Kerala News

കർഷകന് 8 ലക്ഷം രൂപയുടെ ധനസഹായവുമായി മൃഗസംരക്ഷണ വകുപ്പ്

ആഫ്രിക്കൻ പന്നിപ്പനി ബാധിച്ചു പന്നികൾ ചത്ത കർഷകന് കൈത്താങ്ങായി മൃഗസംരക്ഷണ വകുപ്പിൽ നിന്നും നഷ്ട്ട പരിഹാരം. വെള്ളാങ്ങല്ലൂർ പി. സി കെ ഓഡിറ്ററിയത്തിൽ വച്ചു നടന്ന ക്ഷീര സംഗമം പൊതു സമ്മേളന വേദിയിൽ വച്ചു ബഹുമാനപ്പെട്ട മൃഗസംരക്ഷണ – ക്ഷീര വികസന വകുപ്പ് മന്ത്രി ശ്രീമതി. J ചിഞ്ചു റാണി കൈ മാറി. 87 പന്നികൾ ആഫ്രിക്കൻ പന്നിപ്പനി മൂലം ചത്ത കടങ്ങോട് പഞ്ചായത്തിലെ ശ്രീ മനേഷിനാണ് 8 ലക്ഷം രൂപ ദുരന്ത നിവാരണ ഫണ്ടിൽ നിന്നും കൈമാറിയത്.ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഡോ ജിതേന്ദ്ര കുമാർ, അസിസ്റ്റന്റ് പ്രൊജക്റ്റ്‌ ഓഫീസർ ഡോ. സുബിൻ, ഡോ. അമൃത, ലൈവ്സ്റ്റോക് ഇൻസ്‌പെക്ടർ ശ്രീ റെജിൻ ജെയിംസ് എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *