Business India News

റെയില്‍പാത നവീകരണം വേഗവും വിശ്വാസ്യതയും വർധിപ്പിക്കും: പ്രധാനമന്ത്രി

റെയില്‍പാതകളുടെ നവീകരണം രാജ്യത്തെ റെയില്‍വേ ശൃംഖല കൂടുതല്‍ വേഗത്തിലും വിശ്വാസ്യതയോടെയും മുന്നോട്ട് കൊണ്ടുപോകുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് എഴുതിയ ലേഖനം പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

റെയിൽപ്പാത നവീകരണം, ആധുനിക പരിശോധനാ സംവിധാനങ്ങള്‍, യന്ത്രവത്കൃത പരിപാലനം എന്നിവ തീവണ്ടി യാത്രയുടെ ഗുണമേന്മ മെച്ചപ്പെടുത്തുകയും വേഗത വര്‍ധിപ്പിക്കുകയും ചെയ്തതായി പ്രധാനമന്ത്രി പറഞ്ഞു. സമുഹമാധ്യമമായ എക്‌സിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പുതിയ മാറ്റങ്ങള്‍ ട്രെയിനുകൾ നേരം വൈകിവരുന്നത് കുറക്കുമെന്നും വൈകിപ്പ് യാത്രകള്‍ കൂടുതല്‍ സുഗമമാക്കുമെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാരുടെയും ചരക്കു ഗതാഗതത്തിൻ്റേയും സമയം ലാഭിക്കാൻ പുതിയ മാറ്റങ്ങൾ കൊണ്ട് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റെയില്‍വേ അടിസ്ഥാന സൗകര്യങ്ങളുടെ തുടർച്ചയായ നവീകരണം രാജ്യത്തിൻ്റെ ഗതാഗത സംവിധാനത്തെ കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും അതുവഴി ജനങ്ങളിൽ വിശ്വാസം കൂടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *