കല്‍പ്പറ്റ: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് വയനാട് ജില്ലയിൽ എൻഡിഎ പൂർണസജ്ജമെന്ന് എൻഡിഎ ചെയർമാൻ പ്രശാന്ത് മലവയൽ. തെരഞ്ഞെടുപ്പിൽ എന്‍ഡിഎ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രശാന്ത് മലവയല്‍ പറഞ്ഞു. കല്‍പ്പറ്റയില്‍ നടന്ന തെരഞ്ഞെടുപ്പ് ഇന്‍ചാര്‍ജുമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ട് വര്‍ധിപ്പിക്കാനല്ല മറിച്ച് വിജയിക്കാനാണ് ഇത്തവണ എന്‍ഡിഎ മത്സരിക്കുന്നത്. പ്രവര്‍ത്തനത്തിന് വിവിധ മേഖലകളായി തിരിച്ചു നേതാക്കള്‍ക്ക് ചുമതല നല്‍കുകയും ഇന്‍ചാര്‍ജുമാര്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. എന്‍ഡിഎ വളരെ നേരത്തെ തന്നെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ബൂത്ത് തല പ്രവര്‍ത്തനങ്ങള്‍ Read More…
Tag: election
കരുണാകരൻ്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർചന നടത്തി രാജൻ ജെ പല്ലൻ
തൃശൂർ: വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായ രാജൻ ജെ. പല്ലൻ മുൻ മുഖ്യമന്ത്രിയായ കെ കരുണാകരൻ്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ഇന്ന് രാവിലെയാണ് മുരളി മന്ദിരത്തിലെത്തി രാജൻ ജെ പല്ലൻ പുഷ്പാർച്ചന ചെയ്തത്. ഇന്നലെയാണ് രാജൻ ജെ പല്ലൻ ഉൾപ്പെട്ട ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് പ്രസിദ്ധീകരിച്ചത്. തൃശൂർ മണ്ഡലത്തിൽ ഇന്ന് മുതൽ തന്നെ ആവേശകരമായ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് കോൺഗ്രസ്. കോൺഗ്രസ് പ്രസ്ഥാനത്തിന് കരുത്ത് പകർന്ന നേതാക്കളുടെ Read More…
പി.കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വം പാർട്ടി തീരുമാനിച്ചത്: കെ.കെ രാഗേഷ്
തളിപ്പറമ്പ് മത്സരിക്കുന്ന സിപിഎം സ്ഥാനാര്‍ത്ഥി പികെ ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി തീരുമാനിച്ചതാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെകെ രാഗേഷ്. കഴിഞ്ഞ ദിവസം എംവി ഗോവിന്ദനെതിരെ ആരോപണമുന്നയിച്ച് ടികെ ഗോവിന്ദന്‍ പാര്‍ട്ടി വിട്ടിരുന്നു. ടികെ ഗോവിന്ദന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഗേഷ്. സ്ഥാനാര്‍ത്ഥിത്വത്തിൻ്റെ അടിസ്ഥാനം ബന്ധുത്വം അല്ലെന്നും കെ.കെ രാഗേഷ് വ്യക്തമാക്കി. നേതാക്കളുടെ ഭാര്യമാരും ബന്ധുക്കളും മുമ്പ് സ്ഥാനാര്‍ത്ഥികളായി മത്സരിച്ചിട്ടുണ്ട്. സംഘടനാ പ്രവര്‍ത്തനം കൂടി പരിഗണിച്ചാണ് പി.കെ ശ്യാമളയെ തളിപ്പറമ്പ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. പ്രവര്‍ത്തന പരിചയമുള്ള Read More…
മണലൂർ മണ്ഡലത്തിൽ തെരെഞ്ഞെടുപ്പ് അങ്കത്തിനിറങ്ങാൻ അഡ്വ. കെകെ അനീഷ് കുമാർ
മണലൂർ നിയോജക മണ്ഡലത്തിൽ നിന്നും ബിജെപി സ്ഥാനാർത്ഥിയായി മത്സരത്തിനിറങ്ങി അഡ്വ. കെ കെ അനീഷ് കുമാർ. കൊടവം പറമ്പ് മലപ്പുറത്ത് പരേതനായ കെ.എം കേശവൻ്റയും തങ്കമ്മുവിൻ്റെയും മകനായ അനീഷ് നിലവിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റും സംസ്ഥാന കോർ കമ്മറ്റിയംഗവുമാണ്. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ പ്രീഡിഗ്രി പഠനകാലത്ത് വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലൂടെ പൊതുപ്രവർത്തനരംഗത്തെത്തി. ബികോം, എംകോം വിദ്യാഭ്യാസം കുന്നംകുളം ശ്രീവിവേകാനന്ദ കോളേജിൽ. ഈ കാലഘട്ടത്തിൽ ഏ.ബി.വി.പി ഗുരുവായൂർ താലൂക്ക് സെക്രട്ടറി, സ്റ്റേറ്റ് കമ്മറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. Read More…
നാട്ടിക എംഎൽഎ സിസി മുകുന്ദൻ ബിജെപിയിൽ
സിപിഐ വിട്ട സി.സി. മുകുന്ദൻ എംഎല്‍എ ബിജെപിയിൽ ചേർന്നു. ബിജെപി തൃശൂർ സിറ്റി ജില്ലാ കമ്മിറ്റി ഓഫീസായ നമോ ഭവനിലെത്തിയാണ് സി.സി. മുകുന്ദൻ അംഗത്വം സ്വീകരിച്ചത്. ബിജെപി ഇന്ത്യയിലെ പാവപ്പെട്ടവൻ്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 40 വർഷക്കാലം സിപിഐയുടെ നേതാവായി പ്രവർത്തിച്ച മുകുന്ദൻ കഴിഞ്ഞ 10 വർഷം നാട്ടികയുടെ എംഎൽഎയായിരുന്നു. സി.സി. മുകുന്ദൻ സിപിഐ യുടെ അഴിമതി മുഖം തുറന്ന് കാട്ടിയാണ് ബിജെപിയിൽ ചേർന്നത്. ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റി Read More…
എലത്തൂരില്‍ അങ്കം കുറിക്കാൻ ഇത്തവണയും എകെ ശശീന്ദ്രന്‍
മന്ത്രി എകെ ശശീന്ദ്രന്‍ കോഴിക്കോട് എലത്തൂരില്‍ മത്സരിക്കും. എന്‍സിപി ദേശീയ നേതൃത്വമാണ് എകെ ശശീന്ദ്രന്‍ എലത്തൂരില്‍ മത്സരിക്കണമെന്ന് പ്രഖ്യാപിച്ചത്. കുട്ടനാട് നിയോജകമണ്ഡലത്തിൽ തോമസ് കെ തോമസും, മലപ്പുറത്ത് കെടി മുജീബുമാണ് എന്‍സിപി സ്ഥാനാര്‍ത്ഥികളായി മത്സരിക്കുക. എകെ ശശീന്ദ്രനെ മത്സരിപ്പിക്കുന്നതില്‍ പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും ദേശീയ നേതൃത്വം പരിഗണിച്ചില്ല. എകെ ശശീന്ദ്രന്‍ എലത്തൂരില്‍ നിന്ന് മത്സരിച്ചാണ് മന്ത്രിയായത്. എഴ് തവണ മത്സരിച്ച് നാല് തവണ എംഎല്‍എയും ഒമ്പത് വര്‍ഷം മന്ത്രിയുമായ ശശീന്ദ്രന്‍ വീണ്ടും മത്സരിക്കുന്നതില്‍ യോജിപ്പില്ലെന്ന് പിസി ചാക്കോ അഭിപ്രായപ്പെട്ടിരുന്നു. Read More…
ജി സുധാകരന് പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ്
അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ജി സുധാകരന് പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസില്‍ ഇന്ന് തീരുമാനമാകും. ഡല്‍ഹിയില്‍ ഇന്ന് ചേരുന്ന യോഗത്തിലാണ് അന്തിമ തീരുമാനം ഉണ്ടാവുക. കഴിഞ്ഞ ദിവസം സുധാകരന് പിന്തുണ നല്‍കുന്നതിനെ കുറിച്ച് യുഡിഎഫ് നേതാക്കള്‍ക്കിടയില്‍ ചര്‍ച്ച നടന്നിരുന്നു. നേതാക്കള്‍ സുധാകരനെ കണ്ട് ചര്‍ച്ച നടത്തുകയും ചെയ്തു. സുധാകരന്‍ പിന്തുണ സ്വീകരിക്കാന്‍ തയ്യാറായെന്നാണ് ലഭിക്കുന്ന വിവരം. മന്ത്രി സ്ഥാനമോ മറ്റ് പദവികളോ നിലവില്‍ ആവശ്യപ്പെട്ടിട്ടില്ല.പ്രാദേശിക നേതൃത്വത്തിൻ്റെ തീരുമാനം കൂടി അറിയേണ്ടതുണ്ട്. ജി സുധാകരന്‍ സ്വതന്ത്രനായി മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസ് Read More…
കേരള നിയമസഭ തെരെഞ്ഞെടുപ്പ് ഏപ്രില്‍ 9ന്
കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 9നാണ് വേട്ടെടുപ്പ്. ഒറ്റ ഘട്ടമായാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ് നടത്തുക. മെയ് 4ന് ഫലപ്രഖ്യാനം ഉണ്ടാകും. മാര്‍ച്ച് 23 നുള്ളില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കണം. മാര്‍ച്ച് 26നാണ് നാമനിര്‍ദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം. 30,471 പോളിംഗ് സ്‌റ്റേഷനുകളാണ് കേരളത്തിലുള്ളത്. എല്ലാ പോളിംഗ് ബൂത്തുകളിലും 100% വെബ് കാസ്റ്റിംഗ് ഉണ്ടാകും. പോളിങ് സ്‌റ്റേഷനുകളില്‍ കുടിവെള്ളം, റാമ്പ്, വെളിച്ചം, വീല്‍ ചെയര്‍ എന്നീ സൗകര്യങ്ങള്‍ ഉറപ്പാക്കും. Read More…
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അതൃപ്തി അറിയിച്ച് ശശി തരൂര്‍
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അതൃപ്തിയുമായി തിരുവനന്തപുരം എംപി ശശി തരൂര്‍ രംഗത്ത്. തിരുവനന്തപുരത്ത് നടക്കുന്ന സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളില്‍ നിന്ന് തന്നെ മനഃപൂര്‍വ്വം ഒഴിവാക്കുകയാണെന്നാണ് തരൂരിൻ്റെ പരാതി. വിഡി സതീശൻ്റെ നേതൃത്വത്തില്‍ നടത്തുന്ന ഏകപക്ഷീയ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ശശി തരൂര്‍ ഉള്‍പ്പടെ കോണ്‍ഗ്രസിലെ മുതിര്‍ന്ന പല നേതാക്കള്‍ക്കും അഭിപ്രായ വ്യത്യാസമുണ്ട്. അതെസമയം കണ്ണൂര്‍ നിയമസഭാ സീറ്റ് വേണമെന്ന ഉറച്ച നിലപാടിലാണ് കെ സുധാകരന്‍. ഹൈക്കമാന്‍ഡിൻ്റെ ഉറപ്പില്ലാതെ ദില്ലിയിലേക്ക് പോകില്ലെന്നാണ് തീരുമാനം. കെ Read More…
ഇസ്രായേൽ ആക്രമണ ഭീഷണിക്കിടെ ഓൺലൈൻ വോട്ടെടുപ്പ്; മുജ്തബ ഖമനെയി ഇറാന്റെ പുതിയ പരമാധികാര നേതാവ്
തെഹ്റാൻ: കടുത്ത യുദ്ധസാഹചര്യവും ഇസ്രായേൽ ആക്രമണ ഭീഷണിയും നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാന്റെ പുതിയ പരമാധികാര നേതാവായി മുജ്തബ ഖമേനിയെ തെരഞ്ഞെടുത്തു. മുൻ പരമാധികാര നേതാവായ അലി ഖമേനിയുടെ രണ്ടാമത്തെ മകനാണ് മുജ്തബ ഖമനെയി. എൺപത്തിയെട്ട് മുതിർന്ന ഷിയാ പുരോഹിതന്മാർ ഉൾപ്പെട്ട വിദഗ്ധ സമിതിയാണ് പുതിയ നേതാവിനെ തെരഞ്ഞെടുത്തത്. സുരക്ഷാ ഭീഷണി നിലനിന്നതിനാൽ നേരിട്ടുള്ള യോഗം ഒഴിവാക്കി ഓൺലൈൻ സംവിധാനത്തിലൂടെയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ഇറാനിലെ ഷിയാ വിശ്വാസികളുടെ പ്രധാന മതകേന്ദ്രമായ ഖും നഗരത്തിലെ ഒരു കെട്ടിടത്തിലാണ് സാധാരണയായി വിദഗ്ധ Read More…











