Kerala News Politics

ജി സുധാകരന് പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ്


അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ജി സുധാകരന് പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസില്‍ ഇന്ന് തീരുമാനമാകും. ഡല്‍ഹിയില്‍ ഇന്ന് ചേരുന്ന യോഗത്തിലാണ് അന്തിമ തീരുമാനം ഉണ്ടാവുക. കഴിഞ്ഞ ദിവസം സുധാകരന് പിന്തുണ നല്‍കുന്നതിനെ കുറിച്ച് യുഡിഎഫ് നേതാക്കള്‍ക്കിടയില്‍ ചര്‍ച്ച നടന്നിരുന്നു. നേതാക്കള്‍ സുധാകരനെ കണ്ട് ചര്‍ച്ച നടത്തുകയും ചെയ്തു. സുധാകരന്‍ പിന്തുണ സ്വീകരിക്കാന്‍ തയ്യാറായെന്നാണ് ലഭിക്കുന്ന വിവരം. മന്ത്രി സ്ഥാനമോ മറ്റ് പദവികളോ നിലവില്‍ ആവശ്യപ്പെട്ടിട്ടില്ല.
പ്രാദേശിക നേതൃത്വത്തിൻ്റെ തീരുമാനം കൂടി അറിയേണ്ടതുണ്ട്. ജി സുധാകരന്‍ സ്വതന്ത്രനായി മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിൻ്റെ വിലയിരുത്തല്‍. ഇക്കാര്യം പ്രാദേശിക നേതാക്കളുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്.

അതെസമയം, അമ്പലപ്പുഴയില്‍ സുധാകരനെതിരെ വ്യാപക വിമര്‍ശനമാണ് സിപിഎം നടത്തുന്നത്. പറവൂരില്‍ ബഹുജന റാലിയും സിപിഎം സംഘടിപ്പിച്ചു. പക്ഷേ, തനിക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ ജനങ്ങളെ കൂട്ടാന്‍ സിപിഎമ്മിന് കഴിഞ്ഞില്ലെന്ന് സുധാകരന്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *