ന്യൂഡൽഹി: 10,021 കോടി രൂപ ചെലവിൽ അഞ്ച് റെയിൽവേ പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാ സമിതിയാണ് പുതിയ പദ്ധതികൾക്ക് പച്ചക്കൊടി കാണിച്ചത്. തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലായാണ് പദ്ധതികൾ നടപ്പാക്കുന്നത്. അരക്കോണം–റേനിഗുണ്ട മൂന്ന്, നാല് പാത (77 കി.മീ.), വൈറ്റ്ഫീൽഡ്–ബംഗാരപേട്ട് മൂന്ന്, നാല് പാത (47 കി.മീ.), ഹോസൂർ–ഒമലൂർ ഇരട്ടിപ്പിക്കൽ (147 കി.മീ.), സേലം–കരൂർ–ദിണ്ടിഗൽ ഇരട്ടിപ്പിക്കൽ (159 കി.മീ.), സെക്കന്തരാബാദ്–കാസിപേട്ട് മൾട്ടിട്രാക്കിങ് (110 കി.മീ.) Read More…
Tag: railway
റെയില്‍പാത നവീകരണം വേഗവും വിശ്വാസ്യതയും വർധിപ്പിക്കും: പ്രധാനമന്ത്രി
റെയില്‍പാതകളുടെ നവീകരണം രാജ്യത്തെ റെയില്‍വേ ശൃംഖല കൂടുതല്‍ വേഗത്തിലും വിശ്വാസ്യതയോടെയും മുന്നോട്ട് കൊണ്ടുപോകുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് എഴുതിയ ലേഖനം പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. റെയിൽപ്പാത നവീകരണം, ആധുനിക പരിശോധനാ സംവിധാനങ്ങള്‍, യന്ത്രവത്കൃത പരിപാലനം എന്നിവ തീവണ്ടി യാത്രയുടെ ഗുണമേന്മ മെച്ചപ്പെടുത്തുകയും വേഗത വര്‍ധിപ്പിക്കുകയും ചെയ്തതായി പ്രധാനമന്ത്രി പറഞ്ഞു. സമുഹമാധ്യമമായ എക്‌സിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പുതിയ മാറ്റങ്ങള്‍ ട്രെയിനുകൾ നേരം വൈകിവരുന്നത് കുറക്കുമെന്നും വൈകിപ്പ് യാത്രകള്‍ കൂടുതല്‍ Read More…
ആർഎസി യാത്രക്കാർക്ക് ടിക്കറ്റ് തുകയുടെ പകുതി റീഫണ്ട് നൽകണം; റെയിൽവേയോട് പാർലമെന്ററി സമിതി
ന്യൂഡൽഹി: ട്രെയിനുകളിൽ ആർഎസി (RAC) ടിക്കറ്റിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ടിക്കറ്റ് തുകയുടെ ഒരു ഭാഗം തിരികെ നൽകണമെന്ന് പാർലമെന്ററി സമിതിയുടെ ശുപാർശ. കൺഫേംഡ് ടിക്കറ്റുള്ള യാത്രക്കാർക്ക് ലഭിക്കുന്ന സൗകര്യങ്ങൾ ആർഎസി യാത്രക്കാർക്ക് ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ നിർദേശം. ആർഎസി സംവിധാനത്തിൽ ഒരു ബർത്ത് രണ്ട് യാത്രക്കാർക്കായി പങ്കിടുന്നതിനാൽ കിടന്ന് യാത്ര ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്. എന്നിരുന്നാലും, കൺഫേംഡ് ടിക്കറ്റുള്ളവരെപ്പോലെ മുഴുവൻ തുകയും ആർഎസി യാത്രക്കാർ അടയ്ക്കേണ്ടിവരുന്നത് നീതിയല്ലെന്ന് സമിതി വിലയിരുത്തി. അതിനാൽ പകുതി സീറ്റ് Read More…
ഇന്‍ഡിഗോ പ്രതിസന്ധി; 116 അധിക കോച്ചുകള്‍ അനുവദിച്ച് റെയില്‍വേ, അഞ്ച് അധിക ട്രെയിനുകളും
ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനങ്ങള്‍ തുടര്‍ച്ചയായി റദ്ദാക്കുന്ന സാഹചര്യത്തില്‍ അധിക കോച്ചുകള്‍ അനുവദിച്ച് റെയില്‍വേ. യാത്രാ പ്രതിസന്ധി പരിഹരിക്കാന്‍ 37 ട്രെയിനുകളിലായി 116 അധിക കോച്ചുകളാണ് റെയില്‍വേ അനുവദിച്ചിരിക്കുന്നത്. വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കുകയും വൈകുകയും ചെയ്തതോടെ ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് ബദല്‍ യാത്രാമാര്‍ഗങ്ങള്‍ തേടേണ്ടിവന്ന സാഹചര്യത്തിലാണ് റെയില്‍വേയുടെ നടപടി. നോര്‍ത്തേണ്‍ റെയില്‍വേയില്‍ അഞ്ച് അധിക ട്രെയിനുകളുടെ സര്‍വീസിന് അനുമതി നല്‍കി. കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് റെയില്‍വേ. അധിക കോച്ചുകളില്‍ സ്ലീപ്പര്‍, എസി. ചെയര്‍ കാര്‍, ജനറല്‍ സെക്കന്‍ഡ് ക്ലാസ് Read More…
സ്ലീപ്പര്‍ കോച്ചിലും മൂടിപ്പുതച്ചുറങ്ങാം, ബെഡ് ഷീറ്റുകളും തലയിണകളും റെയില്‍വെ നല്‍കും
ചെന്നൈ: നോണ്‍ എസി സ്ലീപ്പര്‍ കോച്ച് യാത്രക്കാര്‍ക്കും ഇനി പുതപ്പും തലയിണകളും റെയില്‍വെ നല്‍കും. യാത്രക്കാരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. യാത്രക്കാര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് ചെറിയ നിരക്ക് ഈടാക്കി ബെഡ് ഷീറ്റ്, തലയിണ എന്നിവ അനുവദിക്കുമെന്നാണ് ദക്ഷിണ റെയില്‍വെ അറിയിച്ചിരിക്കുന്നത്. നിലവില്‍, എയര്‍ കണ്ടീഷന്‍ ചെയ്ത കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഇത്തരം സൗകര്യങ്ങള്‍ ലഭ്യമാകുന്നത്. ജനുവരി 1 മുതല്‍ ദക്ഷിണ റെയില്‍വെയ്ക്ക് കീഴിലുള്ള 10 എക്‌സ്പ്രസ് ട്രെയിനുകളില്‍ പദ്ധതി അവതരിപ്പിക്കും. ഒരു ബെഡ് ഷീറ്റ്, ഒരു Read More…
നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റെയില്‍വേ സ്‌റ്റേഷന്‍ ഉടന്‍; നവംബര്‍ മുതല്‍ മെമു ട്രെയിനുകളില്‍ കൂടുതല്‍ കോച്ചുകള്‍
കൊച്ചി: നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റെയില്‍വേ സ്റ്റേഷന്‍ നിര്‍മാണം ഉടന്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യനുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇക്കാര്യത്തില്‍ ഉറപ്പു നല്‍കിയത്. എയര്‍പോര്‍ട്ട് യാത്രക്കാരുടെ ചിരകാല സ്വപ്നമാണ് നെടുമ്പാശേരി എയര്‍പോര്‍ട്ട് റെയില്‍വേ സ്റ്റേഷന്‍ പദ്ധതി. കഴിഞ്ഞ കൊല്ലം വിന്‍ഡോ-ട്രെയിലിങ് ഇന്‍സ്പെക്ഷന്‍ നടത്തിയപ്പോള്‍ റെയില്‍വേ മന്ത്രി തന്നെയാണ് ഉദ്യോഗസ്ഥര്‍ക്ക് സ്റ്റേഷന്റെ സ്ഥാനവും മറ്റും കാണിച്ചുകൊടുത്തത്. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും റെയില്‍വേ മന്ത്രിക്ക് ഒപ്പം ഇന്‍സ്‌പെക്ഷനില്‍ പങ്കെടുത്തിരുന്നു. സാധാരണ യാത്രക്കാരുടെ ക്ലേശം Read More…
റെയില്‍വേ ജീവനക്കാര്‍ക്ക് ബോണസ്, 1865.68 കോടി രൂപ അനുവദിച്ച് കേന്ദ്ര മന്ത്രിസഭ
ന്യൂഡല്‍ഹി: മികച്ച പ്രകടനത്തിന് അംഗീകാരമായി റെയില്‍വെ ജീവനക്കാര്‍ക്ക് ബോണസ്. പത്ത് ലക്ഷത്തിലധികം റെയില്‍വേ ജീവനക്കാര്‍ക്കാണ് 78 ദിവസത്തെ ബോണസ് ലഭിക്കുക. ബോണസിനായി 1865.68 കോടി രൂപ നല്‍കാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക തീരുമാനം. കൂടാതെ വിവിധ മേഖലകളിലെ വികസനത്തിനും അധിക എംബിബിഎസ്, പിജി സീറ്റുകള്‍ക്കും കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. ഇതിന് പുറമെ ഇന്ത്യയുടെ സമുദ്ര മേഖലക്ക് വേണ്ടി വലിയ പ്രഖ്യാപനങ്ങള്‍ മന്ത്രിസഭ Read More…
20 ശതമാനം ഇളവ്, ‘റൗണ്ട് ട്രിപ്പ് ‘ പാക്കേജുമായി റെയില്‍വേ
ന്യൂഡല്‍ഹി: യാത്രക്കാര്‍ക്കായി ‘റൗണ്ട് ട്രിപ്പ് പാക്കേജ്’ അവതരിപ്പിച്ച് ഇന്ത്യന്‍ റെയില്‍വേ. ഒരേസമയം യാത്രയക്കും മടക്കയാത്രയ്ക്കുമുള്ള ടിക്കറ്റ് എടുക്കുന്നവര്‍ക്ക് മടക്കയാത്രയിലെ നിരക്കില്‍ 20 ശതമാനം ഇളവ് ലഭിക്കുന്നതാണ് ഓഫര്‍. ഉത്സവ സീസണിലെ തിരക്ക് നിയന്ത്രിക്കുന്നതിനും യാത്രക്കാരുടെ സൗകര്യവും കണക്കിലെടുത്താണ് പരീക്ഷണാടിസ്ഥാനത്തില്‍ ഈ രീതി നടപ്പാക്കുന്നത്. യാത്രക്ക് പുറപ്പെടുമ്പോള്‍ തന്നെ ഒരു നിശ്ചിത സമയത്തിനുള്ളില്‍ മടക്കയാത്ര മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് റിട്ടേണ്‍ ടിക്കറ്റിന്റെ നിരക്കില്‍ 20% കിഴിവ് ലഭിക്കും. ‘റൗണ്ട് ട്രിപ്പ് പാക്കേജ്’ എന്ന പേരില്‍ പുറത്തിറങ്ങുന്ന ഓഫര്‍ Read More…
തിരക്ക് നിയന്ത്രിക്കാന്‍ ‘ഹോള്‍ഡിങ് ഏരിയകള്‍’; ആദ്യഘട്ടത്തില്‍ 60 പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ നടപടി
ന്യൂഡൽഹി: രാജ്യത്തെ തിരക്കേറിയ റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാൻ ‘ഹോൾഡിങ് ഏരിയകൾ’ സജ്ജമാക്കുമെന്ന് റെയിൽവേ മന്ത്രാലയം പ്രഖ്യാപിച്ചു. ഡൽഹി റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ, പ്രധാനമായ 60 സ്റ്റേഷനുകളിൽ ആദ്യ ഘട്ടത്തിൽ ഈ സംവിധാനം നടപ്പിലാക്കും. ഹോൾഡിങ് ഏരിയകൾ വഴി പ്ലാറ്റ്‌ഫോമുകളിലെ തിരക്ക് നിയന്ത്രിക്കുകയും, യാത്രക്കാർക്കുള്ള പ്രവേശനം നിർദ്ദിഷ്ട സമയക്രമമനുസരിച്ച് നടത്തുകയും ചെയ്യും. തങ്ങളുടെ ട്രെയിൻ പുറപ്പെടാനുള്ള സമയത്തിന് തൊട്ടുമുമ്പ് മാത്രമേ യാത്രക്കാർക്ക് പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശനം ലഭിക്കുകയുള്ളു എന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് Read More…
കേരളത്തിന്റെ റെയിൽവെ വികസനത്തിന് കുതിപ്പേകുന്ന നടപടി: കെ.സുരേന്ദ്രൻ
കേരളത്തിന്റെ റെയിൽവെ വികസനത്തിന് വേണ്ടി 3042 കോടി രൂപ അനുവദിച്ച കേന്ദ്രസർക്കാരിന് നന്ദി അറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നരേന്ദ്രമോദി സർക്കാരിന്റെ കേരളത്തിനോടുള്ള പ്രത്യേക താത്പര്യത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രഖ്യാപനം കേരളത്തിന്റെ റെയിൽവെ വികസനത്തിന് വലിയ കുതിപ്പേകും. നിലമ്പൂർ-നഞ്ചൻകോട് പാതയും ശബരിപാതയും യാഥാർത്ഥ്യമാക്കാൻ കേന്ദ്രം പ്രതിജ്ഞാബദ്ധമാണ്. എന്നാൽ സംസ്ഥാനസർക്കാരിന്റെ ഭാഗത്ത് നിന്നും നിഷ്ക്രിയത്വമാണുള്ളത്. കേരളത്തിന് 2009 മുതൽ 2014 വരെ യുപിഎ സർക്കാരിൻ്റെ കാലത്ത് ശരാശരി 372 കോടി രൂപ Read More…






