മുൻ കൃഷിമന്ത്രിയും കെപിസിസിയുടെ ഉപാധ്യക്ഷനും ഒല്ലൂർ എംഎൽഎയും ആയിരുന്ന പി പി ജോർജ് മാസ്റ്ററുടെ പതിനെട്ടാം ചരമദിനത്തിൽ മണ്ണുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണുത്തി മഹാത്മാ സ്ക്വയറിൽ വച്ച് അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടത്തി. ഒല്ലക്കര ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ്, ഡിസിസി എക്സിക്യൂട്ടീവ് അംഗമായ കെ. സി. അഭിലാഷ് ഉദ്ഘാടനം ചെയ്തു. മണ്ണുത്തി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം യു മുത്തു അധ്യക്ഷത വഹിച്ചു.





