വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ സി.എം.പി. തൃശൂർ ഏരിയ കമ്മറ്റി വിയ്യൂർ പവർഹൗസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.ജീവിത പ്രയാസങ്ങൾകൊണ്ട് വീർപ്പുമുട്ടുന്ന കേരളീയ സമൂഹത്തെ വൈദ്യുതി ചാർജ് വീണ്ടും വർദ്ധിപ്പിച്ച് കൊണ്ട് ദുരന്തത്തിലേക്ക് തള്ളി വിടുന്ന പിണറായി സർക്കാർ ഭരണഘടന ലംഘനം ചെയ്തിരിക്കുകയാണെന്ന് സി.എം.പി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.ആർ.എൻ.നമ്പീശൻ ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. തൃശൂർ ഏരിയ സെക്രട്ടറി ജോസ് മാറോക്കി അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് വിൽവട്ടം മണ്ഡലം കമ്മറ്റി പ്രസിഡണ് നിഖിൽ സതീശൻ മുഖ്യപ്രഭാഷണം നടത്തി. ടി.കെ.പ്രസാദ്, ശശി നെട്ടിശ്ശേരി, എസ്. സജിത്ത്, ബിജു ചിറയത്ത്, ഉഷ കുമാരി എന്നിവർ പ്രസംഗിച്ചു.
Related Articles
കേരള ഷിപ്പിംഗ് ആൻ്റ് ഇൻലാൻ്റ് നാവിഗേഷൻ കോർപ്പറേഷൻ്റെ പ്രവർത്തനങ്ങൾക്ക് സർക്കാർ എല്ലാ പിന്തുണയും നൽകും: മുഖ്യമന്ത്രി
ബാർജുകളുടെ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു സംസ്ഥാന കോസ്റ്റൽ ഷിപ്പിംഗ് ആൻ്റ് ഇൻലാൻ്റ് നാവിഗേഷൻ വകുപ്പിൻ്റെ കീഴിലുള്ള കേരള ഷിപ്പിംഗ് ആൻ്റ് ഇൻലാൻ്റ് നാവിഗേഷൻ കോർപ്പറേഷൻ്റെ(കെ.എസ്.ഐ.എൻ.സി) പ്രവർത്തനങ്ങൾക്ക് സർക്കാർ എല്ലാ പിന്തുണയും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെ.എസ്.ഐ.എൻ.സി നിർമ്മിച്ച പൊസൈഡൺ ഓയിൽ ടാങ്കർ ബാർജിൻ്റെയും ലക്ഷ്മി ആസിഡ് ബാർജിൻ്റെയും പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുറംകടലിൽ നങ്കൂരമിടുന്ന കപ്പലുകൾക്ക് ഇന്ധന വിതരണത്തിനും വ്യവസായ സ്ഥാപനങ്ങൾക്ക് ജലമാർഗം ഇന്ധനമെത്തിക്കുന്നതിനും ലക്ഷ്യമിട്ടുള്ള രണ്ട് ബാർജുകളാണ് ഇന്ന് പ്രവർത്തന Read More…
പി.എസ്.സി കോഴ: പൊലീസ് കേസെടുത്ത് അന്വേഷണം നടത്തണം: കെ.സുരേന്ദ്രൻ
കോഴിക്കോട്: പി.എസ്.സി കോഴയിൽ പൊലീസ് കേസെടുത്ത് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎം പിഎസ്സി കോഴ സ്ഥിരീകരിച്ചിരിക്കുകയാണ്. 25 ലക്ഷം രൂപ ഏരിയ കമ്മിറ്റി അംഗം കോഴ വാങ്ങിയെന്ന് സമ്മതിച്ചിട്ടും എന്തുകൊണ്ടാണ് പൊലീസ് കാഴ്ചക്കാരായി ഇരിക്കുന്നത്. ഇത് നാട്ടിലെ നിയമം അനുസരിച്ച് കുറ്റമായിരുന്നിട്ട് കൂടി പൊലീസ് ഇടപെടുന്നില്ല. പണം എങ്ങനെയാണ് കൈമാറിയതെന്നും അതിന്റെ സോഴ്സ് എന്താണെന്നും വെളിപ്പെടുത്തണം. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയാണ് പ്രതികൂട്ടിലായിട്ടുള്ളതെന്നും കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ പറഞ്ഞു. എന്തുകൊണ്ടാണ് ഇത് Read More…
സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾക്കെതിരെ തത്സമയം പരാതി നൽകാൻ ഓൺലൈൻ സംവിധാനം വേണം : മന്ത്രി എം. ബി. രാജേഷ്
സ്ത്രീകൾക്കെതിരായിട്ടുള്ള അതിക്രമങ്ങൾ സംബന്ധിച്ച് തത്സമയം പരാതി കൊടുക്കാനുള്ള ഒരു ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുന്നതിനെ കുറിച്ച് തിരുവനന്തപുരം നഗരസഭ ചിന്തിക്കണമെന്നും എല്ലാ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പിൻതുണയുണ്ടാകുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് പറഞ്ഞു. തിരുവനന്തപുരം തമ്പാനൂരിൽ സജ്ജമാക്കിയിട്ടുള്ള ഷീ സ്പെയ്സും ഷീ ഹബ്ബും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. തിരുവനന്തപുരം നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് സുരക്ഷിതമായി വൃത്തിയുള്ള താമസസ്ഥലമൊരുക്കുക എന്ന ആശയമാണ് ഷീ സ്പെയിസിനു പിന്നിൽ. ഷീ ഹബ് സ്ത്രീ സംരംഭകർക്കുള്ള, സ്റ്റാർട്ടപ്പുകൾക്കുള്ള തൊഴിലിടമാണ്. രണ്ടും Read More…