Education India News

തൊഴില്‍ നേടലില്‍ മാത്രം വിദ്യാഭ്യാസം ഒതുങ്ങരുത്: ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല

വിദ്യാഭ്യാസം കേവലം തൊഴില്‍ നേടുന്നതില്‍ മാത്രം ഒതുങ്ങാതെ സാമൂഹിക ഉത്തരവാദിത്തം, ഉള്‍ക്കൊള്ളല്‍, വ്യക്തിത്വ വളര്‍ച്ച എന്നിവയ്ക്കും വഴിയൊരുക്കേണ്ടതാണെന്ന് ലോക്സഭ സ്പീക്കർ ഓം ബിർല. കിരോരി മൽ കോളേജിൻ്റെ വാര്‍ഷികാഘോഷത്തില്‍ സംസാരിക്കവെയാണ് വിദ്യാര്‍ത്ഥികള്‍ അവരുടെ ആഗ്രഹങ്ങളെ ദേശീതലത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾ ജനാധിപത്യ പ്രക്രിയകളില്‍ സജീവമായി പങ്കാളികളാകുകയും വേണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സമൂഹത്തിലെ അവസാന വ്യക്തിയിലേക്കും വികസനവും അവസരങ്ങളും എത്തുമ്പോഴാണ് യഥാര്‍ത്ഥ പുരോഗതി സാധ്യമാകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങളെക്കുറിച്ച് സംസാരിച്ച അദ്ദേഹം Read More…