Kerala News Politics

കുടുംബയോഗങ്ങളുമായി എൻഡിഎ സ്ഥാനാർത്ഥി പത്മജാ വേണുഗോപാൽ

എൻഡിഎ സ്ഥാനാർത്ഥിയുടെ മൂന്നാംഘട്ട പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി കുടുംബയോഗത്തിൻ്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവഹിച്ചു. ചേറ്റുപുഴയിൽ നടന്ന കുടുംബയോഗത്തിൽ, ഗോവ മുഖ്യമന്ത്രിയുടെ ഭാര്യ സുലക്ഷണ സാവന്ത് മുഖ്യ അതിഥിയായി പങ്കെടുത്തു.

സ്ത്രീകളുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കാനും തകർച്ചയിലായ പരമ്പരാഗത വ്യവസായങ്ങളെയും കൃഷിയെയും വീണ്ടെടുക്കാനും ബിജെപി-എൻഡിഎ സർക്കാരിനേ സാധിക്കൂ. കേരളത്തിൽ ബിജെപി സർക്കാർ വന്നാൽ ആ വിശ്വാസത്തിൽ കൂടുതൽ നിക്ഷേപകർ ഇങ്ങോട്ടെത്തുകയും തൊഴിലവസരങ്ങൾ വർധിക്കുകയും ചെയ്യുമെന്ന് സുരേഷ് ഗോപി പറഞ്ഞു. തൃശ്ശൂരിൻ്റെ വികസന സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനായി പത്മജാ വേണു ഗോപലിനെ വൻഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

ബിജെപി ജില്ലാ പ്രസിഡൻ്റ് ജസ്റ്റിൻ ജേക്കബ്, ബിജെപി ജില്ലാ വൈസ് പ്രസിഡൻ്റ് ഡോ. വി ആതിര, ഏരിയ ഇൻ ചാർജ് ഗുരുവായൂരപ്പൻ, വത്സൻ ചേറ്റുപുഴ, ഏരിയ പ്രസിഡൻ്റ് ശ്യാം കാര്യാട്ടുകര എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *