Kerala News Politics

സോമിൽ റോഡ് റെയിൽവെ മിഠായി ഗേറ്റ് ഭാഗം തൃശ്ശൂർ എം.എൽ.എ രാജൻ.ജെ.പല്ലൻ സന്ദർശിച്ചു

തൃശ്ശൂർ പട്ടണത്തിൽ സോമിൽ റോഡിൽ സ്ഥിതിചെയ്യുന്ന റെയിൽവേ ഗേറ്റ് (മിഠായി ഗേറ്റ് ) 22 സി, ടി 3 മാറ്റി സ്ഥാപിക്കുകയും, റെയിൽവെ ഗുഡ്സ് ട്രെയിനുകൾ നിർത്തിയിടുന്നതിന് മൂന്നാമത്തെ ട്രാക്ക് ചെറിയ ദൂരത്തിൽ നിർമ്മിക്കുന്നതിനു വേണ്ടി നിലവിൽ നിരവധി വീട്ടുകാർ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ടാറിട്ട റോഡ് പൂർണമായും അടച്ചിടേണ്ട സാഹചര്യം വരുമെന്നും, കാൽനടക്കാർക്ക് പോലും നടക്കാൻ കഴിയാത്ത അവസ്ഥ വരുമെന്നും ഈ ഭാഗത്തെ റസിഡൻസ് അസോസിയേഷനുകളും, നിവാസികളും, തൃശ്ശൂര് എം.എൽ.എ രാജൻ.ജെ.പല്ലനോട് നേരിൽകണ്ട് പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ എം.എൽ.എ സ്ഥലം സന്ദർശിച്ചു.

പ്രദേശവാസികളായ സ്മിത സുരേഷ്, സ്മിനി രാഗ്ടോൺ, മുരുകേഷ് ശർമ, രാജൻ.എം.വി, ശിഖ രതീഷ്, ലിന്റോ ലിജോ എന്നിവർ ഒപ്പം ഉണ്ടായിരുന്നു. കോർപ്പറേഷൻ ടാർ ചെയ്തതും, സ്ട്രീറ്റ് ലൈറ്റ് ഉള്ളതും, വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ വച്ചിട്ടുള്ളതുമായ പൊതു റോഡ് റെയിൽവേ ഗേറ്റ് മാറ്റി സ്ഥാപിക്കുന്നതും മൂലം പൂർണമായും അടയുമെന്നും നിരവധി വീടുകൾ ഒറ്റപ്പെടുമെന്നും രാജൻ.ജെ.പല്ലൻ എം.എൽ.എ ചൂണ്ടിക്കാട്ടി.

റെയിൽവേ വികസനം നമുക്ക് ആവശ്യമാണെങ്കിലും നൂറുവർഷത്തേക്കാൾ കൂടുതൽ നാൾ താമസിച്ചു വരുന്ന വീട്ടുകാർക്ക് സഞ്ചാരസൗകര്യം ഉണ്ടാക്കി കൊടുക്കണമെന്നും, ഈ ആവശ്യത്തിനുവേണ്ടി ഇടപെടലുകൾ നടത്തുമെന്നും എം.എൽ.എ രാജൻ.ജെ.പല്ലൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *