Kerala News

സഹൃദയവേദി 58 -ാം വാർഷികത്തോടനുബന്ധിച്ചു അവാർഡ് സമ്മേളനം ഇ കെ ഭരത്ഭൂഷൺ ഉദ്ഘാടനം ചെയ്തു

സഹൃദയവേദി 58 -ാം വാർഷികത്തോടനുബന്ധിച്ചു അവാർഡ് സമ്മേളനം ഇ കെ ഭരത്ഭൂഷൺ ഉദ്ഘാടനം ചെയ്തു. സഹൃദയവേദി 10 അവാർഡുകൾ സമർപ്പിച്ചു. മുൻ ചീഫ് സെക്രട്ടറി ഇ. കെ ഭരത് ഭൂഷൻ ഐഎഎസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.സാമൂഹ്യ സാംസ്കാരിക രംഗത്തെ മാതൃകാ വ്യക്തികളെ ആദരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും ഈ കാലഘട്ടത്തിൽ അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രസിഡൻറ് ഡോ. പി എൻ വിജയകുമാർ അധ്യക്ഷത വഹിച്ചു. ഡോ പി വി കൃഷ്ണൻ നായർ (ഡോ രാഹുലൻ അവാർഡ്) ജോസ് പനച്ചിപ്പുറം (വി ‘കരുണാകരൻ നമ്പ്യാർ അവാർഡ്) ഡോ. സി ടി ഫ്രാൻസിസ് (അർണോസ് പാതിരി അവാർഡ്) പ്രൊഫ.വി ജി തമ്പി (ഡോ. പി നാരായണൻകുട്ടി നോവൽ അവാർഡ്) പി.എൻ ഗോപീകൃഷ്ണൻ (പി ടി എൽ കവിത അവാർഡ്) ഡോ. വർഗീസ് ചാക്കോള ( ഡോ .കെ രാജഗോപാൽ അവാർഡ്) ഡോ. പി ഭാനുമതി (മാർ ജോസഫ് കുണ്ടുകുളം സേവന അവാർഡ്) കൊങ്ങോർപ്പിള്ളി ശങ്കരനാരായണൻ നമ്പൂതിരി (പി എസ് വാര്യർഅക്ഷരശ്ലോക അവാർഡ്) ഡോ. പി എൻ സുനിത (മരുമകൻ രാജ അധ്യാപക അവാർഡ്) എടപ്പാൾ സി സുബ്രഹ്മണ്യൻ (ജോർജ് ഇമ്മട്ടി ബാലസാഹിത്യ അവാർഡ്) എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി. 10000 /-രൂപയും പലകവും പ്രശസ്തി പത്രവും പൊന്നാടയും അടങ്ങുന്നതാണ് ഓരോ അവാർഡും. ഇ കെ ഭരത്ഭൂഷൺ ഐഎഎസ് അവാർഡുകൾ വിതരണം ചെയ്തു. സെക്രട്ടറിബേബി മൂക്കൻ , വൈസ് പ്രസിഡണ്ട് പ്രൊഫ വി എ.വർഗീസ്, രവി പുഷ്പഗിരി , നന്ദകുമാർ ആലത്ത്, അഡ്വ.വി എൻ നാരായണൻ, ഉണ്ണികൃഷ്ണൻ പുലരി , എം ആർ വിജയൻ എന്നിവർ പ്രസംഗിച്ചു. അവാർഡ് ജേതാക്കൾ മറുപടി പ്രസംഗം നിർത്തി. നേരത്തെ നടന്ന കവി സമ്മേളനം പ്രൊഫ. കെ വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ. വി.എ. വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. എസ് റസീന പന്തളം, ഗൂഡല്ലൂർ ചന്ദ്രശേഖരൻ, പ്രൊഫ. വി കെ ലക്ഷ്മണൻ നായർ, ടി എൽ ജോസ്, ശ്രീദേവി അമ്പലപുരം, ഗോവിന്ദൻ പൂണത്ത്, പുഷ്പൻ ആശാരിക്കുന്ന്, പി.ബി.രമാദേവി, സന്ധ്യ അറക്കൽ, എടത്തറ ജയൻ, എം ആർ എസ് ദാസ് തുടങ്ങി 25 കവികൾ സ്വന്തം കവിതകൾ അവതരിപ്പിച്ചു.ടിവിജി മേനോൻ സ്വാഗതവും സെബി ഇരുമ്പൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *