കൊല്ലം: സിപിഎം സംസ്ഥാന സമിതിയിലേക്ക് 17 പുതുമുഖങ്ങൾ ഉൾപ്പെടെ 89 പേരെ തെരഞ്ഞെടുത്തു. ഇ.പി. ജയരാജനും ടി.പി. രാമകൃഷ്ണനും സംസ്ഥാന കമ്മിറ്റിയിൽ തുടരും. അഞ്ച് ജില്ലാസെക്രട്ടറിമാരെയും മന്ത്രി ആർ. ബിന്ദുവിനെയും സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തി.
ആലപ്പുഴയിൽ നിന്ന് കെ. പ്രസാദ്, കണ്ണൂരിൽ നിന്ന് വി.കെ. സനോജ്, പി.ആർ. രഘുനാഥ് (കോട്ടയം), ഡി.കെ. മുരളി (തിരുവനന്തപുരം), എസ്. ജയമോഹൻ (കൊല്ലം), കെ. റഫീഖ് (വയനാട്), എം. അനിൽകുമാർ (എറണാകുളം), എം. മെഹബൂബ്, വി. വസീഫ് (കോഴിക്കോട്), വി.പി. അനിൽ (മലപ്പുറം), കെ. ശാന്തകുമാരി (പാലക്കാട്) എന്നിവരെയാണ് പുതിയ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറിയായി എം.വി. ഗോവിന്ദൻ തുടരും. പത്തനംതിട്ടയിൽ നിന്ന് ആരെയും ഉൾപ്പെടുത്തിയിട്ടില്ല. മന്ത്രി വീണാ ജോർജിനെ സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തി. ജോൺ ബ്രിട്ടാസിനെയും സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സിപിഎം വിഭാഗീയതയെ തുടർന്ന് സൂസൻ കോടിയെ പുറത്താക്കി. കരുനാഗപ്പള്ളി വിഭാഗീയതയെ തുടർന്നാണ് നടപടി. കെ. ശാന്തകുമാരി, ആർ. ബിന്ദു എന്നിവരാണ് പുതിയ വനിതാ അംഗങ്ങൾ.
17 അംഗ സെക്രട്ടറിയേറ്റിൽ കെ.കെ. ശൈലജ, എം.വി. ജയരാജൻ, സി.എൻ. മോഹനൻ എന്നിവരെയും ഉൾപ്പെടുത്തി. എം.ബി. രാജേഷ്, പി. ജയരാജൻ, കടകംപള്ളി, ഉദയഭാനു, പി. ശശി എന്നിവരെ പരിഗണിച്ചില്ല.





