Culture India Kerala News Politics

സമ്പൂർണ വ്യക്തിത്വമാറ്റത്തിലേക്കുള്ള വഴിയാണ് ഗായത്രി മന്ത്രം: അമിത് ഷാ

ന്യൂഡൽഹി: വ്യക്തികളിൽ സദ്ഗുണങ്ങൾ ഉണർത്താനും അവരുടെ കഴിവുകൾ പരമാവധി പുറത്തുകൊണ്ടുവരാനും ഗായത്രി മന്ത്രത്തിന് കഴിയുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സമ്പൂർണ വ്യക്തിത്വമാറ്റത്തിലേക്കുള്ള വഴിയാണ് ഗായത്രി മന്ത്രമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡൽഹിയിൽ അഖില വിശ്വ ഗായത്രി പരിവാർ സംഘടിപ്പിച്ച ശതാബ്ദി സമാരോഹ് 2026 പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗായത്രി മന്ത്രത്തിലൂടെ നിരവധി യുവാക്കളുടെ ജീവിതത്തിൽ നല്ല മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നും പോസിറ്റീവ് ചിന്ത, ധൈര്യം, ഓർമശക്തി, വിശകലനശേഷി, തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവ മെച്ചപ്പെട്ടിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഗായത്രി മന്ത്രം സമ്പൂർണ പരിവർത്തനത്തിലേക്കുള്ള വഴിയാണെന്ന് വിശ്വസിക്കുന്നതായും ഇത് കേവലം മതപരമോ ആത്മീയമോ ആയ ആചാരമായി മാത്രം കാണേണ്ടതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *