ന്യൂഡല്‍ഹി: മഹാ കുംഭമേളയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭയില്‍ നടത്തിയ പ്രസ്താവനയില്‍ ഇന്ത്യയുടെ ഐക്യവും ശക്തിയും ലോകം കണ്ടു നിന്നു എന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജിയുടെ ദണ്ഡിയാത്ര പോലെ ചരിത്രത്തിലെ നാഴികക്കല്ലായി കുംഭമേള മാറിയതായി മോദി വിലയിരുത്തി.
മേള പുതിയ നേട്ടങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതും ദേശീയ ഉണര്‍വിന്റെ പ്രതീകവും ആണെന്നും പ്രധാനമന്ത്രി പറഞ്ഞു. മഹാ കുംഭമേളയുടെ വിജയകരമായ സംഘാടനത്തിന് അദ്ദേഹം ഉത്തര്‍പ്രദേശ് ജനങ്ങള്‍ക്കും പ്രയാഗ്രാജ് പ്രദേശവാസികള്‍ക്കും പ്രത്യേക നന്ദി അറിയിച്ചു.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് പ്രധാനമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതികരിക്കാന്‍ ലോക്‌സഭയില്‍ അവസരം നിഷേധിച്ചതിന് പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു. കുംഭമേളയ്ക്കിടെ സംഭവിച്ച മരണങ്ങളെ പ്രധാനമന്ത്രി മറച്ചുവച്ചുവെന്നും പ്രതിപക്ഷം ആരോപിച്ചു. തുടര്‍ന്ന് ലോക്‌സഭയുടെ നടപടി ഉച്ചവരെ നിര്‍ത്തിവെച്ചു.