കാര്‍ഷിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന മികച്ച കര്‍ഷകര്‍, മികച്ച പാടശേഖര സമിതി, മികച്ച മട്ടുപ്പാവ് കര്‍ഷകന്‍, പൂന്തോട്ടം ഒരുക്കുന്ന കര്‍ഷകന്‍, കൃഷിക്കൂട്ടം, പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍, കാര്‍ഷിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന വിദ്യാര്‍ത്ഥി എന്നിവരുള്‍പ്പെടെ വിവിധ കാര്‍ഷിക മേഖലകളിലെ വ്യക്തികള്‍ക്ക് 2025 ലെ അവാര്‍ഡുകള്‍ നല്‍കുന്നതിനായി അപേക്ഷ ക്ഷണിച്ചു. കൃഷിയിടത്തിന്റെ ഫോട്ടോകള്‍, കൃഷിയുടെ വിവിധ ഘട്ടങ്ങള്‍ ചിത്രീകരിച്ച ഡിജിറ്റല്‍ ഡാറ്റ, മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍, മറ്റ് അനുബന്ധ രേഖകള്‍ എന്നിവ ഉള്‍പ്പെടെ Read More…
Tag: Farmer
കർഷകന് 8 ലക്ഷം രൂപയുടെ ധനസഹായവുമായി മൃഗസംരക്ഷണ വകുപ്പ്
ആഫ്രിക്കൻ പന്നിപ്പനി ബാധിച്ചു പന്നികൾ ചത്ത കർഷകന് കൈത്താങ്ങായി മൃഗസംരക്ഷണ വകുപ്പിൽ നിന്നും നഷ്ട്ട പരിഹാരം. വെള്ളാങ്ങല്ലൂർ പി. സി കെ ഓഡിറ്ററിയത്തിൽ വച്ചു നടന്ന ക്ഷീര സംഗമം പൊതു സമ്മേളന വേദിയിൽ വച്ചു ബഹുമാനപ്പെട്ട മൃഗസംരക്ഷണ – ക്ഷീര വികസന വകുപ്പ് മന്ത്രി ശ്രീമതി. J ചിഞ്ചു റാണി കൈ മാറി. 87 പന്നികൾ ആഫ്രിക്കൻ പന്നിപ്പനി മൂലം ചത്ത കടങ്ങോട് പഞ്ചായത്തിലെ ശ്രീ മനേഷിനാണ് 8 ലക്ഷം രൂപ ദുരന്ത നിവാരണ ഫണ്ടിൽ നിന്നും Read More…
കർഷകർക്ക് കൃത്യസമയത്ത് വളം ലഭിക്കാൻ നടപടി സ്വീകരിക്കും – കേന്ദ്രമന്ത്രി സുരേഷ് ഗോപി
തൃശൂര്‍ : കര്‍ഷകര്‍ക്ക് വളം കൃത്യസമയത്ത് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഫാക്ടിനും വളം വിതരണക്കാര്‍ക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിര്‍ദേശം. എറണാകുളം മുതല്‍ കാസര്‍ഗോഡ് വരെയുള്ള വിവിധ കര്‍ഷക സംഘടന പ്രതിനിധികളും വളം വിതരണക്കാരും ഫാക്ട് അധികൃതരുമായി മന്ത്രി നടത്തിയ ചര്‍ച്ചയിലാണ് നിര്‍ദ്ദേശം നല്‍കിയത്. വളം കൃത്യസമയത്ത് ലഭിക്കുന്നതിന് തടസ്സം നേരിടുന്നതായി കര്‍ഷകര്‍ ചൂണ്ടിക്കാട്ടി. സബ്‌സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് നല്‍കുന്ന വളം സമയത്ത് തന്നെ ലഭ്യമാക്കണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി. ഫാക്റ്റില്‍ നിന്ന് വളം ലഭിക്കുന്നതിന് കാലതാമസം Read More…




