Business Economy India News

എസ്‌സി/എസ്‌ടി സംരംഭകർക്ക് കരുത്തായി ദേശീയ എസ്‌സി-എസ്‌ടി ഹബ് പദ്ധതി

ന്യൂഡൽഹി: പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിലെ സംരംഭകരെ ശാക്തീകരിക്കുന്നതിനായി കേന്ദ്ര എംഎസ്എംഇ മന്ത്രാലയം നടപ്പാക്കുന്ന ദേശീയ എസ്‌സി-എസ്‌ടി ഹബ് (NSSH) പദ്ധതി മികച്ച ഫലങ്ങൾ നൽകുന്നതായി മന്ത്രാലയം അറിയിച്ചു.

പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ബിസിനസ് ആക്സിലറേറ്റർ പ്രോഗ്രാം (BAP) വഴി സംരംഭകർക്ക് പരിശീലനം, വിദഗ്ധ മാർഗനിർദേശം, വിപണി വിവരങ്ങൾ, ബിസിനസ് വികസന പിന്തുണ എന്നിവ ലഭ്യമാക്കുന്നു. ഇതിലൂടെ സർക്കാർ ടെൻഡറുകളുൾപ്പെടെയുള്ള വിപണി അവസരങ്ങൾ പ്രയോജനപ്പെടുത്താനും മത്സരശേഷി വർധിപ്പിക്കാനും സംരംഭങ്ങൾക്ക് സാധിക്കുന്നതായി മന്ത്രാലയം വ്യക്തമാക്കി.

ധനസഹായം, സാങ്കേതികവിദ്യ, വിപണി പ്രവേശനം, ശേഷി വികസനം തുടങ്ങിയ മേഖലകളിലെ വെല്ലുവിളികൾ മറികടന്ന് എസ്‌സി/എസ്‌ടി സംരംഭകരെ മുഖ്യധാരാ സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും കേന്ദ്ര എംഎസ്എംഇ മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *