കേരളത്തില്‍ മഴ ശക്തിപ്രാപിക്കുന്നു. ഇന്ന് ഏഴ് ജില്ലകളിലാണ് യെല്ലോ അലെര്‍ട്ട് നല്‍കിയിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ശക്തിയായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടില്ല. മധ്യ കേരളത്തിലും വടക്കന്‍ മലബാര്‍ മേഖലകളിലും ശക്തമായ മഴ ഉണ്ടാകുമെന്നാണ് അറിയിപ്പ്.
ജൂണ്‍ 21ന് മഴ വീണ്ടും ശക്തമാകുമെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 21ന് യെല്ലോ അലെര്‍ട്ടുണ്ട്.





