ഓപ്പറേഷൻ സിന്ദൂറിൻ്റെ ഒന്നാം വാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സായുധ സേനയ്ക്ക് അഭിനന്ദനങ്ങൾ നേർന്നു. പഹൽഗാം ആക്രമണത്തിന് ശേഷം നൽകിയ ശക്തമായ മറുപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ. ദൌത്യം സേനയുടെ ധൈര്യത്തെയും കൃത്യതയെയും കാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എക്‌സിൽ പങ്കുവെച്ച സന്ദേശത്തിൽ ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ ഉറച്ച നിലപാടിൻ്റെ പ്രതിഫലനമായിരുന്നു ഓപ്പറേഷൻ സിന്ദൂർ എന്ന് മോദി പറഞ്ഞു. സേനയുടെ പ്രൊഫഷണലിസവും ഏകോപിതമായ പ്രവർത്തന ശേഷിയും ഈ ദൗത്യം തെളിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓപ്പറേഷൻ സിന്ദൂറിനോടുള്ള ആദരസൂചകമായി സാമൂഹ്യമാധ്യമങ്ങളിലെ പ്രൊഫൈൽ ചിത്രങ്ങൾ മാറ്റണമെന്ന് പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചു.
ഭീകരവാദത്തെയും അതിന് പിന്തുണ നൽകുന്ന സംവിധാനങ്ങളെയും തകർക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.





