India Kerala News

ഫ്ളൈ ഓവർ സമർപ്പണം നടത്തി


ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിനുള്ളിൽ സ്ഥാപിച്ച ഓട്ടോമാറ്റഡ് ഫ്ലൈ ഓവർ സമർപ്പണം നടന്നു. ദേവസ്വം മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം നിർവ്വഹിച്ചു.
ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് അദ്ധ്യക്ഷനായി. ചടങ്ങിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി. .ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു.

ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്‌മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, എം.യു ഷിനിജ, അഡ്മിനിസ്ട്രേറ്റർ എസ്.ഹരിഗോപാൽ, ഡി.എ.എം രാധ, മരാമത്ത് ചീഫ് എൻജിനീയർ എം വി രാജൻ, എക്സി.എൻജിനീയർ എം.കെ.അശോക് കുമാർ, ടി വി എസ് ഗ്രൂപ്പ് സി ഇ ഒ. രാധാകൃഷ്ണൻ, സീനിയർ വൈസ് പ്രസിഡൻ്റ് സേതുരാമൻ, പ്രോജക്ട് എൻജിനീയർ ഗണേഷ് എന്നിവർ സന്നിഹിതരായി. ടി.വി.എസ് ഗ്രൂപ്പാണ് ഫ്ലെെ ഓവർ വഴിപാടായി സമർപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *