കൊച്ചി: ശബരിമല തീർത്ഥാടനത്തിനായി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ബസ് പോലും പ്രവർത്തിപ്പിക്കരുതെന്ന് ഹൈക്കോടതി. തീർത്ഥാടകരെ നിര്ത്തിക്കൊണ്ട് പോകാനും പാടില്ല. ഈ നിയമം ലംഘിച്ചാൽ കടുത്ത നടപടി സ്വീകരിക്കുമെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും എസ്. മുരളീകൃഷ്ണനും അടങ്ങുന്ന ദേവസ്വം ബെഞ്ച് അറിയിച്ചു.
ശബരിമല തീർത്ഥാടനത്തിന് 1,000 ബസുകൾ കെഎസ്ആർടിസി അയയ്ക്കുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതു കർശനമായി പാലിക്കേണ്ടതാണെന്നും, ഗതാഗത കമ്മിഷണർ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു.
എല്ലാ ഒരുക്കങ്ങളും പൂർണ്ണമായതായി, തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. 70,000 പേരുടെ ദർശനത്തിനായി വെർച്വൽ ക്യൂ സംവിധാനവും 10,000 പേരുടെ സ്‌പോട്ട് ബുക്കിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. പതിനെട്ടാംപടിയില്‍ പടിയിലും പരിചയ സമ്പന്നരായ പൊലീസുകാരെ നിയോഗിക്കും. എല്ലാ ദിവസവും മൂന്നുനേരം അന്നദാനം വിതരണം ചെയ്യാനും ആവശ്യമായ മറ്റു സർവീസുകൾ ഒരുക്കിയിട്ടുണ്ട്.





