എൻഡിഎ തൃശൂർ നിയോജകമണ്ഡലം സ്ഥാനാർഥി പദ്മജ വേണുഗോപാൽ സീതാറാം സന്ദർശിച്ചു. പത്മജയുടെ അച്ഛൻ ലീഡർ കെ കരുണാകരൻ യൂണിയൻ നേതാവായിരുന്ന സ്ഥാപനമാണ് സീതാറാം. പത്മജ അവിടുത്തെ തൊഴിലാളി സഹോദരങ്ങളെ കണ്ട് വോട്ട് അഭ്യർത്ഥിക്കാനാണ് എത്തിയത്.
Tag: padmaja venugopal
കുടുംബയോഗങ്ങളുമായി എൻഡിഎ സ്ഥാനാർത്ഥി പത്മജാ വേണുഗോപാൽ
എൻഡിഎ സ്ഥാനാർത്ഥിയുടെ മൂന്നാംഘട്ട പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി കുടുംബയോഗത്തിൻ്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവഹിച്ചു. ചേറ്റുപുഴയിൽ നടന്ന കുടുംബയോഗത്തിൽ, ഗോവ മുഖ്യമന്ത്രിയുടെ ഭാര്യ സുലക്ഷണ സാവന്ത് മുഖ്യ അതിഥിയായി പങ്കെടുത്തു. സ്ത്രീകളുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കാനും തകർച്ചയിലായ പരമ്പരാഗത വ്യവസായങ്ങളെയും കൃഷിയെയും വീണ്ടെടുക്കാനും ബിജെപി-എൻഡിഎ സർക്കാരിനേ സാധിക്കൂ. കേരളത്തിൽ ബിജെപി സർക്കാർ വന്നാൽ ആ വിശ്വാസത്തിൽ കൂടുതൽ നിക്ഷേപകർ ഇങ്ങോട്ടെത്തുകയും തൊഴിലവസരങ്ങൾ വർധിക്കുകയും ചെയ്യുമെന്ന് സുരേഷ് ഗോപി പറഞ്ഞു. തൃശ്ശൂരിൻ്റെ വികസന സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനായി പത്മജാ വേണു Read More…
പദ്മജ വേണുഗോപാലിന് പിന്തുണ ശക്തമാക്കി തൃശ്ശൂരിൽ ജനകീയ മുന്നണിയുടെ കൺവെൻഷൻ
തൃശ്ശിവപേരൂർ ജനകിയ മുന്നണി എൻഡിഎ തൃശ്ശൂർ നിയോജക മണ്ഡലം സ്ഥാനാർഥി പദ്മജ വേണുഗോപാലിൻ്റെ വിജയത്തിന് വേണ്ടി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കൺവെൻഷൻ നടത്തി. ചടങ്ങിൽ തൃശൂർ നിയോജകമണ്ഡലത്തിലെ 350 ഓളം പ്രവർത്തകർ പങ്കെടുത്തു. മഹാരാഷ്ട്ര എംഎൽഎ സി ശ്രീകാന്ത് ഭാരതി ഉൽഘാടനം ചെയ്തു. മുന്നണി ചെയർമാൻ സുരേഷ് കുഴുപ്പിള്ളിയാണ് അധ്യക്ഷത വഹിച്ചത്. ജില്ല കൺവീനർ രാജീവ് പേരമംഗലത് ഹാരം അണിയിച്ചു പദ്മജ വേണുഗോപലിനെ സ്വീകരിച്ചു. ബി. ജെ. പി ജില്ലാ ജനറൽ സെക്രട്ടറി കെ. ആർ. ഹരി, Read More…
തെരഞ്ഞെടുപ്പ് ചൂടിൽ കേരളം
കേരള നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ ഇനി 9 നാൾ കൂടി. തെരഞ്ഞെടുപ്പ് ചൂടിൽ എല്ലാ സ്ഥാനാർത്ഥികളും ജനങ്ങളെ നേരിട്ട് കാണുകയും പ്രശ്നങ്ങൾ ചോദിച്ചറിയുകയും ചെയ്യുന്നു. അതിനോടൊപ്പം തന്നെ വോട്ട് അഭ്യർത്ഥനയും നടക്കുന്നുണ്ട്. മണ്ഡലങ്ങളിൽ ജയിച്ചാൽ ചെയ്യുന്ന പ്രവർത്തനങ്ങളെ കുറിച്ചും മറ്റ് എതിർ സ്ഥാനാർത്ഥികളുടെ പോരായ്മകളെ കുറിച്ചുമെല്ലാം ചർച്ചകൾ നടന്നു കൊണ്ടിരിക്കുന്നു. സെൻ്റ് ഓഗസ്റ്റിൻസ് കോൺവെൻ്റിൽ തൃശൂർ നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർത്ഥി പത്മജാ വേണുഗോപാലിന് സ്നേഹവും ആത്മാർത്ഥതയും നിറഞ്ഞ സ്വീകരണം നൽകി.
തൃശൂരില്‍ വന്‍ റോഡ് ഷോ നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
കേരള നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം ആവേശഭരിതമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ. തൃശൂരില്‍ ഇന്ന് വൈകീട്ട് നടന്ന റോഡ് ഷോയില്‍ നൂറ് കണക്കിന് പ്രവര്‍ത്തകരെയാണ് മോദി അഭിസംബോധന ചെയ്തത്. പാലക്കാട് കോട്ട മൈതാനത്ത് വെച്ച് നടന്ന ചടങ്ങിന് ശേഷം ഹെലികോപ്റ്ററിലാണ് പ്രധാനമന്ത്രി തൃശൂരിലെത്തിയത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി, തൃശൂര്‍ ജില്ലയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ സിസി മുകുന്ദന്‍, പത്മജ വേണുഗോപാല്‍, കെകെ അനീഷ് കുമാര്‍ എന്നിവരും പ്രധാനമന്ത്രിക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുത്തു. പുഷ്പവൃഷ്ടി നടത്തി മോദിയെ പ്രവര്‍ത്തകര്‍ സ്വീകരിച്ചു. Read More…
തിരുവമ്പാടി ദേവസ്വം ഓഫീസ് സന്ദർശിച്ച് എൻഡിഎ സ്ഥാനാർത്ഥി
തൃശൂർ എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ തിരുവമ്പാടി ദേവസ്വം ഓഫീസ് സന്ദർശിച്ചു. നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് പത്മജയുടെ സന്ദർശനം. കൗൺസിലർമാരായ പൂർണിമ സുരേഷ്, അഡ്വ. രേഷ്മ മേനോൻ, രവി മേനോൻ, സമ്പൂർണ്ണ എംഎസ് എന്നിവരും സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.
തൃശൂരിൽ ജനഹൃദയങ്ങളിലേക്കിറങ്ങി പത്മജ വേണുഗോപാൽ
തൃശ്ശൂരിലെ ശക്തൻ വെജിറ്റബിൾ മാർക്കറ്റ് സന്ദർശിച്ച് എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ട് അഭ്യർത്ഥിക്കാനും ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കാനുമാണ് പത്മജ ഇന്നലെ ശക്തൻ മാർക്കറ്റിലെത്തിയത്. കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജെയും സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.കച്ചവടക്കാരുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങൾ കേട്ടു കൊണ്ടായിരുന്നു പ്രചാരണം. പ്രതീക്ഷകളും പ്രശ്നങ്ങളും കേട്ടു മനസ്സിലാക്കി നല്ലൊരു നാളേക്കും വികസനത്തിനുമായി ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. തൃശ്ശൂരിലെ സമഗ്ര വികസനത്തിന് നരേന്ദ്രമോദി ഒപ്പമുണ്ടാകുമെന്ന് അവർ വ്യക്തമാക്കി. ബിജെപി നേതാക്കളായ രഘു നാഥ് സി Read More…
ബിജെപിയില്‍ ഹാപ്പിയാണ്, കോണ്‍ഗ്രസിലേക്ക് മടക്കമില്ലെന്ന് പത്മജ വേണുഗോപാല്‍
കോണ്‍ഗ്രസിലേക്ക് മടങ്ങില്ലെന്ന് തൃശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാല്‍. നിലവിലെ രാഷ്ട്രീയ നിലപാടില്‍ താന്‍ സന്തോഷവതിയാണെന്നും കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ ഒരു കാരണവും കാണുന്നില്ലെന്നും പത്മജ പറഞ്ഞു.പാര്‍ട്ടിയിലെ തന്റെ പങ്കില്‍ താന്‍ സംതൃപ്തയാണ്് പത്മജ വ്യക്തമാക്കി. മുന്‍ രാഷ്ട്രീയ ക്യാമ്പിലേക്ക് തിരിച്ച് ചെല്ലുമെന്നുള്ള ഊഹാപോഹങ്ങളും അവര്‍ തള്ളിക്കളഞ്ഞു.ബിജെപിയിലേക്കുള്ള മാറ്റം ബോധപൂര്‍വമായ തീരുമാനമായിരുന്നുവെന്നും തന്റെ ഇപ്പോഴത്തെ രാഷ്ട്രീയ വീക്ഷണവുമായി പൊരുത്തപ്പെടുന്നുവെന്നും പത്മജ വിശദീകരിച്ചു. കോണ്‍ഗ്രസില്‍ നിസ്സീമമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തി കൂടിയായിരുന്നു പത്മജ വേണുഗോപാല്‍. തന്റെ മുന്‍ഗണനകള്‍ മാറിയെന്നും ഇപ്പോള്‍ Read More…
ജനഹൃദയങ്ങളിലേക്കിറങ്ങി പത്മജ വേണുഗോപാൽ
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃശൂർ മണ്ഡലത്തിൽ ജനങ്ങളോട് സംവദിച്ച് എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ. തൃശൂർ നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർത്ഥിയായ പത്മജ വേണുഗോപാൽ ഇന്ന് അയ്യന്തോൾ ബാർ കൗൺസിലിൽ സന്ദർശനം നടത്തി വോട്ട് അഭ്യർത്ഥിച്ചു. പാറമേക്കാവ് ദേവസ്വം ഓഫീസ് സന്ദർശിച്ച പത്മജ സെക്രട്ടറി രാജേഷുമായും ചർച്ച ചെയ്തു. കഴിഞ്ഞ ദിവസമാണ് പത്മജ തൻ്റെ നാമനിർദേശ പത്രിക സമർപ്പിച്ചത്.
പത്മജ വേണുഗോപാലിന് പിന്തുണയേകാൻ മോദി
കേരള നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രധാനമന്ത്രി തൃശൂരിലെത്തും. തെരഞ്ഞെടുപ്പ് പരിപാടികള്‍ക്ക് ആവശേം പകരാനെത്തുന്ന പ്രധാനമന്ത്രി തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാലിൻ്റെ പ്രചാരണത്തിലും പങ്കെടുക്കും. സ്വരാജ് റൗണ്ടില്‍ തുറന്ന വാഹനത്തില്‍ റോഡ് ഷോയിലും മോദി പങ്കെടുക്കും. ഇതിന് ശേഷമായിരിക്കും മടക്കം. പാലക്കാട് മണ്ഡലത്തില്‍ മത്സരിക്കുന്ന ശോഭാ സുരേന്ദ്രൻ്റെ പ്രചാരണത്തിലും പ്രധാനമന്ത്രി പങ്കെടുക്കുമെന്നാണ് സൂചന. പരിപാടികളുടെ സമയക്രമം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.










