മണലൂർ: മണലൂർ മണ്ഡലത്തിലും തൃശൂർ മണ്ഡലത്തിലും കള്ളപ്രചാരണങ്ങൾ നടത്തി ബിജെപിയുടെ വിജയത്തെ തടയാനുള്ള ശ്രമമാണ് എൽഡിഎഫും യുഡിഎഫും നടത്തുന്നതെന്ന് ബിജെപി സിറ്റി ജില്ലാ പ്രസിഡൻ്റ് ജസ്റ്റിൻ ജേക്കബ്. ഒരു തെളിവും ഇല്ലാതെ ബിജെപി നേതാക്കന്മാരെ അപമാനിക്കുന്ന ശ്രമമാണ് ഇരു മുന്നണികളുടെയും ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഇന്ന് ബിജെപി മഹാസമ്പർക്കം നടത്തുകയായിരുന്നു. അത് തടയുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള കള്ളപ്രചാരണങ്ങൾ നടത്തുന്നത് ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് ശ്രീദേവൻ പറഞ്ഞു. ഇതുകൊണ്ടൊന്നും ബിജെപിയുടെ വിജയത്തെ തടയാൻ ആകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തൃശ്ശൂരിലെ Read More…
Tag: NDA
പത്മജ വേണുഗോപാലിനായി വോട്ട് അഭ്യർത്ഥിച്ച് സുലക്ഷണ സാവന്ത്
തൃശൂർ നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർഥി പത്മജാ വേണുഗോപാലിന് വോട്ട് അഭ്യർത്ഥിച്ച് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിൻ്റെ പത്നി സുലക്ഷണ സാവന്ത്. തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം സുലക്ഷണ സാവന്ത് സെൻ്റ് മേരീസ് കോൺവെൻ്റ് സന്ദർശിച്ചു. കോൺവെൻ്റിലെ അന്തേവാസികളായ സിസ്റ്റേഴ്സുമായി സംസാരിച്ചു വോട്ട് അഭ്യർത്ഥിച്ചു.
കുടുംബയോഗങ്ങളുമായി എൻഡിഎ സ്ഥാനാർത്ഥി പത്മജാ വേണുഗോപാൽ
എൻഡിഎ സ്ഥാനാർത്ഥിയുടെ മൂന്നാംഘട്ട പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി കുടുംബയോഗത്തിൻ്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവഹിച്ചു. ചേറ്റുപുഴയിൽ നടന്ന കുടുംബയോഗത്തിൽ, ഗോവ മുഖ്യമന്ത്രിയുടെ ഭാര്യ സുലക്ഷണ സാവന്ത് മുഖ്യ അതിഥിയായി പങ്കെടുത്തു. സ്ത്രീകളുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കാനും തകർച്ചയിലായ പരമ്പരാഗത വ്യവസായങ്ങളെയും കൃഷിയെയും വീണ്ടെടുക്കാനും ബിജെപി-എൻഡിഎ സർക്കാരിനേ സാധിക്കൂ. കേരളത്തിൽ ബിജെപി സർക്കാർ വന്നാൽ ആ വിശ്വാസത്തിൽ കൂടുതൽ നിക്ഷേപകർ ഇങ്ങോട്ടെത്തുകയും തൊഴിലവസരങ്ങൾ വർധിക്കുകയും ചെയ്യുമെന്ന് സുരേഷ് ഗോപി പറഞ്ഞു. തൃശ്ശൂരിൻ്റെ വികസന സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനായി പത്മജാ വേണു Read More…
തൃപ്രയാർ തേവർക്ക് താമരപ്പൂ പറ നിറച്ച് സിസി മുകുന്ദൻ
തൃപ്രയാർ തേവരുടെ പൂരം പുറപ്പാട് ആരംഭദിനത്തിൽ താമരപ്പൂ പറ നിറച്ച് നാട്ടിക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി സിസി മുകുന്ദൻ. എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുൻപിൽ താമരപ്പൂ പറയും നെൽപ്പറയും എൻഡിഎ പ്രവർത്തകരുടെയും ഭക്തരുടെയും സാന്നിദ്ധ്യത്തിലാണ് സ്ഥാനാർത്ഥി നിറച്ചത്.
കനത്ത വെയിലിലും മാനന്തവാടി നഗരത്തിൽ പ്രചാരണ ചൂടിൽ ശ്യാം രാജ്
മാനന്തവാടി: കനത്ത ചൂടിനെ അവഗണിച്ച് എൻഡിഎ സ്ഥാനാർത്ഥി പി ശ്യാം രാജ് മാനന്തവാടി നഗരത്തിൽ പ്രചാരണം നടത്തി. രാവിലെ 10 മണിക്ക് ബസ്റ്റാൻഡ് പരിസരത്തുനിന്നാണ് വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് പ്രചാരണം തുടങ്ങിയത്. നഗരത്തിലെ എല്ലാ കടകളിലും സ്ഥാപനങ്ങളിലും ശ്യം രാജ് വോട്ട് അഭ്യർത്ഥനയുമായി എത്തി. നഗരത്തിലെത്തിയ ഓരോ വ്യക്തികളെയും കണ്ട് മാനന്തവാടിയുടെ വികസനത്തിനായി വോട്ട് അഭ്യർത്ഥിച്ചു. ജനങ്ങളോട് മാനന്തവാടിയുടെ വികസന കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പലരും മെഡിക്കൽ കോളേജിൻ്റെ മന്ദഗതിയിലുള്ള പ്രവർത്തനത്തെക്കുറിച്ച് സ്ഥാനാർത്ഥിയോട് വിശദീകരിച്ചു. ബസ്സ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച പ്രചാരണം Read More…
യുഡിഎഫ് സ്ഥാനാർഥി ഉഷ വിജയൻ മുസ്ലിം ലീഗ് നോമിനി: പി ശ്യാംരാജ്
മാനന്തവാടി: മാനന്തവാടി നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഉഷ വിജയൻ മുസ്ലിം ലീഗ് നോമിനിയാണെന്ന് എൻഡിഎ സ്ഥാനാർഥി പി ശ്യം രാജ്.കോൺഗ്രസ് വെറും കളിപ്പാവ മാത്രമാണ്. തീരുമാനങ്ങൾ കൈക്കൊള്ളുന്നത് മുസ്ലിം ലീഗാണ്. ഉഷ വിജയൻ വിജയിച്ചാൽ ഗുണം ലഭിക്കുന്നത് മുസ്ലിം ലീഗ്കാർക്ക് മാത്രമായിരിക്കും. ഇതിൽ സാധാരണക്കാർക്ക് ഒരു പ്രയോജനവും ലഭിക്കില്ലെന്ന് മാനന്തവാടി നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി പി ശ്യം രാജ് ആരോപിച്ചു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിനുശേഷം ഉഷാ വിജയൻ ആദ്യം സന്ദർശനം നടത്തിയത് പള്ളി ഇമാമിനെയാണ്. പട്ടികവർഗ്ഗ സംവരണത്തിൽ മത്സരിച്ചിട്ട് പോലും മണ്ഡലത്തിൽ നിരവധി ഗോത്ര തറവാടുകളും Read More…
ഭൂമിക്കായി സമരം ചെയ്യുന്നവരെ എൽഡിഎഫും യുഡിഎഫും വഞ്ചിച്ചു: ശ്യാം രാജ്
ഒരു തുണ്ട് ഭൂമിക്കായി സമരം ചെയ്യുന്ന ആദിവാസി ഗോത്രജനതയെ എൽഡിഎഫും യുഡിഎഫും വഞ്ചിക്കുകയായിരുന്നുവെന്ന് മാനന്തവാടി എൻഡിഎ സ്ഥാനാർത്ഥി ശ്യാം രാജ്. തവിഞ്ഞാൽ പഞ്ചായത്തിലെ തലപ്പുഴ കുട്ടിയോട്ടിൽ സമരഭൂമി സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു ശ്യാം. മണ്ഡലത്തിൽ നിന്നും വിജയിച്ചു പോയ പലരും അവരുടെ സ്വന്തം ആവശ്യങ്ങൾക്ക് മാത്രമായിട്ടാണ് ആദിവാസി ജനതയെ കണ്ടത്. സമരഭൂമിയിലെ ആളുകളുടെ പ്രശ്നപരിഹാരത്തിന് കേന്ദ്ര പട്ടികവർഗ്ഗ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ശ്യം രാജ് പ്രതികരിച്ചു. മാനന്തവാടി മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി പി ശ്യം രാജ് മാനന്തവാടിയുടെ Read More…
തൃശൂരിൽ എൻഡിഎ സ്ഥാനാർത്ഥികൾക്ക് പിന്തുണയേകാൻ ഗുജറാത്ത് മുഖ്യമന്ത്രി
തൃശൂർ എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ, മണലൂർ മണ്ഡലം സ്ഥാനാർത്ഥിഅഡ്വ. കെ കെ അനീഷ് കുമാർ, നാട്ടിക മണ്ഡലം സ്ഥാനാർത്ഥി സി സി മുകുന്ദൻ, ചേലക്കര മണ്ഡലം സ്ഥാനാർത്ഥി ബാലകൃഷ്ണൻ എന്നിവർ നാമനിർദേശ പത്രിക സമർപ്പിച്ചു. പടിഞ്ഞാറെ കോട്ടയിൽ നിന്നും ആയിരക്കണക്കിന് പ്രവർത്തകരുടെ റോഡ് ഷോ അകമ്പടിയോടെയാണ് നാമനിർദ്ദേശപത്രിക സമർപ്പണത്തിന് സ്ഥാനാർത്ഥികളെത്തിയത്. പത്മജ വേണുഗോപാൽ രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ സന്ദർശനം നടത്തി. പിന്നീട് മുരളി മന്ദിരത്തിൽ എത്തി അച്ഛൻ കരുണാകരൻ്റേയും, അമ്മ കല്യാണിക്കുട്ടിയമ്മയുടെയും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന Read More…
എടച്ചേന കുങ്കന് ഉചിതമായ സ്മാരകം നിർമിക്കണം: പി ശ്യം രാജ്
ഗോത്ര ജനതയുടെ മുന്നണി പോരാളി എടച്ചേന കുങ്കന് വരുംതലമുറ ഓർക്കുന്ന വിധം ഉചിതമായ സ്മാരകം നിർമ്മിക്കണമെന്ന് എൻഡിഎ സ്ഥാനാർഥി പി ശ്യം രാജ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി കുങ്കൻ്റെ പുളിഞ്ഞാൽ കോട്ടയിലെത്തി സംസാരിക്കുകയായിരുന്നു ശ്യാം. ഗോത്ര വിഭാഗത്തിൽപ്പെട്ട മന്ത്രിയും എംഎൽഎയും ഉണ്ടായിട്ടുപോലും ജനിച്ച മണ്ണിനുവേണ്ടി പോരാടാൻ പഠിപ്പിച്ച ദേശാഭിമാനിക്ക് ഉചിതമായ സ്മാരകം നിർമ്മിക്കാത്തത് ഭരിക്കുന്ന സർക്കാരുകളുടെ തികഞ്ഞ പരാജയമാണ്. വയനാടൻ മണ്ണിൽ തലയെടുപ്പോടെ നിൽക്കേണ്ട എടച്ചേന കുങ്കനും തലക്കൽ ചന്തുവിനും ഓർമ്മിക്കാൻ വിധത്തിലുള്ള ഒന്നും തന്നെ വയനാട്ടിലില്ല. Read More…
മാനന്തവാടി മണ്ഡലത്തിൽ ഗോത്രജീവിതം ദുസ്സഹം: പി ശ്യം രാജ്
മാനന്തവാടി: പട്ടികവർഗ്ഗ വകുപ്പ് മന്ത്രിയുടെ മണ്ഡലമായിട്ടു പോലും മന്ത്രിയുടെ പഞ്ചായത്തിലുള്ള ഗോത്രജനതയ്ക്ക് താമസിക്കാൻ പാർപ്പിടമോ കുടിവെള്ളമോ ഇല്ലാത്ത സാഹചര്യമാണെന്ന് എൻഡിഎ സ്ഥാനാർഥി പി ശ്യം രാജ്. സർക്കാരിൻ്റെ പോരായ്മകൾ മറച്ചുവെക്കാൻ ഉന്നതി എന്ന് പേരുമാറ്റിയാൽ മാത്രം ആകില്ലെന്ന് ശ്യാം പറഞ്ഞു. തിരുനെല്ലി പഞ്ചായത്തിൽ തന്നെ നിരവധി സ്ഥലങ്ങളിൽ ഗോത്ര ജനത ജീവിക്കുന്നത് വളരെ ദുരിത അവസ്ഥയിലാണ്. പലർക്കും കുടിവെള്ളമില്ല, വീടില്ല, വീടിന് പകരം പ്ലാസ്റ്റിക് കൂരയിലാണ് താമസം. പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ പോലും ശൗചാലയം ഇല്ലെന്നും ശ്യാം രാജ് ആരോപിച്ചു. Read More…











