കാര്‍ഷിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന മികച്ച കര്‍ഷകര്‍, മികച്ച പാടശേഖര സമിതി, മികച്ച മട്ടുപ്പാവ് കര്‍ഷകന്‍, പൂന്തോട്ടം ഒരുക്കുന്ന കര്‍ഷകന്‍, കൃഷിക്കൂട്ടം, പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍, കാര്‍ഷിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന വിദ്യാര്‍ത്ഥി എന്നിവരുള്‍പ്പെടെ വിവിധ കാര്‍ഷിക മേഖലകളിലെ വ്യക്തികള്‍ക്ക് 2025 ലെ അവാര്‍ഡുകള്‍ നല്‍കുന്നതിനായി അപേക്ഷ ക്ഷണിച്ചു. കൃഷിയിടത്തിന്റെ ഫോട്ടോകള്‍, കൃഷിയുടെ വിവിധ ഘട്ടങ്ങള്‍ ചിത്രീകരിച്ച ഡിജിറ്റല്‍ ഡാറ്റ, മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍, മറ്റ് അനുബന്ധ രേഖകള്‍ എന്നിവ ഉള്‍പ്പെടെ ജൂലൈ 13 ന് മുന്‍പായി അടുത്തുള്ള കൃഷിഭവന്‍ മുഖാന്തരം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി https://keralaagriculture.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടുകയോ ചെയ്യണം.





