മന്ത്രി എകെ ശശീന്ദ്രന്‍ കോഴിക്കോട് എലത്തൂരില്‍ മത്സരിക്കും. എന്‍സിപി ദേശീയ നേതൃത്വമാണ് എകെ ശശീന്ദ്രന്‍ എലത്തൂരില്‍ മത്സരിക്കണമെന്ന് പ്രഖ്യാപിച്ചത്. കുട്ടനാട് നിയോജകമണ്ഡലത്തിൽ തോമസ് കെ തോമസും, മലപ്പുറത്ത് കെടി മുജീബുമാണ് എന്‍സിപി സ്ഥാനാര്‍ത്ഥികളായി മത്സരിക്കുക. എകെ ശശീന്ദ്രനെ മത്സരിപ്പിക്കുന്നതില്‍ പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും ദേശീയ നേതൃത്വം പരിഗണിച്ചില്ല. എകെ ശശീന്ദ്രന്‍ എലത്തൂരില്‍ നിന്ന് മത്സരിച്ചാണ് മന്ത്രിയായത്. എഴ് തവണ മത്സരിച്ച് നാല് തവണ എംഎല്‍എയും ഒമ്പത് വര്‍ഷം മന്ത്രിയുമായ ശശീന്ദ്രന്‍ വീണ്ടും മത്സരിക്കുന്നതില്‍ യോജിപ്പില്ലെന്ന് പിസി ചാക്കോ അഭിപ്രായപ്പെട്ടിരുന്നു. സീറ്റ് ലഭിച്ചില്ലെങ്കില്‍ ശശീന്ദ്രന്‍ പാര്‍ട്ടി പിളര്‍ത്തുമോയെന്ന ആശങ്കയും മറ്റ് നേതാക്കള്‍ക്കുണ്ട്. എലത്തൂരിലെ സീറ്റ് തര്‍ക്കവുമായി ബന്ധപ്പെട്ട് തോമസ് കെ തോമസ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നെങ്കിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇടപെടില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി കൈകൊണ്ടത്.





