തിരുവനന്തപുരം: അറബിക്കടലിൽ നിലനിൽക്കുന്ന ശക്തമായ ന്യൂനമർദ്ദത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഈയാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മഹാരാഷ്ട്ര തീരത്തിനു സമീപം മധ്യ കിഴക്കന്‍ അറബിക്കടലിൽ ന്യൂനമർദ്ദം ശക്തി പ്രാപിച്ചിരിക്കുകയാണ്. നാളെ രാവിലെയോടെ ഇത് തീവ്ര ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്.
ഇതിനൊപ്പം, തെക്ക് കിഴക്കന്‍ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി സജീവമാണ്, തിങ്കളാഴ്ചയോടെ ന്യൂനമർദ്ദമായി മാറാനാണ് സാധ്യത. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുള്ളതിനാൽ ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് നൽകി വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.