
സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും വർധിച്ചു. ഗ്രാമിന് 30 രൂപ കൂടി 916 ഹാൾമാർക്ക് സ്വർണത്തിൻ്റെ വില 13,975 രൂപ ആയി. ഒരു പവൻ സ്വർണത്തിന് ഇന്ന് 1,11,800 രൂപ നൽകണം.
18 കാരറ്റ് സ്വർണം ഗ്രാമിന് 11,540 രൂപയും പവന് 92,320 രൂപയുമാണ് ഇന്നത്തെ വില.
വെള്ളിവിലയിലും വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 270 രൂപയും എട്ട് ഗ്രാമിന് 2,160 രൂപയുമാണ് വില.




