Kerala News

സ്ത്രീയുടെ ശരീരഘടനയെപ്പറ്റിയുള്ള അനാവശ്യ കമന്റുകളും സന്ദേശങ്ങളും ലൈംഗികാതിക്രമം: ഹൈക്കോടതി

കൊച്ചി: സ്ത്രീയുടെ ശരീരഘടനയെപ്പറ്റി അനാവശ്യമായ പരാമര്‍ശങ്ങളും ലൈംഗിക ചുവയുള്ള സന്ദേശങ്ങളും ലൈംഗികാതിക്രമമാണെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. സഹപ്രവര്‍ത്തകയുടെ പരാതിയില് തനിക്കെതിരെ ആലുവ പൊലീസ് രജിസ്റ്റര് ചെയ്ത കേസ് റദ്ദാക്കണമെന്ന കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥന്‍ ആര്. രാമചന്ദ്രന്‍ നായരുടെ ഹരജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ബദറുദ്ദീന്റെ ഉത്തരവ്.

ഹര്‍ജിക്കാരന്‍റെ ‘മികച്ച ശരീര ഘടന’ എന്ന കമന്റില് ലൈംഗിക ചുവയില്ലെന്ന വാദം കോടതി തള്ളുകയും, ഇത്തരം പരാമര്‍ശങ്ങള് ലൈംഗികാതിക്രമം എന്ന് കണക്കാക്കപ്പെടുമെന്ന് വ്യക്തമാക്കുകയും ചെയ്തു. പരാതിക്കാരി മുമ്പും സമാനമായ അനുഭവങ്ങള്‍ അറിയിച്ചതായി കോടതിയില് വെളിപ്പെടുത്തി. ഹര്‍ജിക്കാരനെതിരെ ചുമത്തിയ വകുപ്പുകള് റദ്ദാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *