Kerala News

നാളെ തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

നാളെ (08.08.2026 )ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ തൃശൂർ ജില്ലയിലെ അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, CBSE, ICSE സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (08.08.2026 )അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു.ഈ ഉത്തരവ് ദുരന്തനിവാരണ നിയമം, 2005, സെക്ഷൻ 30(2)(xxix) പ്രകാരമാണ് പുറപ്പെടുവിക്കുന്നത്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കില്ല.

Kerala News

സംസ്ഥാനത്ത് ഇന്ന് കനത്ത മഴക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട മുതൽ എറണാകുളം വരെയും, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, ജില്ലകളിലുമാണ് ഓറഞ്ച് അലര്‍ട്ട് ഉള്ളത്. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ഉണ്ട്. വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നൽകിയിട്ടുണ്ട്. വയനാട്, ആലപ്പുഴ, ഇടുക്കി, കാസര്‍കോട്, പത്തനംതിട്ട, Read More…

Kerala News

സംസ്ഥാനത്ത് മഴ തുടരുന്നു

സംസ്ഥാനത്ത് വിട്ടുമാറാതെ മഴ പെയ്യുന്നു. ഇന്ന് തിരുവനന്തപുരം, കൊല്ലം ഒഴികെ 12 ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മഞ്ഞ അലെർട്ടാണ് ഇന്ന് നൽകിയിരിക്കുന്നത്. മഴ ശക്തിയാർജിക്കുന്ന സാഹചര്യത്തിൽ 10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയും നൽകിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി ബാധകമാണ്.

Kerala News

തൃശൂർ നഗരത്തിൽ വെള്ളക്കെട്ട്

അതിതീവ്രമഴയിൽ തൃശൂർ നഗരത്തിൽ വെള്ളക്കെട്ട്. ഇക്കണ്ട വാരിയർ റോട്ടിലാണ് ഇന്ന് പുലർച്ചെ മുതൽ നിർത്താതെ പെയ്യുന്ന മഴയിൽ വെള്ളമുയർന്നു വെള്ളക്കെട്ട് ഉണ്ടായിരിക്കുന്നത്. ഇരുചക്ര വാഹനങ്ങൾക്ക് ഈ വഴിയിലൂടെ പോകാൻ കഴിയാത്ത അവസ്ഥയാണുള്ളത്. മഴ ഇനിയും തുടർന്നാൽ സമീപ പ്രദേശത്തെ താഴ്ന്ന ഇടങ്ങളിലുള്ള കടകളിലേക്ക് വെള്ളം കയറുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ഇന്ന് പുലർച്ചെ മുതൽ കേരളത്തിൽ പരക്കെ മഴ പെയ്യുകയാണ്. ശക്തമായ മഴയിൽ പലയിടത്തും നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.

Kerala News

വെള്ളത്തിൽ മുങ്ങി പാലാ ടൗൺ, മീനച്ചിലാറിൽ ജലനിരപ്പ് ഉയരുന്നു

അതിശക്തമായ മഴയെ തുടർന്ന് പാലാ നഗരം വെള്ളത്തിൽ മുങ്ങി. കടകളിലെല്ലാം വെള്ളം കയറിയതോടെ വലിയ ബുദ്ധിമുട്ടിലായിരിക്കുകയാണ് പ്രദേശവാസികൾ. മീനച്ചിലാറിൽ ജലനിരപ്പ് ഉയരന്നതും സാഹചര്യം വഷളാക്കുന്നുണ്ട്. മഴ മുന്നറിയിപ്പ് നേരത്തെ ലഭിക്കാത്തതിനാൽ സാധനങ്ങൾ ഒന്നും കടയിൽ നിന്നും മാറ്റാൻ സാധിച്ചില്ലെന്ന് കട ഉടമകൾ പറയുന്നു.

Kerala News

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

കേരളത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.റെഡ് അലർട്ട് 01/08/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm -ൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഓറഞ്ച് അലർട്ട് 01/08/2026: ത്രിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, Read More…

Kerala News

കേരളത്തിൽ രാത്രി ശക്തമായ മഴക്ക് സാധ്യത

കേരളത്തില്‍ ഇന്ന് രാത്രി കനത്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലും യെല്ലോ അലെര്‍ട്ട് നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വീശുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധന വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Kerala News

ഇന്ന് ശക്തമായ മഴ; അഞ്ച് ജില്ലകളില്‍ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലെര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇടിയോടും ശക്തമായ കാറ്റോടുംകൂടിയ മഴയാണ് ഉണ്ടാവുക. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീരദേശപ്രദേശങ്ങളിലുള്ളവരും, മലയോര പ്രദേശങ്ങളിലുള്ളവരും മുന്നറിയിപ്പുകളെ അവഗണിക്കരുത്. ഗുജറാത്ത് തീരം മുതല്‍ മധ്യ കേരളം വരെ ന്യൂനമര്‍ദ പാത്തി രൂപപ്പെട്ടതിനാലാണ് കേരളത്തില്‍ മഴ ശക്തമാകുന്നത്. ജൂലൈ 13 വരെ കേരളത്തിലും, മാഹിയിലും മഴക്ക് സാധ്യതയുണ്ട്. കേരള, കര്‍ണാടക, ലക്ഷദ്വീപ് Read More…

Education Kerala News

കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ അവധി

കേന്ദ്ര കാലാവസ്ഥാ വകുപ്പ് കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുളള സാഹചര്യത്തിലും കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പല സ്ഥലങ്ങളിലും വെളളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്നും അടുത്ത ദിവസങ്ങളിലും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്നും അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കാനായാണ് ജില്ലകളിലെ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും – ട്യൂഷൻ സെൻ്റെറുകൾ,മദ്രസകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 08.07.2026 (ബുധൻ) അവധി പ്രഖ്യാപിച്ച് Read More…

Kerala News

സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചത്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യകയുണ്ട്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഇന്നലെ പെയ്ത മഴയില്‍ പലയിടങ്ങളിലും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാഞ്ഞങ്ങാട് സൗത്ത് ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളി്‌ന്റെ മേല്‍ക്കൂര കഴിഞ്ഞ ദിവസത്തെ മഴയില്‍ പറന്നുപോയിരുന്നു. ഇന്ന് ഈ Read More…