ന്യൂഡൽഹി: മധ്യപ്രദേശിലെ സീഹോർ ജില്ലയിൽ രണ്ട് ഗോഡൗൺ ഉടമകളിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയെ തുടർന്ന് കൃഷി മന്ത്രാലയത്തിലെ മാർക്കറ്റിങ് ഓഫീസർ അനുരാഗിനെ അടിയന്തരമായി സസ്‌പെൻഡ് ചെയ്തു. കേന്ദ്ര കൃഷി-കർഷക ക്ഷേമ വകുപ്പ് മന്ത്രി ശിവരാജ് സിങ് ചൗഹാൻ്റെ നിർദേശപ്രകാരമാണ് നടപടി. ഗോഡൗണുകളുടെ പരിശോധനയ്ക്കിടെ സബ്‌സിഡി തുക അനുവദിക്കുന്നതിന് പണം ആവശ്യപ്പെട്ടെന്നാണ് പരാതി. ഭൈരുണ്ട തഹസിൽ പരിധിയിലെ ശിവായ് ഗോഡൗണിൽ നിന്ന് ഒരു ലക്ഷം രൂപയും റെഹ്തി മേഖലയിലെ ബെഹെരഖേഡി ഗ്രാമത്തിലുള്ള ശ്രീകൃഷ്ണ ഗോഡൗണിൽ നിന്ന് 60,000 Read More…
Tag: agriculture
പരിഹാസത്തിൻ്റെ പ്രതീകമല്ല, വരുമാനത്തിൻ്റെ വഴിയും
35 കഴുതകളുമായി തൃശൂരിൽ വേറിട്ടൊരു കാർഷിക മാതൃക; ഫാദർ ഡേവിസ് ചക്കാലക്കലിൻ്റെ ലക്ഷ്യം നൂറ് കഴുതകളുള്ള ഫാം കഴുതയെക്കുറിച്ച് മലയാളിയുടെ മനസ്സിൽ പതിഞ്ഞിരിക്കുന്ന ചിത്രത്തിന് അധികം നിറങ്ങളില്ല. മണ്ടത്തരത്തിൻ്റെയും അവഗണനയുടെയും പരിഹാസത്തിൻ്റെയും പ്രതീകമായി കാലങ്ങളായി ഉപയോഗിച്ചുപോരുന്ന ഈ മൃഗത്തെ, എന്നാൽ തികച്ചും വ്യത്യസ്തമായൊരു കാഴ്ചപ്പാടിലാണ് തൃശൂർ കുറ്റിമുക്കിലെ ഫാം പാർക്ക് തിച്ചൂർ കാണുന്നത്. ഇവിടെ കഴുതകൾ പരിഹാസ കഥാപാത്രങ്ങളല്ല; പരിചരണവും പോഷണവും ലഭിക്കുന്ന കാർഷിക സമ്പത്തിൻ്റെ ഭാഗമാണ്. 35 കഴുതകളെ പരിപാലിച്ച് ഫാദർ ഡേവിസ് ചക്കാലക്കൽ മുന്നോട്ടുപോകുന്ന Read More…
കൃഷിക്ക് മാർക്ക്; കുട്ടിക്കർഷകർക്ക് നേട്ടം
എം. എ. സുധീർ ബാബു, പട്ടാമ്പി, കാർഷിക ജേർണലിസ്റ്റ് വളർന്നുവരുന്ന തലമുറയെ മണ്ണിലേക്കിറക്കി കൃഷിയുമായി ബന്ധിപ്പിക്കാനുള്ള സംസ്ഥാന കൃഷി വികസന-കർഷക ക്ഷേമ വകുപ്പിൻ്റെ വേറിട്ട പദ്ധതിയാണ് ‘കൃഷിക്ക് മാർക്ക്’. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത ഈ ആശയം കേരളത്തിന് അഭിമാനിക്കാവുന്നതാണ്. ഡിജിറ്റൽ ലഹരിക്ക് പകരം കൃഷിയുടെ ലഹരി സോഷ്യൽ മീഡിയ, ഡിജിറ്റൽ ഗെയിമുകൾ, റീൽസ് എന്നിവയുടെ അമിത ഉപയോഗം കുട്ടികളുടെ സമയത്തെയും ആരോഗ്യത്തെയും ബാധിക്കുന്ന കാലമാണിത്. ഒപ്പം ലഹരിയുടെ പിടിയും ശക്തമാകുന്നു. ‘കൃഷിയാണ് ലഹരി, കൃഷിയിലൂടെ ആരോഗ്യം’ Read More…
100 കാലാവസ്ഥാ സ്മാർട്ട് ഗ്രാമങ്ങൾ; 10 കോടി കർഷകർക്ക് ഐസിഎആർ സാങ്കേതികവിദ്യ: ശിവരാജ് സിങ് ചൗഹാൻ
ന്യൂഡൽഹി: ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിൻ്റെ (ഐസിഎആർ) 98-ാമത് സ്ഥാപകദിനാഘോഷത്തിൽ കേന്ദ്ര കാർഷിക-കർഷകക്ഷേമ മന്ത്രി ശിവരാജ് സിങ് ചൗഹാൻ ‘വികസിത് കൃഷി, സമൃദ്ധ് കിസാൻ’ എന്ന ലക്ഷ്യത്തോടെ പുതിയ കാർഷിക വികസന പദ്ധതികൾ പ്രഖ്യാപിച്ചു. 100 കാലാവസ്ഥാ സ്മാർട്ട് ഗ്രാമങ്ങൾ വികസിപ്പിക്കുക, ഐസിഎആറിൻ്റെ സാങ്കേതികവിദ്യ 10 കോടി കർഷകരിലെത്തിക്കുക, ‘വൺ ഇൻസ്റ്റിറ്റ്യൂട്ട്-വൺ ഗ്രാൻഡ് ഇന്നൊവേഷൻ’ പദ്ധതി നടപ്പാക്കുക, ഐസിഎആർ ഓപ്പൺ ഡിജിറ്റൽ നോളജ് പ്ലാറ്റ്ഫോം ആരംഭിക്കുക, വ്യാജ വിത്തുകൾക്കും കീടനാശിനികൾക്കുമെതിരായ നിയമങ്ങൾ ശക്തമാക്കുക, സാങ്കേതികവിദ്യയുടെ വാണിജ്യവത്കരണത്തിലൂടെ ഐസിഎആറിനെ Read More…
കര്‍ഷക അവാര്‍ഡ്; അപേക്ഷ ക്ഷണിച്ചു
കാര്‍ഷിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന മികച്ച കര്‍ഷകര്‍, മികച്ച പാടശേഖര സമിതി, മികച്ച മട്ടുപ്പാവ് കര്‍ഷകന്‍, പൂന്തോട്ടം ഒരുക്കുന്ന കര്‍ഷകന്‍, കൃഷിക്കൂട്ടം, പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍, കാര്‍ഷിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന വിദ്യാര്‍ത്ഥി എന്നിവരുള്‍പ്പെടെ വിവിധ കാര്‍ഷിക മേഖലകളിലെ വ്യക്തികള്‍ക്ക് 2025 ലെ അവാര്‍ഡുകള്‍ നല്‍കുന്നതിനായി അപേക്ഷ ക്ഷണിച്ചു. കൃഷിയിടത്തിന്റെ ഫോട്ടോകള്‍, കൃഷിയുടെ വിവിധ ഘട്ടങ്ങള്‍ ചിത്രീകരിച്ച ഡിജിറ്റല്‍ ഡാറ്റ, മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍, മറ്റ് അനുബന്ധ രേഖകള്‍ എന്നിവ ഉള്‍പ്പെടെ Read More…
മാലിന്യമുക്ത കേരളം: പകർച്ചവ്യാധികൾക്കെതിരായ സമഗ്ര പാരിസ്ഥിതികവും കാർഷികവുമായ അതിജീവന പോരാട്ടം
കേരളം ഇന്ന് കടന്നുപോകുന്നത് അത്യന്തം ഗൗരവകരമായ ഒരു ആരോഗ്യ പ്രതിസന്ധിയിലൂടെയാണ്. എലിപ്പനി, ഡെങ്കിപ്പനി, വൈറൽ പനികൾ എന്നിവയുടെ തുടർച്ചയായ വ്യാപനം സംസ്ഥാനത്തിൻ്റെ സാമൂഹികവും സാമ്പത്തികവുമായ അടിത്തറയെത്തന്നെ ദുർബലപ്പെടുത്തുന്നു. നമ്മുടെ നാട് നേരിടുന്ന ഈ മാരകമായ പകർച്ചവ്യാധികളുടെ ഉറവിടം വെറും ആശുപത്രികൾക്കോ ചികിത്സാ കേന്ദ്രങ്ങൾക്കോ മാത്രം ഒതുങ്ങുന്നതല്ല; മറിച്ച്, അശ്രദ്ധമൂലം ഉപേക്ഷിക്കപ്പെട്ട കൃഷിയിടങ്ങളിലും മാലിന്യങ്ങൾ കെട്ടിക്കിടക്കുന്ന വയലുകളിലും മലിനജല ചാലുകളിലും ആണ് ഇവയുടെ ഉത്ഭവം. ഈ വിപത്തിനെ ശാശ്വതമായി ഇല്ലാതാക്കാൻ സർക്കാർ സംവിധാനങ്ങളുടെയും ജനങ്ങളുടെയും കൂട്ടായ പരിശ്രമത്താൽ ഒരു Read More…
വിഷരഹിത ഭക്ഷണത്തിനായി 65 ഏക്കർ ജൈവകൃഷി: മാതൃകയായി തൃശൂരിലെ അസീസിയ ഓർഗാനിക് ഫാം
https://youtu.be/pCAgCuQPuJQ?si=NEKuLAXEoPiSjbPx
വിളയിടം അടിസ്ഥാനമാക്കിയുള്ള കൃഷിരീതി നടപ്പിലാക്കും മന്ത്രി പി പ്രസാദ്
കേരളത്തിൽ വിളയിടം അടിസ്ഥാനമാക്കിയുള്ള കൃഷിരീതി നടപ്പിലാക്കുമെന്നും കാർഷിക സർവകലാശാലയുടെ ഗവേഷണങ്ങൾ ഇതിനായി പ്രയോജനപ്പെടുത്തുമെന്നും കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കാർഷിക സർവകലാശാല തയ്യാറാക്കിയ പുസ്തകങ്ങളായ വിള പരിപാലന ശുപാർശകൾ 2024, കോൾ നിലങ്ങളുടെ അറ്റ്‌ലസ് എന്നിവ സെക്രട്ടേറിയേറ്റ് ലയം ഹാളിൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കാർഷിക സർവകലാശാലയുടെ വിള പരിപാലന ശുപാർശകൾ സാധാരണയായി ഇംഗ്ലീഷിലാണ് തയ്യാറാക്കുന്നത്. എന്നാൽ സാധാരണക്കാരായ കർഷകർക്കും മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ സാങ്കേതിക പദങ്ങൾ ലഘൂകരിച്ച് മലയാളത്തിൽ തയ്യാറാക്കിയ പുസ്തകമാണ് പ്രകാശനം ചെയ്യുന്നത്. പത്തുവർഷം Read More…






