Kerala News Politics

പാർട്ടിയുടെ വീഴ്ചകൾ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായി: സിപിഎം നേതാവ്

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിൻ്റെ തോൽവിക്ക് പാർട്ടിയുടെ ഭാഗത്തുണ്ടായ ചില വീഴ്ചകളും കാരണമായതായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും കേന്ദ്ര കമ്മിറ്റി അംഗവുമായ പുതളത്ത് ദിനേശൻ ആരോപിച്ചു.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട വിവാദങ്ങൾ, ശബരിമലയിലെ സ്വർണ മോഷണ വിവാദത്തിൽ സമയോചിതമായി ഇടപെടുന്നതിൽ ഉണ്ടായ കാലതാമസം, യുഡിഎഫിൻ്റെ പ്രചാരണത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നതിൽ ഉണ്ടായ വീഴ്ച എന്നിവ തിരഞ്ഞെടുപ്പ് ഫലത്തെ പ്രതികൂലമായി ബാധിച്ചെന്നാണ് അദ്ദേഹം തൻ്റെ ഫേസ്ബുക്ക് കുറുപ്പിലൂടെ പറയുന്നത്.

സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് പാർട്ടി നേതൃത്വം സ്വീകരിച്ച തീരുമാനങ്ങൾ പ്രതീക്ഷിച്ച ഫലം നൽകിയില്ലെന്നും ശബരിമല വിവാദം കൈകാര്യം ചെയ്യുന്നതിൽ ആവശ്യമായ വേഗത കാണിക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നും ദിനേശൻ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *