Culture India Kerala News Politics

നവരാത്രി സർഗോത്സവം 2026ന് കോഴിക്കോട് തുടക്കം; പൈതൃക സംരക്ഷണത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടി ഉപരാഷ്ട്രപതി

കോഴിക്കോട്: ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനൊപ്പം വികസനവും മുന്നോട്ടുകൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യം ഓർമിപ്പിച്ച് ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ. കോഴിക്കോട്ട് നവരാത്രി സർഗോത്സവം 2026 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ വൈവിധ്യമാർന്ന നവരാത്രി ആചാരങ്ങൾ രാജ്യത്തെ പൈതൃകത്തിൻ്റെ ഐക്യത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സാംസ്കാരിക പൈതൃകവും ആധുനിക വികസനവും പരസ്പരപൂരകങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലയാള പത്രപ്രവർത്തനത്തിനും ജനാധിപത്യ മൂല്യങ്ങൾക്കും അഭിപ്രായസ്വാതന്ത്ര്യത്തിനും കേസരി വാരിക നൽകുന്ന സംഭാവനകളെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു. ചടങ്ങിൽ സംഘ നൂറ്റാണ്ടിലെ അക്ഷര മുദ്രകൾ എന്ന പുസ്തകം പ്രകാശനം ചെയ്തു. കലാരംഗത്തെ സംഭാവനകൾ പരിഗണിച്ച് പി. ആർ. രാജേന്ദ്രന് സർഗ കേസരി പുരസ്കാരവും സമ്മാനിച്ചു.

തമിഴ്നാടിൻ്റേയും കേരളത്തിൻ്റേയും ഗവർണറായ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *