Culture India Kerala News Politics

ഗുജറാത്ത് ജനതക്ക് പുതുവർഷ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: ഗുജറാത്തിലെ പുതു വർഷത്തോടനുബന്ധിച്ച് ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതുവർഷം എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും സമൃദ്ധിയും ക്ഷേമവും നിറഞ്ഞ പുതിയ പ്രതീക്ഷകൾ കൊണ്ടുവരട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

എല്ലാവർക്കും മികച്ച ആരോഗ്യവും ഉത്സാഹവും ഊർജസ്വലതയും നിറഞ്ഞ ജീവിതം ഉണ്ടാകട്ടെയെന്നും പ്രധാനമന്ത്രി പ്രാർത്ഥിച്ചു. സമൂഹമാധ്യമമായ എക്സിലൂടെയാണ് അദ്ദേഹം ആശംസകൾ പങ്കുവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *