Kerala News

കെ. കെ രത്നകുമാരി കണ്ണൂര് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; പിപി ദിവ്യ വോട്ട് ചെയ്യാന് എത്തിയില്ല

കണ്ണൂര്: സി.പി.എം സ്ഥാനാർഥി കെ. കെ രത്നകുമാരി കണ്ണൂര് ജില്ലാപഞ്ചായത്ത് പുതിയ പ്രസിഡന്റ് ആയി തിരഞ്ഞെടുത്തു. കോണ്‍ഗ്രസിലെ ജൂബിലി ചാക്കോയെയാണ് രത്നകുമാരി പരാജയപ്പെടുത്തിയത്. രത്നകുമാരിക്ക് 16 വോട്ടുകൾ ലഭിക്കുകയും, ജൂബിലി ചാക്കോയ്ക്ക് 7 വോട്ടുകൾ ലഭിക്കുകയും ചെയ്തു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ വോട്ടെടുപ്പിന് എത്തിയില്ല.

എല്ലാവരുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും നേരത്തെയെടുത്ത തീരുമാനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുമെന്നും രത്‌നകുമാരി പറഞ്ഞു. ഒരുവര്‍ഷം മാത്രമാണ് ഭരണസമിതിക്ക് മുന്നിലള്ളുവെന്നും അപ്രതീക്ഷിതമായാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയതെന്നും രത്‌നകുമാരി മാധ്യമങ്ങളോട് പറഞ്ഞു.
ഇതോടൊപ്പം, തെരഞ്ഞെടുപ്പ് റിപ്പോർട്ടിംഗ് നടത്തുന്നതിൽ, ജില്ലാ കലക്ടർ അരുണ്‍ കെ വിജയന്റെ നിർദ്ദേശപ്രകാരം മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *