Health Kerala Medical News

സംസ്ഥാനത്ത് എലിപ്പനി മരണം; 7 പേര്‍ ചികിത്സയില്‍


കൊല്ലം ജില്ലയില്‍ എലിപ്പനി ബാധിച്ചയാള്‍ മരിച്ചു. തൃക്കരുവ സ്വദേശിയായ 70 വയസുകാരനാണ് അന്തരിച്ചത്. കൊല്ലം ജില്ലയില്‍ വിവിധ ആശുപത്രികളിലായി നിലവില്‍ 7 പേരാണ് എലിപ്പനി ബാധിച്ച് ചികിത്സ തേടിയിരിക്കുന്നത്. എലിപ്പനി ലക്ഷണങ്ങളുമായി ഇരുപതോളം പേര്‍ ഇതുവരെയായി നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

അതെസമയം സംസ്ഥാനത്ത് പനി പിടിമുറുക്കിയിരിക്കുകയാണ്യ 12,191 പേരാണ് ഇന്നലെ മാത്രം പനി ബാധിച്ച് ചികിത്സ തേടിയത്. ഇതില്‍ 105 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 19 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇടുക്കിയില്‍ ഇന്നലെ ആറ് പേര്‍ക്ക് മലേറിയ രോഗം സ്ഥിരീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *