Kerala News Politics

തൃശൂരിൽ ജനഹൃദയങ്ങളിലേക്കിറങ്ങി പത്മജ വേണുഗോപാൽ

തൃശ്ശൂരിലെ ശക്തൻ വെജിറ്റബിൾ മാർക്കറ്റ് സന്ദർശിച്ച് എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ട് അഭ്യർത്ഥിക്കാനും ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കാനുമാണ് പത്മജ ഇന്നലെ ശക്തൻ മാർക്കറ്റിലെത്തിയത്. കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജെയും സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.
കച്ചവടക്കാരുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങൾ കേട്ടു കൊണ്ടായിരുന്നു പ്രചാരണം. പ്രതീക്ഷകളും പ്രശ്നങ്ങളും കേട്ടു മനസ്സിലാക്കി നല്ലൊരു നാളേക്കും വികസനത്തിനുമായി ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. തൃശ്ശൂരിലെ സമഗ്ര വികസനത്തിന് നരേന്ദ്രമോദി ഒപ്പമുണ്ടാകുമെന്ന് അവർ വ്യക്തമാക്കി. ബിജെപി നേതാക്കളായ രഘു നാഥ് സി മേനോൻ, കൗൺസിലർമാരായ പൂർണിമ സുരേഷ്, വിൻഷി അരുൺ, രേഷ്മ മേനോൻ, മുംതാസ് താഹ, കൃഷ്ണ മോഹൻ, വിബിൻ, എന്നിവർ ഒപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *