി ഭൂമിയില് തിരിച്ചെത്തി. ഇന്ത്യന്സമയം ബുധനാഴ്ച പുലര്ച്ചെ 3.27ന് മെക്സിക്കോ ഉള്ക്കടലിലാണ് ഡ്രാഗണ് പേടകം ലാന്ഡ് ചെയ്തത്. നിക് ഹേഗ്, അലക്സാണ്ടര് ഗോര്ബുനോവ് എന്നീ ബഹിരാകാശ യാത്രികരും സുനിതയ്ക്കും വില്മോറിനും ഒപ്പമുണ്ടായിരുന്നു. കടല്പരപ്പില് ഇറങ്ങിയ പേടകത്തിനടുത്തേക്ക് ആദ്യമെത്തിയത് യുഎസ് നേവി സീലിന്റെ ബോട്ടാണ്. പത്തു മിനിറ്റ് നീണ്ട സുരക്ഷാ പരിശോധനയ്ക്കു ശേഷം പേടകത്തെ എംവി മേഗന് എന്ന റിക്കവറി ഷിപ്പിലേക്കു മാറ്റി. 4.10ന് Read More…
17 മണിക്കൂർ യാത്ര; സുനിത വില്യംസും സംഘവും ബുധനാഴ്ച ഭൂമിയിലെത്തും
ഫ്ലോറിഡ: കാത്തിരിപ്പനൊടുവിൽ ബഹിരാകാശ ശാസ്ത്രജ്ഞരായ സുനിത വില്യംസും ബുച്ച് വിൽമോറും ബുധനാഴ്ച (ഇന്ത്യൻ സമയം പുലർച്ചെ 3.30) ഭൂമിയിൽ തിരിച്ചെത്തും. ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന കടലിലായിരിക്കും പേടകം ഇറങ്ങുക. നാസയുടെ റിപ്പോർട്ട് പ്രകാരം, യുഎസ് സമയം വൈകീട്ട് 5.57 ഓടെ സ്പേസ് എക്സിന്റെ ഡ്രാഗൺ ഫ്രീഡം പേടകം പതിക്കുമെന്നാണ് പ്രതീക്ഷ. 17 മണിക്കൂറോളം നീളുന്ന യാത്രയ്ക്കുശേഷം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഇവർ തിരിച്ചെത്തും. ക്രൂ-9 സംഘത്തിലെ അംഗങ്ങളായ സുനിത വില്യംസും ബുച്ച് വിൽമോറും കൂടാതെ, നിക് Read More…
സുനിത വില്യംസും ബുച്ച് വില്മോറും നാളെ ഭൂമിയില് തിരിച്ചെത്തുമെന്ന് നാസ
ഫ്ലോറിഡ: ബഹിരാകാശ ശാസ്ത്രജ്ഞരായ സുനിത വില്യംസും ബുച്ച് വില്മോറും നാളെ വൈകുന്നേരം ഭൂമിയില് തിരിച്ചെത്തുമെന്ന് നാസ അറിയിച്ചു. യുഎസ് സമയം ചൊവ്വാഴ്ച വൈകുന്നേരം 5.57 ഓടെ (ഇന്ത്യന് സമയം ബുധനാഴ്ച പുലര്ച്ചെ 3.30) ഇവരെ വഹിക്കുന്ന പേടകം സുരക്ഷിതമായി ഭൂമിയില് പതിക്കുമെന്നാണ് പ്രതീക്ഷ. സുനിത വില്യംസും ബുച്ച് വില്മോറും ഇന്നലെ ബഹിരാകാശ നിലയത്തില് എത്തിയ മറ്റ് രണ്ട് ബഹിരാകാശയാത്രികരായ നിക്ക് ഹേഗ്, അലക്സാണ്ടര് ഗോര്ബുനേവ് എന്നിവരോടൊപ്പമാണ് തിരിച്ചെത്തുന്നത്. ഇന്നലെ രാവിലെ 9.30ന് ക്രൂ-10 സംഘം ഡോക്കിങ് പൂര്ത്തിയാക്കി Read More…
സ്പേസ് എക്സ് ക്രൂ-10 ബഹിരാകാശ നിലയത്തിലെത്തി; സ്വീകരിച്ച് സുനിത വില്യംസ്
ഫ്ലോറിഡ: സ്പേസ് എക്സ് ക്രൂ-10 ദൗത്യത്തിലെ ബഹിരാകാശ യാത്രികര് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. നാസയുടെ ബഹിരാകാശ സഞ്ചാരികളായ ആന് മക്ക്ലെയിന്, നിക്കോളെ അയേഴ്സ്, ജപ്പാന്റെ ടകുയു ഒനിഷി, റഷ്യയുടെ കിരില് പെസ്കോവ് എന്നിവരാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില് എത്തിയത്. ഇന്ത്യന് സമയം ഞായറാഴ്ച രാവിലെ 9.30-ഓടെ ക്രൂ ഡ്രാഗണ് പേടകത്തിന്റെ ഡോക്കിങ് പൂർത്തിയായി. രാവിലെ 11.05-ന് പേടകത്തിന്റെ ഹാച്ച് തുറന്ന് യാത്രികര് ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിച്ചു. അടുത്ത ബാച്ച് സഞ്ചാരികളെ സുനിത വില്യംസിന്റെയും ബുച്ച് വില്മോറിന്റെയും നേതൃത്വത്തില് Read More…
സുനിത വില്യംസ് ഇനി ഭൂമിയിലേക്ക്; ക്രൂ 10 വിക്ഷേപണം വിജയകരം
ഫ്ലോറിഡ: ബഹിരാകാശ യാത്രികരായ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിച്ചെത്തിക്കാനുള്ള ക്രൂ 10 ദൗത്യം വിജയകരം. നാസയും സ്പേസ് എക്സും ചേർന്നാണ് ദൗത്യം നടത്തിയത്. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഫാൽക്കൺ 9 റോക്കറ്റിലൂടെയാണ് സ്പേസ് എക്സ് ക്രൂ 10 പേടകം വിക്ഷേപിച്ചത്. നാല് ബഹിരാകാശ സഞ്ചാരികളുമായി ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ 4:30നാണ് പേടകം പുറപ്പെട്ടത്. നാളെ രാവിലെ 9 മണിക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) ക്രൂ 10 ഡോക്ക് ചെയ്യും. പുതിയ Read More…
സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും: ക്രൂ 10 ദൗത്യം ഇന്ന്
വാഷിങ്ടൺ: ഒൻപത് മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വംശജ ബഹിരാകാശ യാത്രിക സുനിത വില്യംസും ബുച്ച് വിൽമോറും ഉടൻ ഭൂമിയിലേക്ക് മടങ്ങുന്നു. ഇവരെ മടക്കി കൊണ്ടുവരുന്നതിനുള്ള സ്പേസ് എക്സ് ക്രൂ 10 ദൗത്യം ഇന്ന് (വെള്ളിയാഴ്ച) വിക്ഷേപിക്കും. ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ 4:30 ന് ആണ് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. മാർച്ച് 20ന് സുനിതയ്ക്കും വിൽമോറിനും ഭൂമിയിലെത്താനാകുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇവരുടെ മടങ്ങിവരവ് നേരത്തെ തന്നെ ഉദ്ദേശിച്ചിരുന്നെങ്കിലും സ്പേസ് എക്സ് ക്രൂ 10 ദൗത്യം Read More…
ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
വത്തിക്കാൻ സിറ്റി: ന്യൂമോണിയ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. രണ്ട് ശ്വാസകോശങ്ങളിലും കടുത്ത അണുബാധയുണ്ടായതിനാൽ മാർപാപ്പയ്ക്ക് ആന്റിബയോട്ടിക് ചികിത്സ നൽകുകയാണ്. മാർപാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കായി കഴിഞ്ഞ വെള്ളിയാഴ്ച റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അതിനിടെ, ന്യൂമോണിയ നിയന്ത്രണവിധേയമായിട്ടുണ്ടെങ്കിലും അണുബാധ രക്തത്തിലേക്ക് വ്യാപിച്ച് ‘സെപ്സിസ്’ എന്ന അവസ്ഥയിലേക്ക് നയിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആശുപത്രി മുറിയിൽ ഇരുന്ന് മാർപാപ്പ ഞായറാഴ്ച പ്രാർത്ഥനയിൽ പങ്കെടുത്തു. ലോകമെങ്ങും തനിക്കായി പ്രാർത്ഥിക്കുന്നവരോട് നന്ദി അറിയിച്ച മാർപാപ്പ, Read More…