Kerala News

നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവുണ്ട്’; കുറ്റപത്രം റദ്ദാക്കണമെന്ന് പി പി ദിവ്യ ഹൈക്കോടതിയില്‍

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച കുറ്റപത്രം പി പി ദിവ്യയുടെ വാദങ്ങള്‍ ശരിവയ്ക്കുന്നതെന്ന് പി പി ദിവ്യയുടെ അഭിഭാഷകന്‍ അഡ്വ. കെ വിശ്വന്‍ മാധ്യമങ്ങളോട് പറഞ്ഞു. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പി പി ദിവ്യ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. എഡിഎം കൈക്കൂലി വാങ്ങിയതായി കുറ്റസമ്മതം നടത്തിയെന്ന കലക്ടറുടെ മൊഴി നിര്‍ണായകമാണെന്നും ഇതുപോലെ എഡിഎം കൈക്കൂലി വാങ്ങി എന്നതിലേക്ക് നയിക്കുന്ന നിരവധി തെളിവുകളുണ്ടെന്നും അഡ്വ. കെ വിശ്വന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഈ കാരണങ്ങള്‍ കൊണ്ട് തന്നെ ദിവ്യയ്ക്ക് Read More…

Kerala News

നവീന്ബാബുവിന്റെ മരണം: കണ്ണൂർ കലക്ടർക്കും ടി.വി. പ്രശാന്തിനും കോടതി നോട്ടീസ്

കണ്ണൂർ: എഡിഎം നവീന്ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തെളിവുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജിയിലടിസ്ഥാനമാക്കി കണ്ണൂർ ജില്ലാ കലക്ടർ അരുണ് കെ വിജയനും പെട്രോൾ പമ്പിന് അപേക്ഷ നൽകിയ ടി.വി. പ്രശാന്തിനും കോടതി നോട്ടീസ് അയച്ചു. കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നോട്ടീസ് നൽകാൻ ഉത്തരവിട്ടത്. കേസിൽ ലഭ്യമായ തെളിവുകൾ സംരക്ഷിക്കുന്നതിൽ പൊലീസ് വേണ്ടത്ര താൽപ്പര്യം കാണിക്കുന്നില്ലെന്നും അന്വേഷണം കാര്യക്ഷമമല്ലെന്നും ആരോപിച്ചാണ് കുടുംബം കോടതിയെ സമീപിച്ചത്. അതേസമയം, ജില്ലാ കലക്ടറും ടി.വി. പ്രശാന്തും Read More…

Kerala News

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കേസ് ഡയറി ഹാജരാക്കണം :ഹൈക്കോടതി

കണ്ണൂർ എഡിഎമ്മായിരുന്ന കെ നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ കെ സമർപ്പിച്ച ഹർജി പരിഗണിച്ച് ഹൈക്കോടതി. കേരള പോലീസിന്റെ പ്രത്യേക സംഘം നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ആണ് പരിഗണിച്ചത്. നവീൻ ബാബുവിന്റെ മരണത്തിലെ അന്വേഷണത്തിന്റെ കേസ് ഡയറിയും ഫയലുകളും ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥനോട് ഹൈക്കോടതി നിർദേശം നൽകി. എന്നാൽ, പോലീസ് അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നത് തടയാനായി ഹർജിയിൽ ആവശ്യപ്പെട്ട ഇടക്കാല സ്റ്റേ Read More…

Kerala News

കെ. കെ രത്നകുമാരി കണ്ണൂര് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; പിപി ദിവ്യ വോട്ട് ചെയ്യാന് എത്തിയില്ല

കണ്ണൂര്: സി.പി.എം സ്ഥാനാർഥി കെ. കെ രത്നകുമാരി കണ്ണൂര് ജില്ലാപഞ്ചായത്ത് പുതിയ പ്രസിഡന്റ് ആയി തിരഞ്ഞെടുത്തു. കോണ്‍ഗ്രസിലെ ജൂബിലി ചാക്കോയെയാണ് രത്നകുമാരി പരാജയപ്പെടുത്തിയത്. രത്നകുമാരിക്ക് 16 വോട്ടുകൾ ലഭിക്കുകയും, ജൂബിലി ചാക്കോയ്ക്ക് 7 വോട്ടുകൾ ലഭിക്കുകയും ചെയ്തു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ വോട്ടെടുപ്പിന് എത്തിയില്ല. എല്ലാവരുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും നേരത്തെയെടുത്ത തീരുമാനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുമെന്നും രത്‌നകുമാരി പറഞ്ഞു. ഒരുവര്‍ഷം മാത്രമാണ് ഭരണസമിതിക്ക് മുന്നിലള്ളുവെന്നും അപ്രതീക്ഷിതമായാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയതെന്നും രത്‌നകുമാരി മാധ്യമങ്ങളോട് Read More…

Kerala News

കണ്ണൂര് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്

കണ്ണൂര്: കണ്ണൂര് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്. പിപി ദിവ്യ രാജിവച്ചതിനെ തുടര്‍ന്നാണ് പുതിയ തെരഞ്ഞെടുപ്പ്. ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കെ. കെ. രത്നകുമാരിയാണ് എൽഡിഎഫിന്റെ സ്ഥാനാർഥി, കൂടാതെ യുഡിഎഫ് സ്ഥാനാർഥിയായി കോൺഗ്രസിലെ ജൂബിലി ചാക്കോ മത്സരിക്കും.തുടർന്ന്, കലക്ടറുടെ സാന്നിദ്ധ്യത്തിൽ ഉച്ചയ്ക്കു പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കുന്നു. പത്തനംതിട്ടയിലേക്കു സ്ഥലംമാറ്റം ലഭിച്ച എഡിഎം കെ.നവീന്‍ ബാബുവിന് സഹപ്രവര്‍ത്തകര്‍ ഒക്ടോബര്‍ 14ന് നല്‍കിയ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിക്കാതെയെത്തി പിപി ദിവ്യ അദ്ദേഹത്തെ അപഹസിക്കുന്ന രീതിയില്‍ പ്രസംഗിക്കുകയായിരുന്നു. അതിന്റെ Read More…

Kerala News Politics

നവീൻ ബാബുവിന്റെ കുടുംബത്തെ സിപിഎം വഞ്ചിച്ചു – വി.മുരളീധരൻ

നവീൻ ബാബു കേസിൽ സിപിഎം നിയമവാഴ്ചയെ അട്ടിമറിച്ചെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ.ജയിൽ മോചിതയായ ദിവ്യയെ സ്വീകരിക്കാൻ നേതാക്കളെത്തുന്നത് അവരെ വിശുദ്ധയാക്കുന്നതിന് വേണ്ടിയാണ്. ആന്തൂർ , തിരുവനന്തപുരം നഗരസഭാധ്യക്ഷകളുടെ കാര്യത്തിൽ കേരളം ഇത് കണ്ടതാണെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി. എഡിഎമ്മിന്‍റെ മരണത്തിൽ ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ ഇപ്പോഴുമുണ്ട്. കേസിലെ ഗൂഢാലോചനയിൽ അന്വേഷണം നടക്കുന്നില്ല. പമ്പിന് അപേക്ഷ നൽകിയ പ്രശാന്തന് പിന്നിലാര് ? പി.പി.ദിവ്യയ്ക്ക് നാടകം കളിക്കാൻ ഒത്താശ ചെയ്തവർ ആര്? കളക്ടറുടെ പങ്ക് എന്ത് എന്നതടക്കം അനവധി ചോദ്യങ്ങൾക്ക് Read More…

Kerala News Politics

സിപിഎം നവീൻ ബാബുവിൻ്റെ കുടുംബത്തെ അപമാനിച്ചു: കെ.സുരേന്ദ്രൻ

പിപി ദിവ്യയ്ക്ക് ജാമ്യം കിട്ടിയത് ആഭ്യന്തര വകുപ്പും പ്രോസിക്യൂഷനും സഹായിച്ചത് കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നവീൻ ബാബുവിൻ്റെ കുടുംബത്തെ സിപിഎം അപമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പിപി ദിവ്യയുടെ കാര്യത്തിൽ ബിജെപി പറഞ്ഞത് ശരിയായിരിക്കുന്നു. ദിവ്യയെ സംരക്ഷിച്ചത് സിപിഎം ആണെന്ന് വ്യക്തമായി. ജാമ്യപേക്ഷയിൽ പ്രതിഭാഗം നവീൻ ബാബുവിന്റെ കുടുംബത്തിനെതിരെ ഉന്നയിച്ച ആരോപണത്തെ എതിർക്കാൻ പ്രോസിക്യൂഷൻ തയ്യാറായില്ലെന്നും പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു. ജില്ലാ കളക്ടർ നൽകിയ മൊഴിയാണ് പ്രതിഭാഗത്തിന് അനുകൂലമായ നടപടിയുണ്ടാകാൻ Read More…

Kerala News Politics

പി.പി ദിവ്യക്ക് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷൻ – പ്രതിഭാഗം ഒത്തുകളി മൂലം : വി.മുരളീധരൻ

എഡിഎം നവീൻബാബുവിന്‍റെ മരണത്തിൽ പ്രതിചേർക്കപ്പെട്ട സിപിഎം നേതാവ് പി.പി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷൻ – പ്രതിഭാഗം ഒത്തുകളി മൂലമെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. സിപിഎം നിയമവ്യവസ്ഥയെ അട്ടിമറിക്കുകയാണ്.  അതിന് അനുസരിച്ച് കേസ് പൊലീസ് ദുർബലമാക്കുകയാണെന്നും ബിജെപി നേതാവ് കൽപ്പറ്റയിൽ മാധ്യമങ്ങളോട് പറഞ്ഞു. എഡിഎമ്മിന്റെ മരണത്തിൽ ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളുണ്ട്. എന്നിട്ടും പി.പി.ദിവ്യയെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടില്ല. കേരളത്തിലെ നീതിബോധമുള്ള സകല മനുഷ്യരും ദിവ്യ വെളിയിൽ വരരുതെന്ന് ആഗ്രഹിച്ചവരാണ്. ഇനി കാണാൻ പോകുന്നത് കണ്ണൂരിൽ Read More…

Kerala News

എഡിഎം നവീൻ ബാബുവിന്റെ മരണം: പി.പി. ദിവ്യയ്ക്ക് ജാമ്യം, 11 ദിവസത്തെ റിമാൻഡിന് ശേഷം മോചനം

കണ്ണൂർ: എഡിഎം കെ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പി.പി. ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി നിസാർ അഹമ്മദ് ആണ് ജാമ്യത്തിന് അനുമതി നൽകിയത്. 11 ദിവസത്തെ റിമാൻഡ് കഴിഞ്ഞാണ് ദിവ്യ ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത്. കേസിന്റെ മുൻവാദത്തിൽ, എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിൽ ചില പ്രസ്താവനകൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് പ്രതിഭാഗം സമ്മതിച്ചിരുന്നു. ദിവ്യ ജാമ്യത്തിൽ പുറത്തുപോകുന്നത് സാക്ഷികളെ സ്വാധീനിക്കുമെന്ന് പ്രോസിക്യൂഷൻ Read More…

Kerala News

പി.പി. ദിവ്യയെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തി; സിപിഎമ്മിൽ കടുത്ത നടപടികൾ

കണ്ണൂർ: വിവാദങ്ങൾ ചൂടുപിടിച്ച സാഹചര്യത്തിൽ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന പി.പി. ദിവ്യയെ തരം താഴ്ത്തി കണ്ണൂർ ജില്ലാ കമ്മിറ്റി കടുത്ത നടപടിയെടുത്തു. എല്ലാ പാർട്ടി തെരഞ്ഞെടുക്കപ്പെട്ട പദവികളിൽ നിന്നുമാണ് ദിവ്യയെ നീക്കാൻ ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനമായത്. ഇരിണാവ് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് ദിവ്യയെ തരം താഴ്ത്തുന്നതിന് സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം ആവശ്യപ്പെടും. കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ദിവ്യ നിലവിൽ റിമാന്റിലാണ്. ഗൗരവമുള്ള വീഴ്ചയാണ് സംഭവിച്ചതെന്ന Read More…