Kerala News

പി എം വിശ്വകർമ്മ ഗുണഭോക്താക്കൾക്കായി തൃശൂരിൽ ഉൽപ്പന്ന പ്രദർശന–വ്യാപാര മേള

തൃശൂർ: കേന്ദ്ര സർക്കാർ സൂക്ഷ്മ, ചെറുകിട, ഇടത്തര വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള എംഎസ്എംഇ ഡെവലപ്‌മെന്റ് & ഫെസിലിറ്റേഷൻ ഓഫീസ് (MSME-DFO), തൃശൂർ സംഘടിപ്പിക്കുന്ന പി എം വിശ്വകർമ്മ പദ്ധതി ഗുണഭോക്താക്കളുടെ ഉൽപ്പന്ന പ്രദർശനവും വ്യാപാര മേളയും ജനുവരി 14, 15 തീയതികളിൽ തൃശൂരിൽ നടക്കും. മേള എ. എ. ചാക്കോ മെമ്മോറിയൽ ഓഡിറ്റോറിയം, വെസ്റ്റ് ഫോർട്ട്, തൃശൂർ എന്ന വേദിയിൽ രാവിലെ 10 മുതൽ വൈകുന്നേരം 8 വരെ നടത്തപ്പെടും.

പി എം വിശ്വകർമ്മ പദ്ധതി പ്രകാരം ഐഡി കാർഡും സർട്ടിഫിക്കറ്റും ലഭിച്ച, മൂന്നാം ഘട്ട വെരിഫിക്കേഷൻ പൂർത്തിയാക്കിയ ഗുണഭോക്താക്കൾക്ക് ടി എ ആൻഡ് ഡി എ സഹിതം സ്വന്തം ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും നേരിട്ട് വിൽപ്പന നടത്താനും അവസരം ഒരുക്കിയിട്ടുണ്ട്. പുതിയ വിപണികളുമായി ബന്ധം സ്ഥാപിക്കാനുള്ള മികച്ച അവസരമായിരിക്കും മേളയെന്ന് സംഘാടകർ അറിയിച്ചു.

മേളയിൽ 6 × 6 അടി വലുപ്പമുള്ള, സുസജ്ജമായ എയർ കണ്ടീഷൻഡ് സ്റ്റാളുകൾ ലഭ്യമാകും. പങ്കെടുക്കാൻ താൽപര്യമുള്ളവർ 8330080536 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് വഴി പേര്, മൊബൈൽ നമ്പർ, വിലാസം എന്നിവ അയയ്ക്കുകയോ
https://forms.gle/nLQQEKknJaujNez47 ലിങ്ക് വഴി രജിസ്റ്റർ ചെയ്യുകയോ ചെയ്യണം.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 2026 ജനുവരി 10.

കൂടുതൽ വിവരങ്ങൾക്ക്:
• വിശേഷ് അഗ്ഗർവാൾ (അസിസ്റ്റന്റ് ഡയറക്ടർ): 9873711189
• അരുണ മർക്കോസ്: 7629987831
• വിജി അലെറ്റ്: 94463 09998
• MSME-DFO, തൃശൂർ: 0487-2360686
(തിങ്കൾ മുതൽ വെള്ളി വരെ, ഓഫീസ് സമയങ്ങളിൽ)

Leave a Reply

Your email address will not be published. Required fields are marked *