തമിഴ്നാട്ടിൽ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് പ്രതീക്ഷിച്ച് വ്യാഴാഴ്ച നെഹ്രു ഇൻഡോർ സ്റ്റേഡിയത്തിലെത്തിയ പ്രവർത്തകർ ചടങ്ങ് നടക്കാതിരുന്നതോടെ നിരാശരായി മടങ്ങി. ടിവികെയുടെ നിരവധി പ്രവർത്തകരാണ് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ചടങ്ങിൽ പങ്കെടുക്കാനെത്തിയത്.
കോയമ്പത്തൂർ, അരുമ്പാക്കം ഉൾപ്പെടെ തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ പ്രവർത്തകർ സ്റ്റേഡിയം പൂട്ടിയ നിലയിലാണ് കണ്ടതെന്നും ചടങ്ങിനെ കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും തങ്ങൾക്ക് ലഭിച്ചില്ലെന്നും പറഞ്ഞു.
രാവിലെ തന്നെ വേദിയിലെത്തിയ നിരവധി ആരാധകരും പാർട്ടി പ്രവർത്തകരും സത്യപ്രതിജ്ഞ ചടങ്ങ് നടക്കാത്തതിൽ നിരാശരായാണ് മടങ്ങിയത്.





