കൊച്ചി: 2021-ലെ വയനാട് മുട്ടിൽ മരംമുറി കേസിലെ മൂന്ന് പ്രതികൾ സമർപ്പിച്ച ഡിസ്ചാർജ് ഹർജികൾ തള്ളിയ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് കേരള ഹൈക്കോടതി ശരിവച്ചു. കേസിലെ സാഹചര്യങ്ങളും ലഭ്യമായ വസ്തുതകളും പരിശോധിക്കുമ്പോൾ വഞ്ചനാ കുറ്റം (Cheating) പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നുവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു ജസ്റ്റിസ് ജി. ഗിരീഷ് അധ്യക്ഷനായ ബെഞ്ചാണ് മൂന്ന് സഹോദരങ്ങൾ നൽകിയ ഹർജികൾ തള്ളിയത്. ഫെബ്രുവരി 27-ന് മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്താണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. വയനാട്ടിലെ മുട്ടിലിൽ നിന്ന് കോടിക്കണക്കിന് Read More…
Tag: high court
കേരളത്തിലെ സർപ്പക്കാവുകൾ സംരക്ഷിക്കാൻ നിയമം കർശനമാക്കി ഹൈക്കോടതി
കേരളത്തിലെ മുഴുവൻ സർപ്പക്കാവുകളും സംരക്ഷിക്കുവാൻ നിയമം വേണമെന്നാവശ്യപ്പെട്ട് ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയിൽ WP(C) No. 27162/2021 ആയി കേരള സർപ്പക്കാവ് സംരക്ഷണ സമിതി ട്രസ്റ്റ് സമർപ്പിച്ച റിട്ട് ഹർജിയിൽ ജസ്റ്റിസ് വി.ജി. അരുണ്‍ പ്രസ്താവിച്ച ചരിത്രപ്രാധാന്യമുള്ള വിധിയുടെ സമ്പൂർണ്ണ മലയാള പരിഭാഷ:സർപ്പക്കാവുകൾ കേരളത്തിൻ്റെ പാരമ്പര്യത്തിൻ്റെയും ജൈവ വൈവിധ്യത്തിൻ്റെയും അവിഭാജ്യ ഘടകങ്ങളാണെന്ന് കോടതി നിരീക്ഷിച്ചു. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന വിശ്വാസങ്ങളും ആചാരങ്ങളും കാരണം സർപ്പക്കാവുകൾ പ്രകൃതിദത്ത വനഭൂമികളായി സംരക്ഷിക്കപ്പെട്ടുവെന്നും, അവ ജൈവ വൈവിധ്യം നിലനിർത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.സർപ്പക്കാവുകൾ Read More…
വസ്തുതകള്‍ പൂര്‍ണമായി പരിഗണിച്ചില്ല; രാഹുലിന്റെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്
തിരുവനന്തപുരം: ബംഗളൂരുവിലുള്ള മലയാളി യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കും. ഇന്ന് (വ്യാഴാഴ്ച) തന്നെ കോടതിയെ സമീപിക്കാനാണ് തീരുമാനം. ഒരു ജനപ്രതിനിധിക്ക് എതിരെ ലൈംഗിക പീഡനം പോലുള്ള ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും വസ്തുതകള്‍ പൂര്‍ണമായി പരിഗണിക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നാണ് പ്രോസിക്യൂഷന്റെ പ്രധാന വാദം. ഉന്നത സ്വാധീനമുള്ള പ്രതിക്ക് ജാമ്യം ലഭിക്കുന്നത് തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഇടയാക്കും. അതിനാലാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. Read More…
ആനക്കൊമ്പ് കേസ്: മോഹന്‍ലാലിന്റെ ഉടമസ്ഥാവകാശം ഹൈക്കോടതി റദ്ദാക്കി, സര്‍ക്കാരിനും തിരിച്ചടി
കൊച്ചി: ആനക്കൊമ്പ് സൂക്ഷിക്കുന്നതിന് മോഹന്‍ലാലിന് അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ആനക്കൊമ്പ് കേസ് പിന്‍വലിച്ച് ഉടമസ്ഥാവകാശം നല്‍കിയ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയാണ് കോടതി നടപടി. സര്‍ക്കാരിനും മോഹന്‍ലാലിനും തിരിച്ചടിയാണ് കോടതി ഉത്തരവ്. ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റുകള്‍ അസാധുവാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, നടപടി നിയമ വിരുദ്ധമാണെന്നും പ്രഖ്യാപിച്ചു. ഉടമസ്ഥാവകാശം നല്‍കിക്കൊണ്ട് വിജ്ഞാപനം ചെയ്യാതെ ഉത്തരവ് മാത്രം പുറത്തിറക്കിയാല്‍ അതിന് നിയമ സാധുത ഉണ്ടാകില്ല. ആവശ്യമെങ്കില്‍ സര്‍ക്കാരിന് വിജ്ഞാപനം പുറപ്പെടുവിക്കാമെന്നും ജസ്റ്റിസ് എ കെ Read More…
ഓപ്പറേഷന്‍ നുംഖോര്‍: ദുല്‍ഖറിന് ആശ്വാസം; കാര്‍ വിട്ടു കിട്ടാന്‍ കസ്റ്റംസിനെ സമീപിക്കാം, ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി
കൊച്ചി: ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി വാഹനം പിടിച്ചെടുത്ത കേസില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന് ആശ്വാസം. കസ്റ്റംസ് പിടിച്ചെടുത്ത ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വാഹനം വിട്ടുകിട്ടാനായി ദുല്‍ഖറിന് കസ്റ്റംസിനെ സമീപിക്കാവുന്നതാണ്. കാര്‍ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ദുല്‍ഖറിന്റെ അപേക്ഷ ലഭിച്ചാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ കസ്റ്റംസ് തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കസ്റ്റംസ് ആക്ടിലെ സെക്ഷന്‍ 110 എ പ്രകാരമുള്ള അപേക്ഷയുമായി കസ്റ്റംസ് ആക്ടിന് കീഴിലുള്ള അഡ്ജുഡിക്കേറ്ററി അതോറിറ്റിയെ നടന് സമീപിക്കാവുന്നതാണ്. വാഹനത്തിന്റെ 20 വർഷത്തെ രേഖകൾ ഹാജരാക്കേണ്ടതാണ്. വാഹനം വിട്ടുകൊടുക്കുമ്പോള്‍ ആവശ്യമായ നിബന്ധനകള്‍ അധികൃതര്‍ക്ക് Read More…
വയനാട് പുനരധിവാസത്തിന് സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയില്‍ പണം കണ്ടെത്തണമെന്ന് കേന്ദ്രം ഹൈക്കോടതി
കൊച്ചി: വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന് സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയില്‍ പണം കണ്ടെത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്ന്, കേന്ദ്രസഹായത്തിനായി കാത്തിരിക്കേണ്ടതില്ലെന്ന് ഹൈക്കോടതിയും നിരീക്ഷിച്ചു. ദുരന്ത പ്രതികരണ ഫണ്ടിലെ 70% ചെലവഴിച്ചശേഷം അറിയിക്കാന്‍ നിര്‍ദേശം. 120 കോടി രൂപയുടെ വിനിയോഗ വിശദാംശങ്ങള്‍ വ്യക്തമാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് കോടതി. ചെലവുകളുടെ കൃത്യമായ ഓഡിറ്റ് വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കേന്ദ്രസര്‍ക്കാര്‍ ഇതുവരെ ദുരിതാശ്വാസ പാക്കേജുമായി മുന്നോട്ട് വന്നിട്ടില്ലെന്ന് അമിക്കസ് ക്യൂറി രഞ്ജിത്ത് തമ്പാന്‍ ചൂണ്ടിക്കാട്ടി. അതേസമയം, സംസ്ഥാനം Read More…
ഗ്രീഷ്മയുടെ അപ്പീല്‍ ഹൈക്കോടതി സ്വീകരിച്ചു; നിര്‍മ്മലകുമാരന്‍ നായരുടെ ശിക്ഷ സസ്‌പെന്‍ഡ് ചെയ്തു
കൊച്ചി: പാറശാല ഷാരോണ്‍ കൊലപാതകക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഗ്രീഷ്മ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ജസ്റ്റിസുമാരായ പി.ബി. സുരേഷ് കുമാര്‍, ജോബിന്‍ സെബാസ്റ്റിയന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്. സര്‍ക്കാരിനും എതിര്‍കക്ഷികള്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. കൂടാതെ, കേസിലെ മൂന്നാം പ്രതി, ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മലകുമാരന്‍ നായര്‍ക്കെതിരായ ശിക്ഷ ഹൈക്കോടതി സസ്‌പെന്‍ഡ് ചെയ്തു. തെളിവ് നശിപ്പിച്ചെന്ന കേസില്‍ നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി നിര്‍മ്മലകുമാരന്‍ നായര്‍ക്ക് മൂന്നു വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നെങ്കിലും ഹൈക്കോടതി വിചാരണക്കോടതി Read More…
വധശിക്ഷ റദ്ദാക്കണം; ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ ഹൈക്കോടതിയില് അപ്പീല് നല്കി
കൊച്ചി: പാറശാല ഷാരോൺ രാജ് വധക്കേസിൽ പ്രതിയായ ഗ്രീഷ്മ നെയ്യാറ്റിന്കര അഡീഷണൽ സെഷൻസ് കോടതി വിധിച്ച വധശിക്ഷ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ അപ്പീൽ നല്കി. വിചാരണക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ 2024 ജനുവരി 20-ന് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. 2022 ഒക്ടോബർ 14-ന് ഷാരോൺ രാജിനെ വീട്ടിൽ വിളിച്ചുവരുത്തി കീടനാശിനി കലർത്തിയ കഷായം നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. മൂന്നാം പ്രതിയായ നിർമലകുമാരൻ നായർക്ക് 3 Read More…
ട്രാൻസ്‌ജെൻഡർമാർക്ക് വിദ്യാഭ്യാസം, തൊഴിൽ മേഖലയിൽ സംവരണം; 6 മാസത്തിനകം നടപ്പാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: ട്രാൻസ്‌ജെൻഡർമാർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലികളിലും ആറു മാസത്തിനുള്ളിൽ സംവരണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി. ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി കൃഷ്ണകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പാല്‍ക്കാട് സ്വദേശി സി കബീർ അടക്കമുള്ളവരുടെ ഹർജി പരിഗണിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സുപ്രീംകോടതിയുടെ മാർഗ്ഗനിർദ്ദേശത്തെ തുടർന്ന് കേന്ദ്രസർക്കാർ ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ നിയമങ്ങൾ പാസാക്കിയിരുന്നു. 2020ൽ സംസ്ഥാന സർക്കാറും ചട്ടങ്ങൾ രൂപീകരിച്ചിരുന്നെങ്കിലും സംവരണം നിലവിൽ വരാത്തതിൽ കോടതി വിമർശനം ഉന്നയിച്ചു. നയരൂപീകരണത്തിൽ സാധാരണ Read More…
സ്ത്രീയുടെ ശരീരഘടനയെപ്പറ്റിയുള്ള അനാവശ്യ കമന്റുകളും സന്ദേശങ്ങളും ലൈംഗികാതിക്രമം: ഹൈക്കോടതി
കൊച്ചി: സ്ത്രീയുടെ ശരീരഘടനയെപ്പറ്റി അനാവശ്യമായ പരാമര്‍ശങ്ങളും ലൈംഗിക ചുവയുള്ള സന്ദേശങ്ങളും ലൈംഗികാതിക്രമമാണെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. സഹപ്രവര്‍ത്തകയുടെ പരാതിയില് തനിക്കെതിരെ ആലുവ പൊലീസ് രജിസ്റ്റര് ചെയ്ത കേസ് റദ്ദാക്കണമെന്ന കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥന്‍ ആര്. രാമചന്ദ്രന്‍ നായരുടെ ഹരജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ബദറുദ്ദീന്റെ ഉത്തരവ്. ഹര്‍ജിക്കാരന്‍റെ ‘മികച്ച ശരീര ഘടന’ എന്ന കമന്റില് ലൈംഗിക ചുവയില്ലെന്ന വാദം കോടതി തള്ളുകയും, ഇത്തരം പരാമര്‍ശങ്ങള് ലൈംഗികാതിക്രമം എന്ന് കണക്കാക്കപ്പെടുമെന്ന് വ്യക്തമാക്കുകയും ചെയ്തു. പരാതിക്കാരി മുമ്പും സമാനമായ അനുഭവങ്ങള്‍ അറിയിച്ചതായി Read More…









