മഴ തുടരുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി ഇന്ന് തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ഈ അവസരത്തിൽ വിദ്യാർത്ഥികൾ ജലാശയങ്ങളിൽ ഇറങ്ങരുത്. പുഴകൾ, തോടുകൾ, ക്വാറികൾ, വെള്ളക്കെട്ടുകൾ എന്നിവയ്ക്ക് സമീപത്തേക്ക് കുട്ടികൾ പോകരുത്.
അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കുക: ശക്തമായ മഴയുള്ള സമയങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കുക.
മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ കഴിയുന്നവർ തദ്ദേശ ഭരണകൂടത്തിന്റെയോ ദുരന്തനിവാരണ സേനയുടെയോ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.





