India News Politics

ഗ്രേറ്റ് നിക്കോബാർ പ്രോജക്ടിൽ ആശങ്കയറിയിച്ച് ജയറാം രമേശ്

ഗ്രേറ്റ് നിക്കോബാർ ദ്വീപ് വികസന പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ജയറാം രമേശ് രംഗത്ത്. പട്ടിക വർഗ വകുപ്പ് മന്ത്രി ജുവൽ ഓറംക്ക് അയച്ച കത്തിൽ, വനാവകാശ നിയമം 2006 (Forest Rights Act) പൂർണമായും നടപ്പാക്കണമെന്ന് ജയറാം രമേശ് ആവശ്യപ്പെട്ടു.

ഗ്രേറ്റ് നിക്കോബാർ ദ്വീപ് പദ്ധതിയെക്കുറിച്ച് മേയ് 13ന് അയച്ച കത്തിനുള്ള മറുപടിയിലാണ് ജയറാം രമേശ് പ്രതികരിച്ചത്. പ്രാദേശിക ആദിവാസി സമൂഹങ്ങൾക്ക് നിയമം ഉറപ്പുനൽകുന്ന അവകാശങ്ങൾ മനപ്പൂർവം അവഗണിക്കുന്നതിന് ന്യായീകരണം കണ്ടെത്താനുള്ള ശ്രമം പോലെയാണ് മന്ത്രിയുടെ മറുപടിയെന്ന് അദ്ദേഹം ആരോപിച്ചു.

താൻ ചൂണ്ടിക്കാട്ടിയ നിയമലംഘനങ്ങൾക്കുള്ള വ്യക്തമായ വിശദീകരണം നൽകുന്നതിനുപകരം, ആദിവാസി അവകാശങ്ങൾ അവഗണിക്കുന്ന നിലപാടിനെയാണ് കേന്ദ്രം ന്യായീകരിക്കാൻ ശ്രമിക്കുന്നതെന്ന് ജയറാം രമേശ് കത്തിൽ പറഞ്ഞു.

പരിസ്ഥിതി പ്രാധാന്യമേറിയ പ്രദേശമായ ഗ്രേറ്റ് നിക്കോബാറിൽ നടപ്പാക്കുന്ന വികസന പദ്ധതിക്കെതിരെ പരിസ്ഥിതി പ്രവർത്തകരും ആദിവാസി അവകാശ സംഘടനകളും ഇതിനകം ആശങ്ക ഉയർത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *