Education India News

തൊഴില്‍ നേടലില്‍ മാത്രം വിദ്യാഭ്യാസം ഒതുങ്ങരുത്: ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല

വിദ്യാഭ്യാസം കേവലം തൊഴില്‍ നേടുന്നതില്‍ മാത്രം ഒതുങ്ങാതെ സാമൂഹിക ഉത്തരവാദിത്തം, ഉള്‍ക്കൊള്ളല്‍, വ്യക്തിത്വ വളര്‍ച്ച എന്നിവയ്ക്കും വഴിയൊരുക്കേണ്ടതാണെന്ന് ലോക്സഭ സ്പീക്കർ ഓം ബിർല.

കിരോരി മൽ കോളേജിൻ്റെ വാര്‍ഷികാഘോഷത്തില്‍ സംസാരിക്കവെയാണ് വിദ്യാര്‍ത്ഥികള്‍ അവരുടെ ആഗ്രഹങ്ങളെ ദേശീതലത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾ ജനാധിപത്യ പ്രക്രിയകളില്‍ സജീവമായി പങ്കാളികളാകുകയും വേണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സമൂഹത്തിലെ അവസാന വ്യക്തിയിലേക്കും വികസനവും അവസരങ്ങളും എത്തുമ്പോഴാണ് യഥാര്‍ത്ഥ പുരോഗതി സാധ്യമാകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങളെക്കുറിച്ച് സംസാരിച്ച അദ്ദേഹം നാഷണൽ എജ്യുക്കേഷൻ പോളിസി 2020 വിമര്‍ശനാത്മക ചിന്തയും അക്കാദമിക് സൗകര്യവും പ്രോത്സാഹിപ്പിച്ച് പുതിയ കാലഘട്ടത്തിന് തുടക്കമിടുന്നതായും പറഞ്ഞു. അറിവും കഴിവും മാത്രമല്ല, മൂല്യബോധം, സത്യനിഷ്ഠ, സഹിഷ്ണുത എന്നിവയും വിജയത്തിനാവശ്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അധ്യാപകരുടെ പങ്ക് നിര്‍ണായകമാണെന്നും, അവര്‍ അറിവ് പകര്‍ന്ന് നല്‍കുന്നതിനു പുറമെ ഉത്തരവാദിത്തമുള്ള പൗരന്മാരെ രൂപപ്പെടുത്തുന്നവരാണെന്നും അദ്ദേഹം വ്യക്തമാക്കി. കാഴ്ചവൈകല്യമുള്ള വിദ്യാര്‍ത്ഥികളെ സാങ്കേതികവിദ്യയിലൂടെ ശക്തിപ്പെടുത്തുന്ന കോളേജിൻ്റെ പ്രവര്‍ത്തനങ്ങളെയും അദ്ദേഹം പ്രശംസിച്ചു.

രാജ്യത്തിൻ്റെ ജനാധിപത്യവും വികസനവും മുന്നോട്ടുകൊണ്ടുപോകുന്നതില്‍ യുവാക്കളുടെ പങ്ക് നിര്‍ണായകമാണെന്ന് അദ്ദേഹം പറഞ്ഞു. മഹാരാജ അഗ്രാസൻ കോളേജിൻ്റെ വാര്‍ഷികാഘോഷത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. “വികസിത് ഭാരത് 2047” എന്ന ലക്ഷ്യം യുവജനങ്ങളുടെ ദൃഷ്ടിയും നവോത്ഥാനവും പ്രതിബദ്ധതയും കൊണ്ട് കൈവരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *