കേരളത്തില്‍ കാലവര്‍ഷം പിടിമുറുക്കുന്നു. ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഇന്ന് കേരളത്തിലെ പതിനൊന്ന് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ടാണ് ഉള്ളത്. പത്തനംതിട്ട മുതല്‍ വയനാട് വരെയുള്ള ജില്ലകളില്‍ യെല്ലോ അലെര്‍ട്ടുമുണ്ട്. അതിശക്തമായ മഴക്കും കാറ്റിനും സാധ്യത ഉള്ളതിനാല്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിലക്കേര്‍പ്പെടുത്തി.





