ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ച ആരംഭിക്കും. ലോക്‌സഭയില്‍ ഇന്നും രാജ്യസഭയില്‍ നാളെയുമാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. ഇരുസഭയിലും 16 മണിക്കൂര്‍ വീതമാണ് ചര്‍ച്ചയ്ക്കായി നീക്കിവെച്ചിട്ടുള്ളത്. ഭരണപക്ഷത്തുനിന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ എന്നിവര്‍ സംസാരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിക്കുമെന്നാണ് സൂചന. പ്രതിപക്ഷനിരയില്‍ ലോക്സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും രാജ്യസഭയില്‍ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സംസാരിക്കും. സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ഉള്‍പ്പെടെ Read More…
Tag: operation sindoor
‘രക്തമല്ല, എന്റെ സിരകളില്‍ തിളയ്ക്കുന്നത് സിന്ദൂരം’; പാകിസ്ഥാനെതിരെ കടുത്ത വിമര്‍ശവുമായി പ്രധാനമന്ത്രി മോദി
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിക്കുകയും വേഗത്തിലുള്ള തിരിച്ചടി നല്‍കിയ സായുധ സേനയെ അഭിനന്ദിക്കുകയും ചെയ്ത മോദി, ഇന്ത്യയുടെ പ്രതികരണം ശത്രുക്കള്‍ക്ക് ശക്തമായ സന്ദേശം നല്‍കിയതായി കൂട്ടിച്ചേര്‍ത്തു. രാജസ്ഥാനിലെ ബിക്കാനീറില്‍ നടത്തിയ റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. “രാജ്യത്തേക്കാള്‍ വലുതായി ഒന്നുമില്ലെന്ന് രാജസ്ഥാന്‍ നമ്മെ പഠിപ്പിക്കുന്നു. ഏപ്രില്‍ 22ന് ഭീകരര്‍ നമ്മുടെ ജനങ്ങളെ ലക്ഷ്യം വെച്ചു, മതം ചോദിച്ചു, സഹോദരിമാരുടെ സിന്ദൂരം മായ്ച്ചു കളഞ്ഞു. 140 കോടി Read More…
ഓപ്പറേഷൻ സിന്ദൂർ വിജയാഘോഷത്തിന്റെ ഭാഗമായി തൃശൂരിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ തിരംഗ യാത്ര
പാക് ഭീകരവാദത്തിനെതിരെ നടത്തിയ ഭാരതത്തിന്റെ സൈനീക നടപടിയായ ഓപ്പറേഷൻ സിന്ദൂറിന്റെ വിജയഘോഷത്തിന്റെ ഭാഗമായി ബഹു കേന്ദ്രമന്ത്രി സുരേഷ് ഗോപി യുടെ നേതൃത്വത്തിൽ തിരംഗ യാത്ര തൃശൂർ നഗരത്തിൽ നടന്നു. അയ്യന്തോൾ അമ്മർ ജവാൻ ജ്യോതിയിൽ പുഷ്പ്പാർച്ചന നടത്തിയതിനു ശേഷം ആണ് തിരംഗ യാത്ര തുടങ്ങിയത്. കാർഗിൽ യുദ്ധത്തിൽ വീര മൃതു വരിച്ച കേണൽ വിശ്വനാഥിന്റെ ഭാര്യ കേണൽ ജലജ വിശ്വനാഥ്, കേണൽ പ്രതാപചന്ദ്രൻ എന്നിവർ ചേർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ദേശീയ പതാക കൈ മാറി തീരംഗ Read More…
‘ഓപ്പറേഷന്‍ സിന്ദൂര്‍’ നീതിക്ക് വേണ്ടിയുള്ള പ്രതിജ്ഞ, പാകിസ്ഥാന്റെ ഭീകരബന്ധം ലോകത്തിന് മുന്നില്‍ തെളിഞ്ഞു:നരേന്ദ്ര മോദി
ന്യൂഡല്‍ഹി : ‘ഓപ്പറേഷന്‍ സിന്ദൂര്‍’ നീതിക്ക് വേണ്ടിയുള്ള പ്രതിജ്ഞ, പാകിസ്ഥാന്റെ ഭീകരബന്ധം ലോകത്തിന് മുന്നില്‍ തെളിഞ്ഞു എന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയുടേയും ലോകത്തിന്റേയും ശ്രദ്ധ നേടിയ “ഓപ്പറേഷന്‍ സിന്ദൂര്‍” എന്ന സൈനിക നടപടി രാജ്യത്തെ സ്ത്രീകളോടുള്ള നീതിക്ക് വേണ്ടിയുള്ള പ്രതിജ്ഞയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏപ്രില്‍ 22-ന് ജമ്മു കശ്മീരിലെ പെഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 പേർ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്നാണ് ഇന്ത്യ വലിയ തിരിച്ചടിയുമായി പ്രതികരിച്ചത്.“മതം ചോദിച്ചറിഞ്ഞ് ആളുകളെ കുടുംബങ്ങളോടൊപ്പം Read More…
വെടിയുണ്ടകള്‍ക്ക് മറുപടി ഷെല്ലുകളോടെ’: അതിര്‍ത്തിയില്‍ ശക്തമായ നിലപാടുമായി ഇന്ത്യ
ന്യൂഡല്‍ഹി: പാകിസ്ഥാനെതിരെ ശക്തമായ നിലപാട് എടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി സൈന്യത്തിന് നിര്‍ദേശം നല്‍കി – “അവിടെ നിന്ന് വെടിയുണ്ടകള്‍ വന്നാല്‍, മറുപടിയായി ഷെല്ലുകള്‍ അയക്കണം”. വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ ഉണ്ടെങ്കിലും അതിര്‍ത്തിയില്‍ നിന്നും വ്യത്യസ്തതയുള്ള പ്രകോപനങ്ങള്‍ ഉണ്ടായാല്‍ ശക്തമായ തിരിച്ചടിയാകും ഇന്ത്യ നല്‍കുക. ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്നും അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണങ്ങള്‍ക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. ഭീകരശൃംഖലകള്‍ക്ക് പാകിസ്ഥാനില്‍ നിന്ന് പിന്തുണ ലഭിക്കുന്നതായും ഇന്ത്യ അന്താരാഷ്ട്ര വേദികളില്‍ ശക്തമായി ഉന്നയിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് Read More…
ഓപ്പറേഷൻ സിന്ദൂർ : എഴുപത്തഞ്ചോളം വിദ്യാർത്ഥികൾ കേരള ഹൗസിലെത്തി
ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ സംഘർഷ ബാധിതമായ അതിർത്തി സംസ്ഥാനങ്ങളിലെ യൂണിവേഴ്‌സിറ്റികളിൽ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന വിദ്യാർത്ഥികൾ ഡൽഹി കേരള ഹൗസിലെത്തി. ജമ്മു, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെ വിവിധ കേന്ദ്ര-സംസ്ഥാന യൂണിവേഴ്‌സിറ്റികളിൽ നിന്നായി ഇന്നലെ രാത്രിയോടെയും ഇന്ന് പുലർച്ചെയുമായി എഴുപത്തഞ്ചോളം വിദ്യാർത്ഥികളാണ് കേരള ഹൗസിലെത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ വിവിധ വിമാനങ്ങളിലും ട്രെയിനുകളിലുമായി ഇന്നും പുലർച്ചെയുമായി നാട്ടിലേക്ക് തിരിക്കും. സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർഥികൾക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ Read More…
‘രാജ്യവിരുദ്ധ പോസ്റ്റുകൾക്കെതിരെ ശക്തമായ നടപടിയെടുക്കണം’; സംസ്ഥാനങ്ങൾക്കു ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണത്തിന് ശേഷം സാമൂഹ്യമാധ്യമങ്ങളിൽ നിരീക്ഷണം ശക്തമാക്കാൻ സംസ്ഥാനങ്ങളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. സാമൂഹ്യമാധ്യമങ്ങളിലെ രാജ്യവിരുദ്ധ പോസ്റ്റുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്കു ആഭ്യന്തരമന്ത്രാലയം നിർദ്ദേശം നല്‍കി. സാമൂഹ്യമാധ്യമങ്ങളിലെ പാകിസ്ഥാന്‍ അനുകൂല ഹാന്‍ഡിലുകളില്‍ നിന്ന് വരുന്ന വ്യാജവാര്‍ത്തകളും ദേശവിരുദ്ധ പ്രചാരണങ്ങളും തടയാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കാനും ആഭ്യന്തര മന്ത്രാലയം പറഞ്ഞു. ആക്രമണങ്ങള്‍ സംബന്ധിച്ച തെറ്റായ വിവരങ്ങള്‍ പാകിസ്ഥാന്‍ അക്കൗണ്ടുകള്‍ വഴി Read More…
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാൻ നീക്കങ്ങൾ നിരീക്ഷിച്ച് ഇന്ത്യ, ഇന്ന് സര്‍വകക്ഷിയോഗം
ന്യൂഡല്‍ഹി: ഓപ്പറേഷൻ സിന്ദൂരിന്റെ തുടര്‍നടപടികളുമായി ബന്ധപ്പെട്ട് അതിർത്തിയിൽ യുദ്ധസന്നദ്ധതയോടെ ഇന്ത്യ. പാകിസ്ഥാന്റെ തുടർ നീക്കങ്ങൾ ശക്തമായി നിരീക്ഷിച്ചുകൊണ്ടാണ് കേന്ദ്രം സുരക്ഷ ഒരുക്കുന്നത്. നിയന്ത്രണരേഖയില്‍ പാക് സൈന്യം ശക്തമായ ഷെല്ലാക്രമണം നടത്തുന്ന പശ്ചാത്തലത്തില്‍, അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നും നാട്ടുകാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കശ്മീർ പ്രധാനമന്ത്രി ഒമര്‍ അബ്ദുല്ല അടിയന്തര നടപടി സ്വീകരിച്ചു. ജില്ലാ ഭരണകൂടവുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് യോഗം നടത്തിയ അദ്ദേഹം, കൂടുതൽ ഷെല്‍ട്ടറുകളും ബങ്കറുകളും ഒരുക്കാനും ഭക്ഷ്യവസ്തുക്കളുടെ കരുതലും Read More…
ഓപ്പറേഷൻ സിന്ദൂർ പിന്തുണ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
തീവ്രവാദത്തിനെതിരായി യൂണിയൻ സർക്കാരും നമ്മുടെ പ്രതിരോധ സേനകളും സ്വീകരിക്കുന്ന നടപടികൾക്ക് പൂർണ്ണ പിന്തുണ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം നടപടികളോടൊപ്പം തന്നെ പെഹൽഗാമിൽ നിരപരാധികളെ കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നിൽ എത്തിക്കാനും പാക്കിസ്ഥാനിൽ ഭീകരവാദ ക്യാമ്പുകൾ പ്രവർത്തിക്കുന്നില്ല എന്നുറപ്പുവരുത്താനും ഉള്ള നയതന്ത്രപരമായ ഇടപെടലുകൾ കൂടി സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണം. ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ നമുക്കെല്ലാവർക്കും ഒരുമിച്ചു നിൽക്കാം.
ഓപ്പറേഷന്‍ സിന്ദൂര്‍: വിമാനത്താവളങ്ങള്‍ അടച്ചു; വടക്കേ ഇന്ത്യയില്‍ അതീവ ജാഗ്രത
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂരിന്റെ പശ്ചാത്തലത്തില്‍ വടക്കേ ഇന്ത്യയിലെ നിരവധി വിമാനത്താവളങ്ങള്‍ താത്കാലികമായി അടച്ചു. പുതിയ അറിയിപ്പുണ്ടാകുന്നതുവരെ ഇവ തുറക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, നിരവധി വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചിട്ടുമുണ്ട്. ശ്രീനഗര്‍, ജമ്മു, ലേ, ധരംശാല, അമൃത്സര്‍ ഉൾപ്പെടെ പത്തു വിമാനത്താവളങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു.. വിമാനങ്ങളിലേക്കുള്ള വരവും പുറപ്പാടും തടസ്സപ്പെടുമെന്നതിനാല്‍ യാത്രക്കാര്‍ മുന്‍കൂട്ടി വിവരങ്ങള്‍ പരിശോധിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. എയര്‍ ഇന്ത്യ മെയ് 7 ഉച്ചയ്ക്ക് 12 മണിവരെയുള്ള ജമ്മു, ശ്രീനഗര്‍, ലേ, Read More…









