സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, സ്വന്തം വകുപ്പിന് കീഴിലുള്ള ഓഫീസുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി ഉപഭോഗം പരമാവധി നിയന്ത്രിക്കാൻ കർശന നിർദേശവുമായി പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി. വകുപ്പ് ഡയറക്ടർമാർക്കും അനുബന്ധ സ്ഥാപന മേധാവികൾക്കും കോർപ്പറേഷനുകൾക്കും ഇത് സംബന്ധിച്ച് മന്ത്രി പ്രത്യേക കത്തയച്ചു. സംസ്ഥാനത്തെ ഊർജ പ്രതിസന്ധി മറികടക്കാൻ സർക്കാർ നടത്തുന്ന പരിശ്രമങ്ങൾക്ക് പൂർണ പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് നടപടി. ഓഫീസ് പ്രവർത്തന സമയത്തിന് ശേഷവും ഇടവേളകളിലും ഫാൻ, ലൈറ്റ്, എയർ കണ്ടീഷണർ Read More…
Tag: kseb
വൈദ്യുതി പ്രതിസന്ധി മറികടക്കാൻ പുതിയ വൈദ്യുതി നയവുമായി സർക്കാർ
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് പുതിയ വൈദ്യുതി നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സംസ്ഥാനത്ത് സൗരോർജം ഉൾപ്പെടെയുള്ള പുനരുപയോഗ ഊർജ സ്രോതസ്സുകളുടെ ഉപയോഗം വർധിപ്പിക്കുന്നതിനൊപ്പം ബാറ്ററി സ്റ്റോറേജ്, പമ്പ്ഡ് സ്റ്റോറേജ് തുടങ്ങിയ സംവിധാനങ്ങളും വ്യാപിപ്പിക്കും. കെഎസ്ഇബി- യെ സ്വകാര്യവൽക്കരിക്കില്ല മറിച്ച് കൂടുതൽ സ്വയംപര്യാപ്തമാക്കും. അതോടൊപ്പം പുനരുപയോഗ ഊർജ മേഖലയിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മഴയുടെ കുറവ്, വൈദ്യുതി ഉപഭോഗത്തിലുണ്ടായ വലിയ വർധന, വൈകുന്നേരങ്ങളിലെ ഉയർന്ന വൈദ്യുതി ആവശ്യകത എന്നിവയാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണങ്ങൾ. അത് Read More…
അന്യായ പവർകട്ട്: സർക്കാരിനെതിരെ യുവമോർച്ച പന്തംകൊളുത്തി
തൃശൂർ: സംസ്ഥാനത്ത് ജനജീവിതം ദുരിതത്തിലാക്കി അന്യായമായി നടപ്പാക്കുന്ന പവർകട്ടിനെതിരെ യുവമോർച്ച തൃശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രതിഷേധിച്ചു. വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ കോലം കത്തിച്ചു. വൈദ്യുതി മുടക്കം പതിവാകുകയും ജനങ്ങൾ കടുത്ത ദുരിതം അനുഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തിലും സർക്കാർ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സതീഷ് മരുതിയൂർ ആരോപിച്ചു. സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെയും വ്യാപാര-വ്യവസായ Read More…
വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഊർജിത ശ്രമം നടത്തുകയാണ്: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഊർജിതമായ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ സർക്കാർ റദ്ദാക്കിയ ദീർഘകാല വൈദ്യുതി കരാറിൻ്റെ ഭാഗമായി ₹4.29 നിരക്കിൽ ലഭിച്ചിരുന്ന വൈദ്യുതിക്ക് പകരം നിലവിൽ യൂണിറ്റിന് ₹10 മുതൽ ₹14 വരെ നൽകിയാണ് വൈദ്യുതി വാങ്ങുന്നത്. മഴയുടെ അഭാവം മൂലം ഡാമുകളിൽ സംഭരണശേഷിയുടെ പകുതിയോളം മാത്രമാണ് നിലവിലുള്ളത്. പ്രതിദിന വൈദ്യുതി ഉപഭോഗം 4,800 മുതൽ 4,900 മെഗാവാട്ട് Read More…
ചൂട് കൂടിയതോടെ കേരളത്തിൽ വൈദ്യുതി ഉപഭോഗം ഉയരുന്നു; വൈകുന്നേരങ്ങളിൽ നിയന്ത്രണത്തിന് സാധ്യത
തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ മൺസൂൺ ദുർബലമായി തുടരുകയും മഴ വിട്ടുനിൽക്കുകയും ചെയ്തതോടെ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ താപനില സാധാരണയെക്കാൾ ഉയർന്നു. ഇതോടെ വൈദ്യുതി ഉപഭോഗം വർധിച്ചതിനാൽ വൈകുന്നേരങ്ങളിലെ പീക്ക് സമയത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടാകാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ (IMD) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഞായറാഴ്ച കോട്ടയത്ത് 35 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. സാധാരണയെക്കാൾ 4.4 ഡിഗ്രി കൂടുതലാണിത്. സംസ്ഥാനത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന Read More…
ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാകും: കെഎസ്ഇബി
സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി കെഎസ്ഇബി. ഇന്ന് പീക്ക് ടൈമിലായി ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നാണ് കെഎസ്ഇബി അറിയിച്ചത്. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നടപടി. പുറത്തുനിന്ന് വൈദ്യുതി എത്തിച്ച് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ ചെയ്യുന്നത്. നയന്ത്രണം ഒഴിവാക്കാനാകില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അറിയിച്ചിരുന്നു. മഴ കുറഞ്ഞതും, വൈദ്യുതി ഉഫഭോഗം വര്‍ധിച്ചതും, കേരളത്തിലെ വൈദ്യുതി ഉത്പാദനം കുറഞ്ഞതും, കടം വാങ്ങിയ വൈദ്യുതി തിരിച്ച് കൊടുക്കേണ്ട സാഹചര്യം വന്നതുമെല്ലാം പ്രതിസന്ധി Read More…
വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഒരുങ്ങി കെഎസ്ഇബി
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കെ പരിഹാരം കാണാനായി കെഎസ്ഇബിയുടെ തീരുമാനം. അധിക വൈദ്യതി വാങ്ങാനാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്. റൗണ്ട് ക്ലോക്ക് അടിസ്ഥാനത്തില്‍ 200 മെഗാവാട്ട് വൈദ്യുതിയാണ് വാങ്ങുക. 5.96 രൂപക്ക് വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മീഷനില്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തു. അനുമതി ലഭിച്ചാല്‍ രണ്ട് ദിവസത്തിനുള്ളില്‍ തന്നെ സംസ്ഥാനത്തിന് വൈദ്യുതി ലഭിക്കും. അധിക വൈദ്യുതി വാങ്ങുന്നത് വഴി സംസ്ഥാനം ഇപ്പോള്‍ നേരിടുന്ന വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനാകുമെന്നാണ് വിലയിരുത്തല്‍. ജനങ്ങളുടെ ഉപഭോഗം കൂടുന്ന വൈകീട്ട് മുതലുള്ള സമയത്തേക്ക് ഉയര്‍ന്ന Read More…
സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും; പ്രതിസന്ധി രൂക്ഷമാകുന്നു
കേരളത്തില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. ലോഡ് ഷെഡ്ഡിംഗ് തുടരാനാണ് സാധ്യത. നിലവില്‍ വൈദ്യുതി പ്രതിസന്ധി സംസ്ഥാനത്ത് രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. വൈദ്യുതി ഉപയോഗം വര്‍ധിച്ചതും, മഴ കുറഞ്ഞതോടെ ആഭ്യന്തര ഉത്പാദനം കുറഞ്ഞതും, കടം വാങ്ങിയ വൈദ്യുതി തിരികെ നല്‍കേണ്ട സാഹചര്യം വന്നതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. വരും ദിവസങ്ങളില്‍ മഴ ഉണ്ടാകാന്‍ സാധ്യത ഇല്ലെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. എല്‍നിനോ പ്രതിഭാസം തിരിച്ചടി ആയതാണ് മഴ കുറവായതിന് കാരണം. രാജ്യത്താകമാനം വൈദ്യുതി ഉപഭോഗം വര്‍ധിച്ചിരിക്കുകയാണ്. കേരളത്തില്‍ Read More…
കേരളത്തില്‍ ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി മുടങ്ങും
ഇന്ന് രാത്രി കേരളത്തില്‍ ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കൈഎസ്ഇബി അറിയിച്ചു. എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്ന് മഴ കുറഞ്ഞതോടെ വൈദ്യുതി ഉപഭോഗം വര്‍ധിച്ചിട്ടുണ്ട്. രാജ്യത്ത് വൈദ്യുതി ആവശ്യകത വര്‍ധിച്ചതിനാല്‍ പവര്‍ എക്‌സ്‌ചേഞ്ചിലൂടെയുള്ള വൈദ്യുതി ലഭ്യതയും കുറഞ്ഞു. കേരളത്തില്‍ മഴ കുറഞ്ഞതോടെ വൈദ്യുതി ഉപഭോഗം കൂടുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയിലേക്ക് കെഎസ്ഇബി ഒരുങ്ങുന്നത്. ഇന്ന് രാത്രി 7 മണിക്ക് ശേഷമായിരിക്കും വൈദ്യുതി മുടങ്ങുക.
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി; ലോഡ് ഷെഡിങ് നീട്ടുമെന്ന് കെഎസ്ഇബി
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നതിനാല്‍ ലോഡ് ഷെഡിങ് നീട്ടേണ്ടി വരുമെന്ന് കെഎസ്ഇഹി. വില നിയന്ത്രണം മറി കടന്നും വൈദ്യുതി വാങ്ങിക്കേണ്ടി വരുമെന്നും കെഎസ്ഇബി അറിയിച്ചു. നിലവില്‍ വൈദ്യുതി വാങ്ങാന്‍ 10 രൂപയാണ് ഉയര്‍ന്ന പരിധിയായി നിശ്ചയിച്ചിരിക്കുന്നത്. വൈദ്യുതിക്ക് വേണ്ടി കെഎസ്ഇബി ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും ആരും തന്നെ ഈ മാസത്തേക്ക് ബിഡ് നല്‍കിയിട്ടില്ല. മുമ്പ് വായ്പയെടുത്ത വൈദ്യുതി തിരിച്ച് നല്‍കേണ്ടതുണ്ട്. അതുപോലെ തന്നെ റിസര്‍വോയറുകളില്‍ വെള്ളം കുറഞ്ഞതുമാണ് കേരളത്തിന്റെ ഊര്‍ജ പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്. രൂക്ഷമായ വൈദ്യുതി പ്രതിസന്ധി Read More…






