കൊച്ചി: സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകാനുള്ള തീരുമാനത്തെ ചോദ്യം ചെയ്തുള്ള പെൺമക്കളുടെ ഹർജി ഹൈക്കോടതി തള്ളുകയും, കളമശ്ശേരി മെഡിക്കൽ കോളജിന്റെ നടപടിക്ക് ഡിവിഷൻ ബെഞ്ച് അനുമതി നൽകുകയും ചെയ്തു.
ലോറൻസിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്കാരം നടത്തണമെന്നാവശ്യപ്പെട്ട് മക്കളായ ആശയും സുജാതയും കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ലോറൻസിന്റെ മകൻ സജീവൻ രണ്ടു സാക്ഷികളുടെ സാന്നിധ്യത്തിൽ മൃതദേഹം വൈദ്യപഠനത്തിനായി വിട്ടുനൽകാൻ ലോറൻസ് പറഞ്ഞിരുന്നതായി മൊഴി നൽകി. ഈ മൊഴി ചൂണ്ടിക്കാട്ടിയാണ് സിംഗിള്‍ ബെഞ്ച് മകളുടെ ആവശ്യം തള്ളിയത്.
2024 സെപ്റ്റംബർ 21-ന് ലോറൻസ് മരണമടഞ്ഞതിന് പിന്നാലെ, കുടുംബാംഗങ്ങൾക്കിടയിൽ തർക്കമുണ്ടായി. ഹൈക്കോടതി നിര്‍ദേശ പ്രകാരം മെഡിക്കല്‍ കോളജ് നടത്തിയ ഹിയറിങ്ങിലാണ് മറ്റൊരു മകളായ സുജാത സഹോദരി ആശയുടെ നിലപാടിനെ അനുകൂലിച്ചത്. ഡിവിഷന്‍ ബെഞ്ചില്‍ ആശ നല്‍കിയ അപ്പീലിനെയും സുജാത പിന്തുണച്ചു. ഇരുവരും ലോറൻസിന്റെ സംസ്‌കാരം മതാചാര പ്രകാരം നടത്തണമെന്നാണ് വാദിച്ചത്.
ലോറൻസിന്റെ ഭാര്യ മതവിശ്വാസി ആയതിനാൽ, പള്ളി സെമിത്തേരിയിൽ സംസ്കാരം വേണമെന്നാവശ്യപ്പെട്ട് പെൺമക്കൾ നിലപാട് സ്വീകരിച്ചെങ്കിലും, ഡിവിഷൻ ബെഞ്ച് ലോറൻസിന്റെ ആഗ്രഹപ്രകാരം മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകാൻ അനുമതി നൽകി.
എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിനിടെ മകൾ ആശയ്ക്കും മറ്റ് ബന്ധുക്കൾക്കും ഇടയിൽ സംഘർഷമുണ്ടായിരുന്നു