Agriculture Farming India Kerala News

മൃഗസംരക്ഷണ മേഖലയിൽ മികച്ച കർഷകർക്കുള്ള അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

മൃഗസംരക്ഷണ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി 2025 വർഷത്തെ സംസ്ഥാനതല, ജില്ലാതല മൃഗസംരക്ഷണ അവാർഡുകൾ നൽകുന്നു. അർഹരായ കർഷകരിൽ നിന്നും നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ ക്ഷണിച്ചു.

സംസ്ഥാനതല അവാർഡുകൾ

1. മികച്ച ക്ഷീരകർഷകൻ /കർഷക– ₹1,00,000/-

2. വാണിജ്യാടിസ്ഥാനത്തിൽ ഏറ്റവും മികച്ച ഡയറി ഫാം – ₹1,00,000/-

3. മികച്ച സമ്മിശ്ര കർഷകൻ/കർഷക – ₹1,00,000/-

4. മികച്ച പൗൾട്രി കർഷകൻ/കർഷക – ₹50,000/-

5. മികച്ച യുവകർഷകൻ/കർഷക – ₹50,000/-

6. മികച്ച വനിതാ കർഷക/സംരംഭക – ₹50,000/-

ജില്ലാതല അവാർഡുകൾ

1. മികച്ച ക്ഷീരകർഷകൻ/കർഷക – ₹20,000/-

2. മികച്ച സമ്മിശ്ര കർഷകൻ/കർഷക – ₹10,000/-സംസ്ഥാനതലത്തിലും ജില്ലാതലത്തിലും നൽകുന്ന അവാർഡുകളുടെ വിശദമായ മാനദണ്ഡങ്ങളും അപേക്ഷാ ഫോറവും മൃഗസംരക്ഷണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ( ahd.kerala.gov.in) സർക്കാർ മൃഗാശുപത്രികളിലും ലഭ്യമാണ്.

കർഷകർ നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ 2026 ഒക്ടോബർ 25-നകം ബന്ധപ്പെട്ട സർക്കാർ മൃഗാശുപത്രികളിൽ സമർപ്പിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *