Culture India Kerala News Politics

റാണി ലക്ഷ്മിഭായിയുടെ ധീരതയും പോരാട്ടവീര്യവും തലമുറകൾക്ക് പ്രചോദനം: പ്രധാനമന്ത്രി മോദി

സ്വാതന്ത്ര്യസമര സേനാനി റാണി ലക്ഷ്മിഭായിയുടെ ജന്മവാർഷികത്തിൽ ആദരാഞ്ജലികളർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദേശാധിപത്യത്തിനെതിരായ പോരാട്ടത്തിൽ അവർ പ്രകടിപ്പിച്ച അസാമാന്യ ധൈര്യവും പോരാട്ടവീര്യവും രാജ്യത്തെ ഓരോ തലമുറയ്ക്കും മാതൃകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

മാതൃരാജ്യത്തിനായി സർവവും ത്യജിക്കാനുള്ള പ്രചോദനം റാണി ലക്ഷ്മിഭായിയുടെ ജീവിതവും പോരാട്ടവും വരുംതലമുറകൾക്ക് നൽകുമെന്നും അദ്ദേഹം അനുസ്മരിച്ചു.

വിദേശഭരണത്തിനെതിരെ ധീരമായി പോരാടിയ റാണി ലക്ഷ്മിഭായി ഭാരതത്തിന്റെ ധീരപുത്രിയാണെന്നും അവരുടെ ദേശസ്നേഹവും ത്യാഗമനോഭാവവും എക്കാലവും സ്മരിക്കപ്പെടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *